For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ മഹാനടിക്ക് ശേഷം മലയാള സിനിമ കണ്ട ദുഃഖപുത്രി, ഏറ്റവും അടുത്ത സുഹൃത്തിനെക്കുറിച്ച് സുരേഷ് ഗോപി

  |

  പ്രേക്ഷകരുടെ മനസ്സിൽ നിന്ന് അത്ര വേഗം മാഞ്ഞ് പോകാത്ത ഒരു മുഖമാണ് നടി ജലജയുടേത്. ഒരു കാലത്ത് മലയാള സിനിമ അടക്കി ഭരിച്ചിരുന്ന നടിയായിരുന്നു ഇവർ. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിലെ മുൻനിര നായികമാരുടെ കൂട്ടത്തിലേയ്ക്ക് ജലജയുടെ പേരും ഉയരുകയായിരുന്നു. അതുവരെ കണ്ടു വന്ന നായിക സങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ജലജ. മലയാള സിനിമയിലെ നായിക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടായിരുന്നു ജലജയുടെ വരവ്. സിനിമയിൽ ഒരു മാറ്റത്തിന് തന്നെ ഇടയാക്കിയത് ജലജയുടെ വരവായിരുന്നു.

  ‌‌ ഷീല, ജയഭാരതി തുടങ്ങിയവർ സൃഷ്ടിച്ച നായിക സങ്കൽപ്പങ്ങളെ തച്ചുടച്ചു കൊണ്ടാണ് ജലജ സിനിമയിൽ എത്തുന്നത്. അതുവരെ വെളുത്ത നായികമാരെ മാത്രം കണ്ട് കൊണ്ടിരുന്ന ജനങ്ങളുടെ മുന്നിലേയ്ക്കാണ് മെലിഞ്ഞ് ഇരു നിറക്കാരിയായ ജലജ എത്തുന്നത് ഇതൊരു പരീക്ഷണം കൂടിയായിരുന്നു. എന്നാൽ ആ പുതുമുഖത്തെ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു മലയാള പ്രേക്ഷകർ. ഒരു മാറ്റത്തിന് തുടക്കമിട്ടു കൊണ്ട്. 1978-ല്‍ പുറത്തിറങ്ങിയ അരവിന്ദന്റെ 'തമ്പ്' എന്ന ചിത്രത്തിലൂടെ ജലജ വെള്ളിത്തിരയിൽ എത്തുന്നത്. ഇപ്പോഴിത ജലജയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ വൈറലുകുന്നു, നടന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ജലജ.

  ജലജയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെയാണ്. ശാരദയ്ക്ക് ശേഷം മലയാള സിനിമ കണ്ട ദുഃഖപുത്രിയായിരുന്നു ജലജ. തന്റെ സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ജലജ അന്നത്തെ കാലത്തെ പതിവ് നായികാ സങ്കല്‍പ്പങ്ങളുടെ ചരിത്രം മാറ്റി എഴുതി കൊണ്ടായിരുന്നു സിനിമയില്‍ നില നിന്നിരുന്നത്. കെ ബാലചന്ദര്‍ പോലെയുള്ള സംവിധായകര്‍ അവരുടെ സിനിമകളില്‍ പങ്കെടുപ്പിക്കാന്‍ ഏറെ ആഗ്രഹിച്ച നടിയായിരുന്നു ജലജ. പഴയകാല സിനിമ അനുഭവം പങ്കുവെച്ചു കൊണ്ടായിരുന്നു നടന്റെ വാക്കുകൾ.

  മലയാള സിനിമയിലെ ദുഃഖപുത്രിയായിട്ടാണ് ജലജയെ അറിയപ്പെടുന്നത്. എന്തുകൊണ്ട് ദുഃഖപുത്രി കഥപാത്രങ്ങൾ മാത്രം ഒതുങ്ങി നിന്നു എന്ന് ചോദ്യത്തിന് ഒരു തവണ ജലജ മനസ് തുറന്നിരുന്നു. സിനിമയിൽ നിൽക്കാൻ സാധിച്ചത് ഒരു ഭാഗ്രമായിട്ടാണ് നടി കാണുത്.. സംവിധായകര്‍ എന്നോട് അവരുടെ കഥാപാത്രത്തെ തന്മയത്വത്തോടെ അഭിനയിക്കാന്‍ പറഞ്ഞു. ഞാന്‍ അത് അനുസരിച്ചു. വിജയിച്ചു എന്ന് മാത്രം. പലരും എന്നെ ദുഃഖപുത്രിയായി കണ്ടു. എന്ത് കൊണ്ട് അത്തരം സിനിമകളില്‍ മാത്രം അഭിനയിച്ചുവെന്ന് ചോദിച്ചിരുന്നു . പക്ഷേ എനിക്ക് ലഭിച്ച കഥാപാത്രങ്ങള്‍ അത്തരത്തിലുള്ളതാണ് എന്ന് മാത്രമേ എനിക്ക് മറുപടിയുള്ളുവെന്ന് ജലജ പറയുന്നു.

  ഷീലയും ജയഭാരതിയും സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു ജലജയുടെ അരങ്ങേറ്റം. മെലിഞ്ഞ് നീണ്ട മുടിയോട് കൂടിയ ഇരു നിറക്കാരിയായ പെൺകുട്ടി മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെ വേഗം പ്രവേശിക്കുകയായിരുന്നു. 1978 ൽ അരങ്ങേറ്റം കുറിച്ച ജലജ ആ വർഷം തന്നെ നാല് ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു. പിന്നീട് 1989 വരെ സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു താരം. മൂന്നും നാലും ചിത്രങ്ങളായിരുന്നു നടിയുടേതായി ഓരോ വർഷവും പുറത്തിറങ്ങിയത്. ഇന്നും പഴയ നടിമാരെ കുറിച്ച് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യമെത്തുന്നത് ജലജയുടെ മുഖമാണ്.

  പഴയ എവർഗ്രീൻ നായികമാരെല്ലാം മലയാളത്തിലേയ്ക്ക് മടങ്ങി എത്തുകയാണ്. ഇപ്പോഴിത 26 വര്‍ഷത്തിന് ശേഷം ജലജ സിനിമയിലേക്കുള്ള തിരിച്ച് വരനൊരുങ്ങുകയാണ്. പ്രശസ്ത എഡിറ്റര്‍ സംജിത്ത് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന താലനാരിഴ എന്ന ചിത്രത്തിലൂടെയാണ് ജലജയുടെ തിരിച്ചുവരവ്. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലീപ് കുര്യന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ അന്ന രേഷ്മ രാജന്‍, മണിയന്‍പിള്ള രാജു, ഡോ.ഷാജു എന്നിവരാണ് മറ്റ് താരങ്ങള്‍.

  Read more about: jalaja ജലജ
  English summary
  Suresh Gopi About Actress Jalaja And Her Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X