For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുമലതയെ വിലക്കി! അംബരീഷുമായുള്ള വിവാഹം പാടില്ല! വിലക്കിനെ മറികടന്ന താരദമ്പതികള്‍! കാണൂ!

  |

  മലയാളികളുടെ സ്വന്തം താരങ്ങളിലൊരാളാണ് സുമലത. വിടര്‍ന്ന കണ്ണുകളുമായി സിനിമയിലേക്കെത്തിയ ഈ സുന്ദരിയെ വളരെ പെട്ടെന്ന് മലയാളികള്‍ സ്വാഗതം ചെയ്തിരുന്നു. ഹിന്ദി, തെലുങ്ക, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട് ഈ താരം. പത്മരാജന്‍ സംവിധാനം എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ തൂവാനത്തുമ്പികള്‍ എന്ന ഒരൊറ്റ ചിത്രം മതി ഈ അഭിനേത്രിയെ ഓര്‍ത്തിരിക്കാന്‍. ക്ലാരയെ മറക്കാന്‍ അത്ര പെട്ടെന്നൊന്നും നമുക്കാവില്ല. മണ്ണാറത്തൊടിയിലെ ജയകൃഷ്ണനും ക്ലാരയുമൊക്കെ ഒരു കാലഘട്ടത്തിന്റെ പ്രതിനിധികളാണ്. സുമതലയുടെ പ്രിയതമനായ അംബരീഷിന്റെ വിയോഗവാര്‍ത്തയെക്കുറിച്ച് അറിഞ്ഞതിന്റെ നടുക്കത്തിലാണ് സിനിമാലോകവും ആരാധകരും. താരപത്‌നിയെ ആശ്വസിപ്പിക്കാനായി സഹപ്രവര്‍ത്തകര്‍ എത്തിയിരുന്നു. മുന്‍നിര താരങ്ങളും അണിയറപ്രവര്‍ത്തകരും രാഷ്ട്രീയ പ്രതിനിധികളുമൊക്കെ അംബരീഷിന് ആദാരഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്.

  സുമലതയെ ആശ്വസിപ്പിച്ച് താരങ്ങള്‍!അംബരീഷിന്‍റെ വിയോഗം ഞെട്ടിച്ചുവെന്ന് രജനീകാന്ത്!റിബല്‍ ആക്ടറിന് വിട

  എഴുപതുകളുടെ അവസാനത്തിലാണ് സുമലത സിനിമയില്‍ തുടക്കം കുറിച്ചത്. ദിസൈ മാറി പറവകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. 15മാത്തെ വയസ്സില്‍ ആന്ധ്രപ്രദേശില്‍ സുന്ദരി പട്ടം നേടിയിരുന്നു ഈ താരം. ഇതോടെയാണ് മാഗസിനുകളിലും മറ്റുമൊക്കെയായി താരത്തിന്റെ ചിത്രങ്ങള്‍ നിറഞ്ഞുനിന്നത്. മുന്‍നിര സിനിമാപ്രവര്‍ത്തകരിലും താരത്തിന്‍രെ ചിത്രങ്ങളെത്തിയതോടെ സിനിമയിലേക്കുള്ള വഴിയും തെളിയുകയായിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായകന്‍മാര്‍ക്കൊപ്പവും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. കൈനിറയെ സിനിമകളുമായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് അംബരീഷുമായി പ്രണയത്തിലായത്. അധികം വൈകാതെ തന്നെ ആ പ്രണയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. അധികമാരുമറിയാത്ത അംബരീഷ്-സുമലത പ്രണയത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  നിവിന് എട്ടിന്‍റെ പണിയുമായി അജു ! പക്കിയാക്കാത്തതിന്‍റെ കലിപ്പ് ഇനിയും തീര്‍ന്നില്ലേ? കാണൂ!

  സുമലതയുടെ ആദ്യ പ്രതിഫലം

  സുമലതയുടെ ആദ്യ പ്രതിഫലം

  മാധ്യമങ്ങളിലൂടെയാണ് ഡി രാമനായിഡു സുമലതയെക്കുറിച്ച് അറിഞ്ഞതും തന്റെ സിനിമയിലേക്ക് നായികയായി ക്ഷണിച്ചതും. 1001 രൂപയായിരുന്നു അന്ന് താരത്തിന് ലഭിച്ച പ്രതിഫലം. പുതുമുഖ താരത്തിന് അന്ന് ലഭിച്ചിരുന്ന മികച്ച പ്രതിഫലം കൂടിയായിരുന്നു ഇത്. തമിഴിലൂടെ തുടക്കം കുറിച്ച താരം പിന്നീട് കന്നഡയിലേക്കും തെലുങ്കിലേക്കും ബോളിവുഡിലേക്കും ചേക്കേറുകയായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് തുടക്കം മുതലേ ലഭിച്ചത്.

  മലയാളത്തിലേക്കത്തിയത്

  മലയാളത്തിലേക്കത്തിയത്

  മൂര്‍ഖനെന്ന സിനിമയിലൂടെയാണ് താരം തുടക്കം കുറിച്ചത്. ജയന്റെ കരിയറിലെ അവസാനത്തെ ചിത്രമായ കോളിളക്കത്തിലെ നായിക സുമലതയായിരുന്നു. ഈ സിനിമയിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയിലുണ്ടായ അപകടത്തെത്തുടര്‍ന്നാണ് ജയനെ നമുക്ക് നഷ്ടമായത്. താഴ് വാരം, ഇസബെല്ല, നിറക്കൂട്ട്, തൂവാനത്തുമ്പികള്‍, പരമ്പര, ന്യൂഡെല്‍ഹി തുടങ്ങിയ സിനിമകളിലെ താരത്തിന്റെ പ്രകടനം എന്നും ഓര്‍മ്മിക്കപ്പെടുന്ന തരത്തിലുള്ളവയാണ്.

  അംബരീഷിനൊപ്പവും അഭിനയിച്ചു

  അംബരീഷിനൊപ്പവും അഭിനയിച്ചു

  ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര അഭിനേത്രികളിലൊരാളായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് സുമലത അംബരീഷിനെ പരിചയപ്പെടുന്നത്. റിബല്‍ ആക്ടറെന്ന വിശേഷണത്തോടെ സിനിമയില്‍ സജീവമായി തുടരുകയായിരുന്നു ഈ താരം. തുടക്കത്തിലെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. അഹുതി, അവതാര പുരുഷ, ശ്രീ മഞ്ജുത, കല്ലലരി ഹൂവഗി തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

  പ്രണയത്തിനിടയിലെ വെല്ലുവിളി

  പ്രണയത്തിനിടയിലെ വെല്ലുവിളി

  അംബരീഷുമായുള്ള സുമലതയുടെ ബന്ധത്തെ എതിര്‍ത്ത് സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ രംഗത്തുവന്നിരുന്നു. എതിര്‍പ്പുകളെ അവഗണിച്ച് ഇരുവരും പ്രണയവുമായി മുന്നേറുകയായിരുന്നു. എതിര്‍പ്പുകള്‍ കൂടി വന്നതോടെയാണ് ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചത്. സിനിമയിലും ജീവിതത്തിലും മികച്ച പിന്തുണ നല്‍കി മുന്നേറിയ മാതൃദമ്പതികള്‍ക്ക് പ്രണയത്തിന്റെ പേരില്‍ ചില്ലറ എതിര്‍പ്പുകളായിരുന്നില്ല നേടിടേണ്ടി വന്നത്.

  റിബല്‍ ആക്ടറിനെ വിവാഹം ചെയ്യരുത്

  റിബല്‍ ആക്ടറിനെ വിവാഹം ചെയ്യരുത്

  അംബരീഷിനെ വിവാഹം ചെയ്യരുതെന്നും അങ്ങനെ സംഭവിച്ചാല്‍ ഈ ബന്ധത്തിന് ആയുസ്സുണ്ടാവില്ലെന്നുമൊക്കെയായിരുന്നു എല്ലാവരും പറഞ്ഞിരുന്നതെന്ന് സുമതല തുറന്നുപറഞ്ഞിരുന്നു. 25 വര്‍ഷം പിന്നിട്ട് മുന്നേറുന്നതിനിടയിലായിരുന്നു താരം പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞത്. ഒരു വര്‍ഷത്തിന് അപ്പുറത്ത് പോവില്ലെന്നും അതിന് മുന്‍പ് തന്നെ തങ്ങള്‍ വിവാഹമോചനം നേടുമെന്നുമായിരുന്നു അവരുടെ വാദം.

  സൂക്ഷിക്കണമെന്ന് പറഞ്ഞു

  സൂക്ഷിക്കണമെന്ന് പറഞ്ഞു

  റിബല്‍ ആക്ടറെന്ന് വിശേഷിപ്പിക്കുന്ന അംബരീഷ് സ്ത്രീ വിഷയത്തിലും അതീവ തല്‍പ്പരനാണെന്നും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ സൂക്ഷിക്കണമെന്നുമൊക്കെയുള്ള മുന്നറിയിപ്പുകളായിരുന്നു അന്ന് തനിക്ക് ലഭിച്ചിരുന്നതെന്ന് താരം പറഞ്ഞിരുന്നു. അടുത്ത സുഹൃത്തായ സുഹാസിനിയും ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്നും അകലം പാലിക്കണമെന്ന് തന്റെ മേക്കപ്പ് മാനും അന്ന് ഉപദേശിച്ചിരുന്നുവെന്ന് സുമലത പറഞ്ഞിരുന്നു.

  വെല്ലുവിളികളെ കാറ്റില്‍ പറത്തി

  വെല്ലുവിളികളെ കാറ്റില്‍ പറത്തി

  സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമെല്ലാം മുന്‍വിധികളെ കാറ്റില്‍ പറത്തിയാണ് ഇരുവരും ഒന്നിച്ചത്. സിനിമയ്ക്കപ്പുറത്ത് ജീവിതത്തിലും അടുത്ത സുഹൃത്തുക്കളായി മാറിയ ഇവരെ മാതൃകാ ദമ്പതികള്‍ എന്നായിരുന്നു വിശേഷിപ്പിച്ചത്. അച്ഛനും അമ്മയ്ക്കും പിന്നാലെ അഭിഷേകും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. അമ്മയാണ് തന്റെ റോള്‍ മോഡലെന്ന് മുന്‍പ് താരപുത്രന്‍ പറഞ്ഞിരുന്നു.

  English summary
  Behind the scene story of Sumalatha and Amabareesh love.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X