Just In
- 12 min ago
വീണ്ടും പ്ലിംഗ് ആയി ഉണ്ണി മുകുന്ദന്! ലേശം ക്ഷീണിച്ചു,ശരിക്കും ഞാനാണ് ചന്ദ്രോത്ത് പണിക്കരെന്ന് താരം
- 28 min ago
ആദ്യ സിനിമ തിയറ്ററിലെത്തിക്കാന്‍ കഴിഞ്ഞില്ല! രജിഷയെയും നിമിഷയെയും നായികമാരാക്കി വിധു വിന്‍സെന്റ്
- 1 hr ago
വിവാദങ്ങള്‍ക്കിടെ ഷെയിന്‍ നിഗം നിര്‍മ്മാതാവാകുന്നു! അണിയറയില്‍ ഒരുങ്ങുന്നത് രണ്ട് സിനിമകള്‍
- 1 hr ago
വിവാഹശേഷം സ്നേഹയ്ക്കൊപ്പമുള്ള ആദ്യ സെല്‍ഫിയുമായി ശ്രീകുമാര്‍! ഈ ചിരി പൊളിച്ചുവെന്ന് ആരാധകരും!
Don't Miss!
- News
കാർ ഇടിച്ചിട്ടു, ചോര വാർന്ന കുട്ടിയെ വഴിയിൽ ഇറക്കി വിട്ടു, പാലക്കാട് ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം!
- Travel
ഇന്ദ്രന്റെ കോപത്തിൽ നിന്നും രക്ഷപെടാൻ കൃഷ്ണൻ ചൂണ്ടുവിരലിലുയർത്തിയ പർവ്വതം
- Technology
മിനിമം റിച്ചാർജ് ചെയ്തില്ലെങ്കിൽ സേവനമില്ലെന്ന് എയർടെല്ലും വോഡാഫോൺ ഐഡിയയും
- Automobiles
2020 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ടൊയോട്ട വിറ്റാര ബ്രെസ
- Finance
ഇന്ത്യയുടെ ജിഡിപി വളർച്ച 2021 മുതൽ കുത്തനെ ഉയരുമെന്ന് റിപ്പോർട്ട്
- Sports
കുട്ടിക്കളി കഴിഞ്ഞു, ഇനി വലിയ കളി മാത്രം... മിഷന് ഏകദിനം, ടീം ഇന്ത്യ ചെന്നൈയില്‍
- Lifestyle
ഭാഗ്യം കൂടെനില്‍ക്കുന്ന രാശിക്കാര്‍ ഇവരാണ്
സുപ്രിയയും പൃഥ്വിരാജും അതീവ സന്തോഷത്തില്‍! കാത്തിരിപ്പിനൊടുവില്‍ രാജന് സ്വപ്നസാഫല്യം!
ഒപ്പമുള്ളവരെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നവരാണ് തങ്ങളെന്ന് പൃഥ്വിരാജും സുപ്രിയയും തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളും മാത്രമല്ല ഒപ്പമുള്ളവരുടെ കാര്യങ്ങളെക്കുറിച്ചും താരപത്നി വാചാലയാവാറുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് സുപ്രിയ ഇപ്പോള്‍. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഡ്രൈവിംഗ്് ലൈസന്‍സാണ് ഇനി പൃഥ്വിരാജിന്റേതായി തിയേറ്ററുകളിലേക്കെത്തുന്ന സിനിമ. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.
ഡിസംബര്‍ 20നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും സംയുക്തമായി ചേര്‍ന്നാണ് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മ്മിക്കുന്നത്. സിനിമ തിയേറ്ററുകളിലേക്കെത്തുന്നതിന് മുന്‍പ് തന്നെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരുന്നു. ലൂസിഫറിലെ മാസ്സ് സീനിലൂടെയായിരുന്നു നേരത്തെ പൃഥ്വിരാജ് അമ്പരപ്പിച്ചത്. ഈ ചിത്രത്തിലും അതേ പോലെയുളള രംഗങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന ട്രെയിലറായിരുന്നു പുറത്തുവന്നത്. അതിനിടയിലാണ് പുതിയ സന്തോഷം പങ്കുവെച്ച് സുപ്രിയ മേനോന് എത്തിയത്.

സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലെല്ലാം സുപ്രിയ മേനോനും സജീവമാണ്. ലൂസിഫറിന് പിന്നാലെയുള്ള തിരക്കുകളുമായി പൃഥ്വി വീട്ടിലേക്ക് വരാതിരുന്നപ്പോള്‍ അങ്ങോട്ടേക്ക് അന്വേഷിച്ച് പോയതിനെക്കുറിച്ച് സുപ്രിയ പറഞ്ഞിരുന്നു. സിനിമയുടെ റിലീസിന് ശേഷവും ഇതാണ് അവസ്ഥയെങ്കില്‍ താനും മകളും മുംബൈയിലേക്ക് പോവുമെന്ന ഭീഷണിയും താരപത്നി മുഴക്കിയിരുന്നു. അലംകൃതയെന്ന അല്ലിയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും സുപ്രിയ എത്താറുണ്ട്. ക്ഷണനേരം കൊണ്ട് തന്നെ പോസ്റ്റുകള്‍ ശ്രദ്ധേയമായി മാറുന്നത്.

മമ്മൂട്ടിയും പൃഥ്വിരാജും മഞ്ജു വാര്യറിന് മുന്നില്‍ പതറുമോ? ക്രിസ്മസ് താരപോരാട്ടം കടുക്കും!20 വര്‍ഷമായി പൃഥ്വിയുടെ സന്തതസഹചാരിയാണ് രാജന്. കുടുംബത്തിലെല്ലാവരേയും സംബന്ധിച്ചിടത്തോളം ഏരെ പ്രധാനപ്പെട്ട ദിനമാണ് ചൊവ്വാഴ്ച. പൃഥ്വിയുടെ ഡ്രൈവറിനും അപ്പുറത്ത് വിമര്‍ശകനും കൂടിയാണ് രാജന്. അദ്ദേഹം സ്വന്തമായൊരു വണ്ടിയെടുത്ത സന്തോഷം പങ്കുവെച്ചാണ് സുപ്രിയ എത്തിയത്. വാഹനവുമായി നില്ക്കുന്ന രാജന്റെ ചിത്രവും സുപ്രിയ പങ്കുവെച്ചിരുന്നു.
മമ്മൂട്ടിയും പൃഥ്വിരാജും മഞ്ജു വാര്യറിന് മുന്നില്‍ പതറുമോ? ക്രിസ്മസ് താരപോരാട്ടം കടുക്കും!

സ്വന്തമായൊരു വണ്ടിയെന്ന അദ്ദേഹത്തിന്റെ മോഹത്തെക്കുറിച്ച് തങ്ങള്‍ മനസ്സിലാക്കിയിരുന്നു. കാത്തിരിപ്പിനൊടുവില്‍ അദ്ദേഹമത് സ്വന്തമാക്കിയപ്പോള്‍ ആ സന്തോഷം സുപ്രിയയും പങ്കുവെച്ചിരിക്കുകയാണ്. ഇത്രയും വലിയൊരു സ്വപ്നം സഫലീകരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. പൃഥ്വിയും താനും ഈ നേട്ടത്തില്‍ ത്രില്ലിലാണെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്.
വിവാഹമോചനത്തിന് ശേഷവും സുഹൃത്തുക്കളാണ്! സ്നേഹയ്ക്ക് ആശംസയുമായി മുന്‍ഭര്‍ത്താവ്!

ഒപ്പമുള്ളവരെ പരിഗണിക്കുന്ന കാര്യത്തില്‍ താരദമ്പതികള്‍ മാതൃകാപരമാണെന്നും പലര്‍ക്കും ഇത് പിന്തുടരാമെന്നുമൊക്കെയുള്ള കമന്റുകളാണ് പോസ്റ്റിന് കീഴിലുള്ളത്. ഈ നീക്കത്തിന് പിന്തുണയുമായി ആരാധകരും എത്തിയിട്ടുണ്ട്. രാജന് ചേട്ടന്റെ ഭാഗ്യമാണ് ഇതെന്നുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

അല്ലിയെന്ന അലംകൃയുടെ അഞ്ചാം പിറന്നാള്‍ ആഘോഷിച്ചത് അടുത്തിടെയായിരുന്നു. മകളെക്കുറിച്ചുള്ള വിശേഷങ്ങളും പൃഥ്വിരാജും സുപ്രിയയും പങ്കുവെക്കാറുണ്ട്. മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യാറില്ലായിരുന്നു. പിറന്നാള്‍ ദിനത്തിലായിരുന്നു അത്തരത്തിലൊരു ചിത്രം പങ്കുവെച്ചത്. ഇന്നലെ വന്നത് പോലെയാണ് തോന്നുന്നതെന്നും മകള്‍ ഇത്ര വലുതായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ഇരുവരും കുറിച്ചിരുന്നു.
ജഗതി ശ്രീകുമാറിന്റെ അസാന്നിധ്യത്തില്‍ വേദന! വലിയ സ്വപ്നമായിരുന്നു മകളുടെ വിവാഹം!

സിനിമയിലെത്തി അധികനാള്‍ കഴിയുന്നതിനിടയില്‍ത്തന്നെ മനസ്സിലെ സംവിധാനമോഹത്തെക്കുറിച്ച് പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഏതൊക്കെ മേഖലകളിലായിരിക്കും താന്‍ തിളങ്ങുന്നതെന്ന് താരപുത്രന് അന്ന് പറഞ്ഞിരുന്നു. സ്വന്തമായി നിര്‍മ്മാണക്കമ്പനിയും സിനിമയും ഒരുക്കിയും അദ്ദേഹം ഞെട്ടിച്ചിരുന്നു. ലൂസിഫറിന്റെ ഗംഭീര വിജയത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവുമായെത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. തിരക്കുകളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് എമ്പുരാനിലേക്ക് കടക്കുക.

സിനിമയിലെ സമത്സത മേഖലകളിലും ചുവടുവെച്ച് കഴിവ് തെളിയിച്ച് മുന്നേറുകയാണ് പൃഥ്വിരാജ്. ലൂസിഫറിന് പിന്നാലെയായി ഡ്രൈവിംഗ് ലൈസന്‍സിലും നിര്‍മ്മാണവും അഭിനയവും ഒരുമിച്ചാണ്. ഇത്തവണ സുപ്രിയ മേനോന്റെ പേരും സ്ക്രീനില്‍ കാണിക്കുന്നുണ്ട്. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ മേക്കിംഗ് വീഡിയോയും പുറത്തുവിട്ടിരുന്നു.
View this post on InstagramA post shared by Supriya Menon Prithviraj (@supriyamenonprithviraj) on