For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ കുഞ്ഞിനൊരു ഓണ ഉരുള കൊടുക്കാന്‍ കഴിഞ്ഞില്ല, അവര്‍ എനിക്കത് നിഷേധിച്ചു; ഉള്ളു നീറി സുരേഷ് ഗോപി

  |

  മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് ആണ് സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. വരനെ ആവശ്യമുണ്ട് ആയിരുന്നു സുരേഷ് ഗോപിയുടെ തിരിച്ചുവരവ്. വരനെ ആവശ്യമുണ്ടില്‍ ശോഭനയായിരുന്നു നായിക. ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചെത്തിയെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. വരനെ ആവശ്യമുണ്ട് ഒരു ഫീല്‍ ഗുഡ് ചിത്രമായിരുന്നുവെങ്കില്‍ സുരേഷ് ഗോപിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത് മാസ് ചിത്രങ്ങളാണ്.

  സ്റ്റൈലിഷ് ലുക്കില്‍ ഹോം നായിക; കരിക്കിലെ ദീപയുടെ പുതിയ ചിത്രങ്ങളിതാ

  ഇതിനിടെ ഇപ്പോഴിതാ സുരേഷ് ഗോപിയുടെ നൊമ്പരപ്പെടുത്തുന്ന ഓണം ഓര്‍മ്മ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്റെ മകളുടെ ആദ്യത്തെ ഓണത്തിന് എത്താന്‍ സാധിക്കാത്തതിനെക്കുറിച്ചാണ് സുരേഷ് ഗോപി മനസ് തുറന്നിരിക്കുന്നത്. ഇന്ത്യ ടുഡെ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  1991ലാണ് അത്. കോഴിക്കോടായിരുന്നു ലൊക്കേഷന്‍. ഞാനാണ് ചിത്രത്തിലെ നായകന്‍. ആ ഓണത്തിന് സെറ്റില്‍ നിന്ന് എന്നെ അവര്‍ വീട്ടിലേയ്ക്ക് അയച്ചില്ല. തമ്പി കണ്ണന്താനം ആണ് സംവിധായകന്‍. എന്റെ ഗുരുവാണ് അദ്ദേഹം. കടലോരക്കാറ്റ് എന്ന സിനിമ. അന്നു പകല്‍ എടുക്കേണ്ട ഫൈറ്റ് സീന്‍ മഴ പെയ്താല്‍ നടക്കില്ല. അങ്ങനെ വന്നാല്‍ എന്റെ ഫൈറ്റ് എടുക്കും, ഇന്റീരിയറായിരിക്കും. അതിനായി എന്നെ സ്റ്റാന്‍ഡ് ബൈ ആയി നിര്‍ത്തുകയായിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നു.

  ''ഞാന്‍ അവരോടു പറഞ്ഞു, അന്ന് എനിക്ക് ഒരു മോള്‍ ജനിച്ച വര്‍ഷമാണ്. അവളുടെ ആദ്യത്തെ ഓണമാണ്. അവളുടെ ചോറൂണും കഴിഞ്ഞിരുന്നു. അവള്‍ക്ക് ഓണത്തിന് ഒരു ഉരുള ചോറ് എനിക്കു കൊടുക്കേണ്ടേ? ഒരുവറ്റെങ്കിലും കൊടുക്കേണ്ടേ? ഓണത്തിന് പോകാതിരുന്നാല്‍ അതു കൊടുക്കാന്‍ കഴിയില്ലല്ലോ. ശരി, ഷൂട്ടിംഗിനു വേണ്ടി എന്നെ വിടുന്നില്ല. എങ്കില്‍ ഞാന്‍ പോകുന്നില്ല. അത് എനിക്കു മനസ്സിലാകും. പക്ഷേ, ഓണത്തിനു വിടുന്നുമില്ല, മഴയില്ലാത്തതുകൊണ്ട്. എന്റെ ഷൂട്ടിംഗുമില്ല എന്നു പറയരുത് എന്നു ഞാന്‍ അവരോട് പറഞ്ഞു''സുരേഷ് ഗോപി പറയുന്നു.

  അതു തെററാണെന്ന് പറഞ്ഞപ്പോള്‍ ഡയറക്ടര്‍ എടുക്കാന്‍ പററിയാല്‍ എടുക്കും ഇല്ലെങ്കില്‍ മറ്റ് ആക്ടറിനെ വച്ച് എടുക്കുമെന്നായിരുന്നു മറുപടിയെന്ന് അദ്ദേഹം ഓര്‍ക്കുന്നു. അന്ന് തനിക്ക് അതിനപ്പുറം പറയാനാവുമായിരുന്നില്ല. മിണ്ടാതിരുന്നു, എങ്കിലും ഉള്ളു തേങ്ങി. ഞാന്‍ വീട്ടില്‍ വിളിച്ചു, ഓണത്തിന് വരില്ലെന്നും അറിയിച്ചു. സദ്യ നിങ്ങള്‍ കഴിച്ചുകൊള്ളൂ എന്നും പറഞ്ഞുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. പിന്നാലെ താനാകെ വിഷമവും ദേഷ്യവും കലര്‍ന്ന അവസ്ഥയിലേക്ക് എത്തിയതായാണ് അദ്ദേഹം പറയുന്നത്. മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ, അടുത്ത റൂമില്‍ താമസിച്ചിരുന്ന സിദ്ധീഖ് ലാലിലെ സിദ്ധീഖിന്റെ മുറിയിലേക്ക് ചെന്നതും ദേഷ്യപ്പെടുകയും പിന്നീട് പൊട്ടിക്കരഞ്ഞതുമെല്ലാം അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

  ഞാനൊരു ചാണകം ആണ്, സുരേഷ് ഗോപി പറയുന്നു | FilmiBeat Malayalam

  എന്നാല്‍ അന്നു പാതിരാ കഴിഞ്ഞ് മൂന്നു മണിക്ക് മഴ തുടങ്ങി. ആ കനത്ത മഴ മൂന്നു ദിവസം പെയ്തു വെന്നും സുരേഷ് ഗോപി പറയുന്നു. തിരുവോണമുള്‍പ്പെടെ മൂന്നു ദിവസം ഇടിവെട്ടി മഴ പെയ്തു. തിരുവോണം എനിക്കു നിഷേധിച്ച സംവിധായകന് എന്നെ വെച്ചു തന്നെ ഇന്റീരിയര്‍ ഷൂട്ടു ചെയ്യേണ്ടി വന്നുവെന്നും സദ്യ കഴിക്കാന്‍ പോകാഞ്ഞതിന്റെ നിരാശയും അങ്ങനെ തീര്‍ന്നുവെന്നുമാണ് സുരേഷ് ഗോപി പറയുന്നത്. എന്നാല്‍ താന്‍ ആ ഓണം ഓര്‍ത്തിരിക്കാനുള്ള യഥാര്‍ത്ഥ കാരണം മറ്റൊന്നാണെന്നാണ് താരം പറയുന്നത്.

  Also Read: മകള്‍ക്ക് ഒരുമിച്ച് മൂന്ന് മക്കളുണ്ടായി; അമ്മൂമ്മ ആയതിനൊപ്പം മറ്റൊരു സന്തോഷം കൂടി പറഞ്ഞ് ലക്ഷ്മി നായര്‍

  ''ഓര്‍ത്തിരിക്കുന്നത് ഇതുകൊണ്ടല്ല, തൊട്ടടുത്ത ഓണം ഉണ്ണാന്‍ അവള്‍, എന്റെ ലക്ഷ്മി ഉണ്ടായില്ല. അതാണ് എന്റെ വേദന. എനിക്ക് എന്റെ കുഞ്ഞിനൊരു ഓണ ഉരുള കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനു മുമ്പവള്‍ പോയി. നിഷേധമല്ലേ അന്നുണ്ടായത്. അവള്‍ക്കുള്ള ഉരുള എനിക്കവര്‍ നിഷേധിച്ചതാണ്'' സുരേഷ് ഗോപി കൂട്ടിച്ചേര്‍ക്കുന്നു.

  Read more about: suresh gopi
  English summary
  Suresh Gopi Remembers How He Was Not Allowed To Go Home During Onam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X