For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നാം സ്ഥാനത്ത് സൗബിന്‍, പൂമരവും ഇരയുമെല്ലാം തൊട്ടുപിറകില്‍, കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു!

  |

  മാറ്റത്തിന്റെ പാതയിലൂടെയാണ് മലയാള സിനിമ ഇപ്പോള്‍ സഞ്ചരിക്കുന്നത്. കഥയിലൂടെ മാത്രമല്ല മേക്കിങ്ങിലൂടെയും പല സിനിമകളും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് അത്തരം ചിത്രങ്ങള്‍ക്ക് ലഭിക്കുന്നതെന്നുള്ളതാണ് മറ്റൊരു സവിശേഷത. റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ അതാത് ആഴ്ചകളില്‍ തിയേറ്ററില്‍ പോയി കാണുന്നതിനോടൊപ്പം തന്നെ ചിത്രത്തിന്റെ കലക്ഷന്‍ നിലവാരത്തെക്കുറിച്ച് അറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമുണ്ട്.

  Manju warrier: മഞ്ജു വാര്യര്‍ ഇനി ആര്‍ക്കൊപ്പം? കരിയറില്‍ കാത്തിരിക്കുന്നത് വന്‍വെല്ലുവിളികള്‍?

  മാര്‍ച്ച് 19 മുതല്‍ 25 വരെയുള്ള ആഴ്ചയിലെ കലക്ഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. സൗബിന്റെ സുഡാനി ഫ്രം നൈജീരിയയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഉണ്ണി മുകുന്ദന്‍ ഗോകുല്‍ സുരേഷ് ടീമിന്റെ ഇര, കാളിദാസ് ജയറാമിന്റെ തുടങ്ങിയ ചിത്രങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. പോയവാരത്തിലെ കലക്ഷന്‍ നിലവാരത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

  Yodha: ചിത്രീകരണം തുടങ്ങി 3ാം ദിവസം പുറത്താക്കി, മോഹന്‍ലാലിന്‍റെ നായികയുടെ വെളിപ്പെടുത്തല്‍!

  സൗബിന്റെ സുഡാനിയെ ഏറ്റെടുത്ത് സിനിമാലോകവും പ്രേക്ഷകരും

  സൗബിന്റെ സുഡാനിയെ ഏറ്റെടുത്ത് സിനിമാലോകവും പ്രേക്ഷകരും

  ക്യാമറയ്ക്ക് പിന്നില്‍ നിന്നുള്ള പരിചയവുമായാണ് സൗബിന്‍ ഷാഹിര്‍ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഏത് തരം കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ഈ താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. സൗബിന്‍ നായകനായെത്തിയ ആദ്യ സിനിമയായ സുഡാനി ഫ്രം നൈജീരിയ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരുമടക്കം നിരവധി പേര്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. പോസിറ്റീവ് പ്രതികരണം നേടിയ ചിത്രം കലക്ഷന്റെ കാര്യത്തിലും ഏറെ മുന്നിലാണ്. മള്‍ട്ടിപ്ലക്‌സ് അടക്കമുള്ള തിയേറ്ററുകളില്‍ നിന്നും മികച്ച കലക്ഷനാണ് ചിത്രം നേടിയത്.

  രണ്ടാം സ്ഥാനത്തുള്ള മലയാള സിനിമ

  രണ്ടാം സ്ഥാനത്തുള്ള മലയാള സിനിമ

  ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, മിയ ജോര്‍ജ്, നിരഞ്ജന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സൈജു എസ് എസ് സംവിധാനം ചെയ്ത ഇരയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മാര്‍ച്ച് 16നായിരുന്നു സിനിമ റിലീസ് ചെയ്തത്. ടീസറിലൂടെയും ട്രെയിലറിലൂടെയുമായി വന്‍ ആകാംക്ഷ ജനിപ്പിച്ച ചിത്രം റിലീസ് ചെയ്തപ്പോള്‍ പ്രേക്ഷകര്‍ ഇരുംകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ബോക്‌സോഫീസ് കലക്ഷന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് ഈ ചിത്രം.

  കാളിദാസ് ജയറാമിന്റെ പൂമരം

  കാളിദാസ് ജയറാമിന്റെ പൂമരം

  ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ കാളിദാസ് ജയറാം നായകനായെത്തിയ പൂമരത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്. അടിക്കടി റിലീസ് മാറ്റിയ സംഭവത്തില്‍ ചിത്രത്തെ ട്രോളിയവര്‍ പോലും കാഴ്ചപ്പാട് തിരുത്തിയിരുന്നു. കലാലയ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം കലോത്സവ കാലത്തെ ഓര്‍മ്മപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുകയും ചെയ്തു. രണ്ടാമത്തെ ആഴ്ചയായപ്പോള്‍ മൂന്നാം സ്ഥാനത്താണ് ചിത്രം.

  ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായി ക്യാപ്റ്റന്‍

  ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായി ക്യാപ്റ്റന്‍

  ഫുട്‌ബോള്‍ ഇതിഹാസമായ വിപി സത്യന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ക്യാപ്റ്റന്‍ 2108ലെ മികച്ച ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. മികച്ച വിജയം നേടി മുന്നേറുകയാണ് ചിത്രം. ജയസൂര്യയും അനു സിത്താരയുമാണ് ചിത്രത്തിലെ നായികാനായകന്‍മാര്‍. വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ഈ ചിത്രം.

  ഹോളിവുഡ് ചിത്രവും ലിസ്റ്റിലുണ്ട്

  ഹോളിവുഡ് ചിത്രവും ലിസ്റ്റിലുണ്ട്

  പോയവാരത്തില്‍ പസഫിക് റിം എന്ന ഹോളിവുഡ് ചിത്രവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ റിലീസ് ചെയ്ത ചിത്രത്തിന് മോശമല്ലാത്ത പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മള്‍ട്ടിപ്ലക്‌സില്‍ നിന്നും മികച്ച ഓപ്പണിങ്ങ് കലക്ഷനാണ് ചിത്രം സ്വന്തമാക്കിയത്.

  അടുത്താഴ്ച തിയേറ്ററുകളിലേക്കെത്തുന്നത്

  അടുത്താഴ്ച തിയേറ്ററുകളിലേക്കെത്തുന്നത്

  കുഞ്ചാക്കോ ബോബന്റെ കുട്ടനാടന്‍ മാര്‍പാപ്പയും വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ധര്‍മ്മജന്‍ ടീമിന്റെ വികടകുമാരനും അടുത്തയാഴ്ച തിയേറ്ററുുകളിലേക്കെത്തുന്നുണ്ട്. മാസവസാനത്തില്‍ മമ്മൂട്ടിയുടെ പരോളും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നുണ്ട്.

  English summary
  Sudani From Nigeria Strikes Big, Box Office Chart
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X