twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുല്‍ഫത്താണ് ആ കത്ത് കാണിച്ചുതന്നത്! മമ്മൂട്ടി തീരുമാനം മാറ്റാന്‍ തയ്യാറായിരുന്നില്ലെന്ന് ലാല്‍ ജോസ്

    |

    അസിസ്റ്റന്റ് ഡയറക്ടര്‍, ഡയറക്ടര്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, നടന്‍ തുടങ്ങിയ മേഖലകളിലെല്ലാം തന്റേതായ മികവ് തെളിയിച്ച് മുന്നേറുകയാമ് ലാല്‍ ജോസ്. ഒരു മറവത്തൂര്‍ കനവിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായി മാറിയത്. ഭൂതക്കണ്ണാടി എന്ന സിനിമയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹം. കമലിനോടൊപ്പമാണ് അദ്ദേഹം തുടക്കം കുറിച്ചത്. ലോഹിതദാസായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. സുകന്യയായിരുന്നു ചിത്രത്തിലേക്ക് നായികയായി ആദ്യമെത്തിയത്. പുള്ളുവ സ്ത്രീയായി താരമെത്തിയപ്പോള്‍ പലര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ആരും അതേക്കുറിച്ച് സൂചിപ്പിച്ചിരുന്നില്ല. മൂന്ന് ദിവസത്തെ ചിത്രീകരണം കഴിഞ്ഞതോടെയാണ് താന്‍ ഈ സിനിമയില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് താരം അറിയിച്ചത്.

    ദിവ്യ ഉണ്ണിയെ നായികയാക്കിയതില്‍ മമ്മൂട്ടിക്ക് നീരസം! തീരുമാനം മാറ്റാതെ ലാല്‍ജോസും? പിന്നെ നടന്നതോ?ദിവ്യ ഉണ്ണിയെ നായികയാക്കിയതില്‍ മമ്മൂട്ടിക്ക് നീരസം! തീരുമാനം മാറ്റാതെ ലാല്‍ജോസും? പിന്നെ നടന്നതോ?

    തന്റെ കതാപാത്രവുമായി ബന്ധപ്പെട്ടുണ്ടായ തെറ്റിദ്ധാരണകളെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് ഇതിന് പിന്നില്‍ ലാല്‍ ജോസാണെന്ന് എല്ലാവരും വിലയിരുത്തിയത്. അവര്‍ക്ക് സീന്‍ പറഞ്ഞുകൊടുക്കുന്ന ചുമതല അന്ന് തനിക്കായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. രസകരമായ സംഭവങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

    നായികയായി ശ്രീലക്ഷ്മിയെത്തി

    നായികയായി ശ്രീലക്ഷ്മിയെത്തി

    ഭൂതക്കണ്ണാടിയിലേക്ക് നായികയെ കണ്ടെത്തുന്നതിനായി അഭിമുഖം നടത്തിയിരുന്നു. അതിനിടയില്‍ ശ്രീലക്ഷ്മിയും എത്തിയിരുന്നു. എന്നാല്‍ സുകന്യ എത്തിയതോടെ താരത്തിന് അവസരമില്ലാതാവുകയായിരുന്നു. സുകന്യ തിരിച്ചുപോയതോടെ നായികയെ കണ്ടെത്തുകയെന്ന ദൗത്യം വീണ്ടും തന്നിലേക്കെത്തുകയായിരുന്നു. വീണ്ടും ശ്രീലക്ഷ്മിയെ വിളിച്ച് സെറ്റിലേക്കത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തിരിച്ചുവന്നാല്‍ നേട്ടമുണ്ടാവുമെന്നും നഷ്ടമായിരിക്കില്ലെന്നും അവരോട് പറഞ്ഞിരുന്നു.

    മമ്മൂട്ടിയും അഭിനന്ദിച്ചു

    മമ്മൂട്ടിയും അഭിനന്ദിച്ചു

    ശ്രീലക്ഷ്മി വീണ്ടും സിനിമയിലേക്കെത്തുന്നതിനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലായിരുന്നു. സുകന്യ പോയപ്പോള്‍തന്നെ കുറ്റപ്പെടുത്തിയവര്‍ പോലും ഇത്തവണത്തെ താരത്തിന്റെ വരവില്‍ അഭിനന്ദിച്ചിരുന്നു. സെലക്ഷന്‍ തെറ്റിയില്ലെന്ന് പറഞ്ഞ് മമ്മൂട്ടിയും ഇത്തവണ അഭിനന്ദിച്ചിരുന്നു. നേരത്തെ നായിക പോയപ്പോള്‍ തന്നെ കുറ്റപ്പെടുത്തിയ താരമാണ് ഇപ്പോള്‍ കൈ തന്നതെന്ന് ലാല്‍ ജോസ് ഓര്‍ത്തെടുക്കുന്നു.

     ഡേറ്റ് തന്നപ്പോള്‍ ഞെട്ടിപ്പോയി

    ഡേറ്റ് തന്നപ്പോള്‍ ഞെട്ടിപ്പോയി

    ആ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് തന്‍രെ ആദ്യ പടത്തില്‍ നായകനായി താന്‍ അഭിനയിക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞത്. സിനിമയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കഥയൊന്നുമായില്ലെന്നും താന്‍ പറഞ്ഞിരുന്നു. ആരാണ് തന്‍രെ മനസ്സിലുള്ള നായകനെന്ന് മമ്മുക്ക ചോദിച്ചിരുന്നു. കഥാപാത്രത്തിന് ആരുടെ മുഖമാണോ ചേരുന്നത് അവരെ തിരഞ്ഞെടുക്കുമെന്ന മറുപടിയായിരുന്നു അന്ന് നല്‍കിയത്. തന്റെ മനസ്സിലെ കഥാപാത്രത്തിന് എന്റെ മുഖമാണോയെന്ന് അദ്ദേഹം ചോദിച്ചിരുന്നു.

    കുറച്ച് കഴിഞ്ഞാവാമെന്ന് പറഞ്ഞു

    കുറച്ച് കഴിഞ്ഞാവാമെന്ന് പറഞ്ഞു

    തന്‍രെ ആദ്യ സിനിമയില്‍ നായകനായി അഭിനയിക്കുന്നത് താനാണെന്ന് മമ്മൂട്ടി പ്രഖ്യാപിക്കുകയായിരുന്നു. ഒരു കഥ കിട്ടിയാല്‍ എങ്ങനെ സിനിമയാക്കാമെന്നും പോലും അറിയാത്ത തന്നോട് ഇപ്പോള്‍ ഇങ്ങനെ പറയരുതെന്നും താന്‍ കഴിവ് തെളിയിച്ചതിന് ശേഷം ഡേറ്റ് നല്‍കിയാല്‍ മതിയെന്നുമായിരുന്നു പറഞ്ഞത്. എന്നാല്‍ ആ തീരുമാനത്തോട് യോജിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. താനാണ് ലാല്‍ ജോസിന്‍രെ ആദ്യ സിനിമയിലെ നായകനെന്ന് അദ്ദേഹം ആ സെറ്റില്‍ വെച്ച് പ്രഖ്യാപിക്കുകയായിരുന്നു.

     ശ്രീനിവാസന്‍ വിളിച്ചു

    ശ്രീനിവാസന്‍ വിളിച്ചു

    ഈ വിഷയത്തെക്കുറിച്ച് ചോദിക്കാനായി ശ്രീനിവാസന്‍ വിളിച്ചിരുന്നു. മമ്മൂട്ടി ആദ്യമായാണ് ഒരാള്‍ക്ക് അങ്ങോട്ട് കേറി ഡേറ്റ് കൊടുക്കുന്നതെന്നും അ്ത് നിരസിക്കരുതെന്നും വലിയ വെല്ലുവിളിയായി കാണേണ്ടെന്നും പറ്റിയ തിരക്കഥ കിട്ടിയാല്‍ ആലോചിക്കാമെന്നും മറുപടി നല്‍കായാനായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനിടയില്‍ സിനിമയിലും പുറംലോകത്തുമെല്ലാം ഈ വാര്‍ത്ത പ്രചരിക്കുകയും ചെയ്തിരുന്നു.

    ദിലീപിനോട് ചോദിച്ചപ്പോള്‍

    ദിലീപിനോട് ചോദിച്ചപ്പോള്‍

    ദിലീപിനെ നായകനാക്കി സിനിമയെടുക്കാനായിരുന്നു തുടക്കത്തില്‍ തീരുമാനിച്ചത്. എന്നാല്‍ ദിലീപിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ നമുക്കെന്ന് വേണമെങ്കിലും സിനിമയെടുക്കാമെന്നും ഇപ്പോള്‍ മമ്മൂട്ടിക്കൊപ്പം നീങ്ങൂയെന്നുമായിരുന്നു പറഞ്ഞത്. ഇതോടെയാണ് മറവത്തൂര്‍ കനവുമായി താനും ശ്രീനിയേട്ടനും തുടങ്ങിയത്. ആ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

    ബാബി കത്ത് കാണിച്ച് തന്നു

    ബാബി കത്ത് കാണിച്ച് തന്നു

    ഈ സിനിമയുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ക്കിടയില്‍ വെച്ചാണ് ബാബിയെന്ന് വിളിക്കുന്ന സുല്‍ഫത്തിനെ കണ്ടത്. തനിക്കൊരുപാട് സുഹൃത്തുക്കളുണ്ടല്ലേയെന്നായിരുന്നു അവര്‍ ചോദിച്ചത്. അതേയെന്ന് താന്‍ മറുപടി നല്‍കുകയും ചെയ്തു. അപ്പോഴാണ് ബാബി ഒരു കത്ത് കാണിച്ചത്. മമ്മൂട്ടി ആ സിനിമ ഏറ്റെടുക്കരുതെന്നാവശ്യപ്പെടുന്ന തരത്തിലുള്ള കത്തായിരുന്നു അത്. ഇത് കണ്ടപ്പോള്‍ തനിക്ക് വിഷമമായെന്നും അദ്ദേഹം പറയുന്നു.

    മമ്മൂട്ടി തീരുമാനം മാറ്റിയില്ല

    മമ്മൂട്ടി തീരുമാനം മാറ്റിയില്ല

    ഈ കത്ത് അവന് കാണിച്ചുകൊടുക്കണ്ടായിരുന്നു മമ്മൂട്ടി സുലുവിനോട് പറഞ്ഞത്. എന്നാല്‍ ഇത് മനസ്സിലാക്കാന്‍ വേണ്ടിയാണ് പറഞ്ഞതെന്നായിരുന്നു ബാബിയുടെ മറുപടി. സ്വപ്രയത്‌നം കൊണ്ടാണ് കമലിന്റെ സിനിമകള്‍ വിജയിക്കുന്നത്. അത് വെച്ച് ലാല്‍ ജോസിന്റെ സിനിമ ഏറ്റെടുക്കരുത്. കോളേജ് കാലഘട്ടത്തില്‍ കലാപരമായ ഒരു കഴിവും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ലെന്നും ഈ സിനിമയില്‍ നിന്നും പിന്‍മാറണമെന്നുമായിരുന്നു ആഹ്വാനം. എന്നാല്‍ മമ്മൂട്ടി തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും ആ സിനിമ വിജയിക്കുകയുമായിരുന്നു.

    English summary
    Lal Jose about Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X