For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രേഷ്ഠയെ ആണോ എന്നെയാണോ കൂടുതൽ ഇഷ്ടം? സുജാതയെ ഉത്തരം മുട്ടിച്ച ശ്വേതയുടെ ചോദ്യം

  |

  സംഗീതാസ്വാദകരുടെ ഇഷ്ട ഗായികമാരില്‍ ഒരാളാണ് സുജാത മോഹന്‍. കഴിഞ്ഞ നാല്‍പത് വര്‍ഷമായി മലയാളി പ്രേക്ഷകരുടെ കാതുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ശബ്ദമാണ് സുജാതയുടെത്. നിരവധി ഹിറ്റ് ഗാനങ്ങള്‍ ഗായികയുടെതായി വിവിധ ഇന്‍ഡസ്ട്രികളിലായി പുറത്തിറങ്ങിയിരുന്നു. തലമുറ വ്യത്യാസമില്ലാതെ പ്രിയ ഗായികയുടെ ശബ്ദം എല്ലാവരും നെഞ്ചിലേറ്റാറുണ്ട്.

  സിനിമാത്തിരക്കുകള്‍ക്കിടെയിലും മിനിസ്‌ക്രീന്‍ രംഗത്തും സജീവമാണ് സുജാത മോഹന്‍. പാട്ട് റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായിട്ടാണ് അവര്‍ എത്താറുളളത്. സുജാതയുടെ മകള്‍ ശ്വേത മോഹനും എല്ലാവര്‍ക്കും പ്രിയപ്പെട്ട ഗായികയാണ്. ശ്വേതയുടെ പാട്ടുകളും മലയാളികള്‍ ഏറ്റെടുത്തിരുന്നു. ലോക് ഡൗണ്‍ കാലത്ത് സുജാതയും ശ്വേതയുമെല്ലാം ചെന്നെെയിലെ വീട്ടിലാണ്.

  ഈ ദിവസങ്ങളില്‍ അമ്മൂമ്മ ജീവിതം ശരിയ്ക്കും ആസ്വദിക്കുകയാണ് സുജാത. ശ്വേതയുടെ മകള്‍ക്കൊപ്പമാണ് സുജാത കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. ഇത്തവണത്തെ മദേഴ്‌സ് ഡേയില്‍ മകളും പേരക്കുട്ടിയുമെല്ലാം സുജാതയ്‌ക്കൊപ്പമായിരുന്നു. മാതൃദിന ത്തോടനുബന്ധിച്ച് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുജാത പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

  മകള്‍ ശ്വേതയായിരുന്നു സുജാതയെ ഇന്റര്‍വ്യൂ ചെയ്തത്. അഭിമുഖത്തില്‍ അമ്മയ്ക്ക് ഇഷ്ടം മകളെയാണോ അതോ കൊച്ചുമകള്‍ ശ്രേഷ്ടയെ ആണോ എന്നായിരുന്നു ശ്വേത സുജാതയോട് ചോദിച്ചത്. ചോദ്യം കേട്ട് ആദ്യം കണ്ണു മിഴിച്ചെങ്കിലും പിന്നെ ചിരിച്ചുകൊണ്ടാണ് സുജാത മറുപടി നല്‍കിയത്. ഇത് കുഴയ്ക്കുന്ന ചോദ്യമാണെന്ന് സുജാത ശ്വേതയോട് പറഞ്ഞു. താന്‍ സത്യം പറയുമെന്ന് ശ്വേതയുടെ മുഖത്ത് നോക്കി സുജാത പറഞ്ഞപ്പോള്‍ തീര്‍ച്ചയായും അമ്മയ്ക്ക് കൊച്ചുമോളെയാണ് ഇഷ്ടമെന്ന് തനിക്കറിയാം എന്ന് ശ്വേത പറഞ്ഞു.

  ഞങ്ങളുടെ വീട്ടില്‍ ഇപ്പോള്‍ ഒരു കുഞ്ഞു മജീഷ്യനുണ്ട്. അവളെയാണ് എനിക്കേറ്റവുമിഷ്ടം. അവളാണ് ഇപ്പോള്‍ എന്റെ ലോകം. പക്ഷേ ആ മജീഷ്യനെ നല്‍കിയത് ശ്വേതയാണല്ലോ അപ്പോള്‍ അവളോടും ഒരുപാട് സ്‌നേഹം, സുജാത പറഞ്ഞു. ലോക് ഡൗണ്‍ ആയതിനാല്‍ ഒരുപാട് നാളുകള്‍ക്ക് ശേഷം അമ്മയെയും അമ്മമ്മയെയും അടുത്തു കിട്ടിയതിന്റെ സന്തോഷത്തിലാണ് ശ്രേഷ്ഠക്കുട്ടിയെന്ന് സുജാത മുന്‍പ് തുറന്നുപറഞ്ഞിരുന്നു.

  എന്റെ നിലനില്‍പ്പിന് കാരണം നീയാണ്! അഭയ ഹിരണ്‍മയിയെ ചേര്‍ത്തുപിടിച്ച്‌ ഗോപി സുന്ദര്‍

  ശ്വേതയുടെ മകള്‍ രണ്ടര വയസുകാരി ശ്രേഷ്ഠയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അടുത്തിടെ സുജാതയുടെ പിറന്നാളിന് കേക്ക് മുറിച്ച് ആദ്യ കഷണം വായില്‍ വെച്ചു നല്‍കിയതും ശ്രേഷ്ഠയായിരുന്നു. മുന്‍പ് മകള്‍ വിവാഹിതായായി ഒരു കുഞ്ഞിന്റെ അമ്മയായെങ്കിലും അവള്‍ എനിയ്ക്ക് ഇപ്പോഴും കുഞ്ഞാണെന്ന് സുജാത തുറന്നുപറഞ്ഞിരുന്നു.

  ഞാന്‍ കണ്ട മമ്മൂക്കയ്ക്ക് മുന്‍കോപവുമില്ല, ജാഡയുമില്ല! മെഗാസ്റ്റാറിനെക്കുറിച്ച് ആരാധകന്റെ കുറിപ്പ്

  എവിടെ പോയാലും എനിയ്ക്ക് ആധിയാണ്. അവളുടെ ഫോണ്‍ വരാതെ എനിയ്ക്ക് സാമാധാനം ഉണ്ടാകില്ല. അവള്‍ സുഖമായി ഇരിക്കുന്നോ, ഭക്ഷണം കഴിച്ചോ, ഉറങ്ങിയോ എന്നിങ്ങനെ എന്തെല്ലാം തരം ടെന്‍ഷനാണ്. അവള്‍ തിരിച്ചും അങ്ങനെയാണ്. എവിടെ പോയാലും തിരികെ ചെന്നൈയില്‍ എത്തിയാല്‍ ഉടന്‍ വിളിക്കും. അവള്‍ വിളിക്കാതെ ഞാന്‍ ഉറങ്ങില്ലെന്ന് അവള്‍ക്ക് അറിയാം. എനിയ്ക്ക് തോന്നുന്നത് എല്ലാ അമ്മമാരും അങ്ങനെയാണെന്നാണ്. ശ്വേത ഒരു അമ്മയായ ശേഷം അവള്‍ക്കും അത് മനസ്സിലാകുന്നുണ്ട്. അവളും ഇത്തരം ഒരു അവസ്ഥയിലാണ്. സുജാത മുന്‍പ് പറഞ്ഞ കാര്യങ്ങളാണിവ.

  ശൈലജ ടീച്ചറോളം തന്നെ ഇഷ്ടം തോന്നിയ ഒരാള്‍! ശശി തരൂറിനെ പ്രശംസിച്ച് സിനിമാ ലോകം

  Read more about: sujatha swetha
  English summary
  Sujatha Mohan's Reply On Daughter Swetha mohan's question
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X