Don't Miss!
- Lifestyle
ഒമിക്രോണ്‍ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി: ലോകാരോഗ്യ സംഘടന
- Sports
T20 World Cup: കോലി സഞ്ജുവിന് വഴിമാറണോ?, മാറിയാല്‍ നന്ന്!, കാരണങ്ങളിതാ
- Automobiles
ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N
- Technology
വിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾ
- News
വിജയ് ബാബുവിന് ലഭിച്ച ആനുകൂല്യം ശ്രീജീത്തിന് ലഭിക്കുമോ?;നാണക്കേട് മറിക്കടക്കാൻ അമ്മയുടെ തിരക്കിട്ട ചർച്ചകൾ
- Travel
ഹോട്ടല്‍ മുറിക്കുള്ളില്‍ ഒരിക്കലും ചെയ്യരുതാത്ത പത്ത് കാര്യങ്ങള്‍
- Finance
നിങ്ങളെ കോടിപതിയാക്കും ഈ എല്‍ഐസി പോളിസി; സാമ്പത്തിക സുരക്ഷയും സമ്പാദ്യവും ഉറപ്പാക്കാം
താന്‍ പ്രണയിച്ചത് അയാള്‍ക്ക് പോലും അറിയില്ലായിരുന്നു; ടോക്സിക് പ്രണയത്തിന് നില്‍ക്കരുതെന്ന് നടി അനശ്വര രാജൻ
മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട യുവനടിമാരില്‍ ഒരാളാണ് അനശ്വര രാജന്. ആദ്യ സിനിമയില്‍ തന്നെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചു കൊണ്ടാണ് അനശ്വര എത്തുന്നത്. പിന്നീട് നായികയായി വളര്‍ന്ന് നിരവധി സിനിമകളുടെ ഭാഗമായി. ഇപ്പോള്‍ സൂപ്പര്‍ ശരണ്യ എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷക പ്രശംസ നേടി എടുത്തിരിക്കുകയാണ് നടി. ആഴ്ചകള്‍ക്ക് മുമ്പ് തിയേറ്ററിലെത്തിയ സിനിമയ്ക്ക് വലിയ പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടായിരിക്കുന്നത്, അനശ്വരയുടെ പ്രകടനവും ശ്രദ്ധേയമായി.
സിനിമയുമായി ബന്ധപ്പെട്ട് നല്കിയ പല അഭിമുഖങ്ങളിലും തന്റെ വിശേഷങ്ങളും കരിയറിനെ കുറിച്ചുമൊക്കെ അനശ്വര പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഗൃഹലക്ഷ്മി നല്കിയ അഭിമുഖത്തിലൂടെ മഞ്ജു വാര്യരെ കുറിച്ചും തന്റെ ജീവിതത്തിലെ ആദ്യ പ്രണയത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് നടി. ചെറിയപ്രായത്തില്‍ തോന്നിയ പ്രണയമാണെങ്കിലും അയാള്‍ക്ക് പോലും അത് അറിയില്ലായിരുന്നു. അങ്ങനെ തനിയെ അവസാനിച്ചു പോയ പ്രണയകഥയെ കുറിച്ചും നടി പറയുകയാണ്. ഇപ്പോള്‍ പ്രണയം ഒന്നുമില്ലെങ്കിലും പ്രണയദിന സന്ദേശം കൂടി നടി കൈമാറിയിരുന്നു. വിശദമായി വായിക്കാം.

തന്റെ കുട്ടിക്കാലത്താണ് അടുത്ത കൂട്ടുകാരനോട് പ്രണയം തോന്നുന്നതെന്നാണ് അനശ്വര പറയുന്നത്. മീശമാധവന് പോലെയുള്ള ചില സിനിമകളൊക്കെ കണ്ടപ്പോഴാണ് അങ്ങനെ ഒരു തോന്നല്‍ വരുന്നത്. ഇക്കാര്യം ഞാന്‍ വീട്ടില്‍ പറഞ്ഞു, മാത്രമല്ല ഇതാണ് എന്റെ ചെക്കനെന്ന് പറയുകയും ചെയ്തു. അവര്‍ക്കെല്ലാം അതൊരു തമാശയായി തോന്നി. ഇപ്പോള്‍ എനിക്കും അതൊരു തമാശ മാത്രമാണ്. ആ നായകന് ഇതുവരെ ഈ രഹസ്യം അറിയത്തില്ല. കുറെ കഴിഞ്ഞ് തന്റെ ജീവിതത്തില്‍ ഒരു യഥാര്‍ത്ഥ പ്രണയം ഉണ്ടായിട്ടുണ്ടെന്ന് കൂടി അനശ്വര പറഞ്ഞിരുന്നു. അത് അതിന്റെ വഴിക്ക് വന്നു പോവുകയായിരുന്നു.

അതേസമയം പ്രണയ ദിനത്തെക്കുറിച്ചുള്ള സന്ദേശവും അനശ്വര പങ്കുവെച്ചിരുന്നു. ആരും ടോക്സിക് ആയ റിലേഷന്‍ഷിപ്പില്‍ വീഴാതെ ഇരിക്കുക. ലവ് എന്ന് വെച്ചാല്‍ അത്ര സങ്കീര്‍ണമായ കാര്യമൊന്നുമല്ല. അത് വളരെ സിംപിള്‍ ആണ്. അതിനെ അങ്ങനെ തന്നെ കൊണ്ടുപോവുക. ടോക്സിക് റിലേഷന്‍ഷിപ്പ് ഇപ്പോള്‍ വലിയ പ്രശ്നമാണ്. പ്രേമത്തില്‍ പെട്ടുപോയ രണ്ടുപേര്‍ക്കും തങ്ങളുടെ ബന്ധം ടോക്സിക് ആണോ എന്ന് തിരിച്ചറിയാന്‍ പറ്റണമെന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഒക്കെ ആളുകള്‍ അതേക്കുറിച്ച് സംസാരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കുറച്ചുപേര്‍ക്കെങ്കിലും അതിനെ കുറിച്ച് അറിയാം എന്നത് ആശ്വാസമാണെന്നും നടി വ്യക്തമാക്കുന്നു.

അനശ്വരയുടെ ആദ്യ സിനിമയില്‍ അമ്മയായി അഭിനയിച്ചത് നടി മഞ്ജു വാര്യര്‍ ആയിരുന്നു. ലേഡീ സൂപ്പര്‍ സ്റ്റാര്‍ എങ്ങനെയാണെന്ന് ചോദിച്ചാല്‍ തന്റെ ആദ്യത്തെ ടീച്ചറും മെന്ററും ആണെന്നൊക്കെ പറയാം. കളങ്കമില്ലാത്ത ഒരു വ്യക്തിയാണ് മഞ്ജു വാര്യര്‍ എന്നാണ് അനശ്വരയുടെ അഭിപ്രായം. ലൊക്കേഷനില്‍ തന്നെ ഒരുപാട് സ്വസ്ഥമാക്കി വെക്കാനും അവര്‍ക്ക് സാധിച്ചിരുന്നു. അങ്ങനെ ഒരാളുടെ കൂടെ സ്ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിച്ചത് അഭിമാനമായി തോന്നുന്നുണ്ട്. ആദ്യസിനിമയായ 'ഉദാഹരണം സുജാത'യില്‍ വന്ന സമയത്ത് ഞാന്‍ ടെന്‍ഷനായി ഇരിക്കുന്നത് കണ്ടിട്ട് മഞ്ജു ചേച്ചി പറഞ്ഞത് ഇപ്പോഴും ഓര്‍മയിലുണ്ട്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ എന്നോട് ചോദിച്ചാല്‍ മതി. എനിക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ മോളോടും ചോദിക്കാമെന്നാണ്. അത് കേട്ടതോടെ ഞാന്‍ ഫ്ലാറ്റ് ആയി പോയെന്നും അനശ്വര പറയുന്നു.
ഒള്ളത് പറയണോ, അതോ കള്ളം പറയണോ? ബ്രോ ഡാഡി കണ്ടതിനെ കുറിച്ച് സീരിയല്‍ നടി അശ്വതി പറയുന്നു