For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്പനെ പോലൊരു ഭര്‍ത്താവ് എനിക്ക് ഉണ്ടാവരുത് എന്ന് മാത്രമായിരുന്നു ആഗ്രഹം; ദീപ പറയുന്നു

  |

  മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് സുഹൈദ് എന്ന കുക്കു. സുഹൈദ് എന്നതിനേക്കാള്‍ കുക്കു എന്ന പേര് പറഞ്ഞാല്‍ അറിയാത്തവരായി ആരുമുണ്ടാകില്ല. ഡി ഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സുഹൈദ് എന്ന കുക്കു മലയാളികളുടെ മുന്നിലെത്തുന്നതും ജനപ്രീയനായി മാറുന്നതും.

  Also Read: ശ്രീജിത്ത് രവിയുടെ ഭാര്യയാണെന്ന് അറിയാതെ കമന്റടിക്കാന്‍ നോക്കിയതാണ്; ലൊക്കേഷനിലെ അനുഭവം പറഞ്ഞ് താരദമ്പതിമാര്‍

  ഇന്നും കുക്കുവിനോടുള്ള മലയാളികളുടെ സ്‌നേഹത്തിന് കുറവൊന്നും വന്നിട്ടില്ല. പിന്നീട് അവതാരകനായും കുക്കു കയ്യടി നേടി. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെയായി തകര്‍ത്താടുകയാണ് കുക്കു. പ്രണയ വിവാഹമായിരുന്നു കുക്കുവിന്റേത്. ദീപ പോള്‍ ആണ് കുക്കുവിന്റെ മനം കവര്‍ന്നത്. ഇവരും യൂട്യൂബ് ചാനലും മറ്റുമായി പ്രേക്ഷകര്‍ക്കിടയില്‍ തന്നെ സജീവമായിട്ടുണ്ട്.

  ഇപ്പോഴിതാ താര ജോഡികള്‍ ഏറ്റവും ഒടുവില്‍ പങ്കുവച്ച ക്യു ആന്റ് എ സെഗ്മെന്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. യൂട്യൂബിലൂടെ ആരാധകര്‍ക്ക് തങ്ങളോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം നല്‍കിയിരുന്നു കുക്കുവും ദീപയും. അങ്ങനെ അവര്‍ ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയാണ് കുക്കുവും ദീപയും. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഇരുവരുടെയും ജോഡി പൊരുത്തത്തെ കുറിച്ചായിരുന്നു പലരുടെയും ചോദ്യം. ഇത്രത്തോളം ഇണക്കത്തോയും സൗഹാര്‍ദപരമായും എങ്ങനെ ജീവിക്കാന്‍ കഴിയുന്നുവെന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. എന്നാല്‍ എല്ലാവരേയും പോലെ ഞങ്ങളും പരസ്പരം വഴക്കിടാറുണ്ട് എന്നും, എന്നാല്‍ അതൊക്കെയും സ്വാഭാവികമാണെന്നുമാണ് കുക്കുവും ദീപയും പറയുന്നത്. വീഡിയോയില്‍ കാണുന്നത് പോലെ എപ്പോഴും സ്നേഹത്തോടെ ഇരിക്കുന്നവരല്ല, ചിലപ്പോഴൊക്കെ വീഡിയോ ചെയ്യാന്‍ വേണ്ടി അഭിനയിച്ചിട്ടുണ്ട് എന്നും ഇരുവരും തുറന്നു പറയുന്നുണ്ട്.

  വിവാഹത്തിന് ശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ചായിരുന്നു ചിലര്‍ക്ക് അറിയേണ്ടിയിരുന്നത്. വിവാഹത്തിന് ശേഷം തനിയ്ക്ക് അല്പം പക്വത വന്നു എന്നാണ് കുക്കു പറയുന്നത്. അതല്ലാതെ വലിയ മാറ്റങ്ങളൊന്നും രണ്ട് പേര്‍ക്കും ഇല്ല എന്ന് ദീപയും കുക്കുവും പറയുന്നുണ്ട്. അന്നും ഇന്നും ഇവര്‍ ഇങ്ങനെ തന്നെയാണെന്ന് ആരാധകരും സമ്മതിക്കുന്ന കാര്യമാണ്.

  പിന്നീട് രണ്ട് കുടുംബത്തിനും ഒപ്പമുള്ള വീഡിയോസ് എപ്പോള്‍ കാണാന്‍ പറ്റും എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അടുത്ത കാലത്ത് ഒന്നും അത് സാധ്യമല്ല എന്നാണ് ദീപ പറയുന്നത്. ഇന്റര്‍കാസ്റ്റ് മാര്യേജ് ആയത് കാരണം അപ്പന്‍ ഇപ്പോഴും ശരിയായിട്ടില്ല. അതൊക്കെ മാറി വരാന്‍ കുറച്ച് കൂടെ സമയം എടുക്കുമെന്നും ദീപ പറയുന്നു. കുക്കുവിന്റെ വീട്ടില്‍ അച്ഛനും അമ്മയും അനിയത്തിയും അനിയനുമാണ് ഉള്ളത്. ദീപയ്ക്ക് അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരുമാണുള്ളത്.


  പിന്നാലെ തന്റെ അച്ഛനെക്കുറിച്ചും ദീപ മനസ് തുറക്കുന്നുണ്ട്. ആഗ്രഹിച്ചത് പോലൊരു ഭര്‍ത്താവിനെയാണോ കിട്ടിയത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദീപ. ''എന്റെ അപ്പന്‍ വളരെ ഷോര്‍ട്ട് ടെംപഡ് ആണ്. പെട്ടന്ന് ദേഷ്യം വരും. അല്‍പ്പം കര്‍ക്കശക്കാരനാണ്. പക്ഷെ സ്നേഹവും കാര്യവുമൊക്കെ ഉണ്ടാവും. എന്നാലും എങ്ങനെയാണ് ഇങ്ങനെ ഒരാളെ കല്യാണം കഴിച്ച് ജീവിയ്ക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അപ്പനെ പോലെ ഒരു ഭര്‍ത്താവ് എനിക്ക് ഉണ്ടാവരുത് എന്ന് മാത്രമായിരുന്നു ആഗ്രഹം, ഭാഗ്യത്തിന് അങ്ങനെ തന്നെ കിട്ടി'' എന്നാണ് തന്റെ അച്ഛനെക്കുറിച്ചും തന്റെ ഭര്‍ത്താവിനെക്കുറിച്ചും ദീപ പറയുന്നത്.

  സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറയുന്ന ദീപ ജോജു ജോര്‍ജ്ജിന്റെ മകളായോ പെങ്ങളായോ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് പറയുന്നത്. കുക്കുവുമായുള്ള പ്രണയത്തിന് ശേഷമാണ് തനിയ്ക്കും ഫെയിം കിട്ടിയത് എന്നും, എന്നാല്‍ കുക്കുവിന്റെ ഫെയിം കണ്ട് പ്രണയിച്ച ആളല്ല താന്‍ എന്നും ദീപ മറ്റൊരു ചോദ്യത്തിനുള്ള ഉത്തരം നല്‍കവെ പറയുന്നുണ്ട്.

  Read more about: actors
  English summary
  Suhaid Kukku's Wife Deepa Paul Opens Up About Her Father And Husband's Characters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X