For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ വേദന എനിക്ക് മനസ്സിലാകും, അത് അനുഭവിച്ച ഒരു അച്ഛനാണ് ഞാൻ, പൃഥ്വിരാജ് വിഷയത്തിൽ സുരേഷ് ഗോപി

  |

  ലക്ഷദ്വീപ് വിഷയത്തിൽ ജനങ്ങളെ പിന്തുണച്ച് കൊണ്ടുള്ള നടൻ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു താരത്തിനെതിരെ രൂക്ഷവിമർശനവുമായി ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു സോഷ്യൽ മീഡിയയിലൂടെ താരത്തിനെതിരെ സൈബർ അറ്റാക്കും നടന്നിരുന്നു നടൻ പൃഥ്വിരാജിനെതിരെ നടന്ന സൈബർ ബുള്ളിങ്ങിനെതിരെ സിനിമ പ്രവർത്തകരും ആരാധകരും രംഗത്ത് എത്തിയിരുന്നു. ആഭാസമല്ല മറുപടി, വിവാദങ്ങൾക്ക് മറുപടി സംവാദങ്ങൾ വരട്ടെ എന്നാണ് ഭൂരിഭാഗം പേരും പറഞ്ഞത്.

  സാരിയിൽ സ്റ്റൈലൻ ലുക്കിൽ നടി വേദിക, ചിത്രം കാണൂ

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടനും എംപിയുമായ സുരേഷ് ഗോപിയുടെ പ്രതികരണമാണ്. പൃഥ്വിരാജിനെതിരെ നടന്ന വ്യക്തിഹത്യയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് താരം ഉന്നയിക്കുന്നത്. അതേസമയം ഫേസ്ബുക്ക് പോസ്റ്റിൽ പൃഥ്വിയുടെ പേര് ഒരിടത്ത് പോലും സുരേഷ് ഗോപി പരാമർശിച്ചിട്ടില്ല. നടന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ...

  മമ്മൂട്ടിയെയും മോഹന്‍ ലാലിനെയും മാനസികമായി തടവിലാക്കി | FilmiBeat Malayalam

  "പ്ലീസ്.. പ്ലീസ് .. പ്ലീസ്.. ഓരോ മനുഷ്യന്റെയും ജീവിതത്തിൽ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശൻ, മുത്തശ്ശി, അവരുടെ മുൻഗാമികൾ, അവരുടെ പിൻഗാമികളായി അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിൽ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോൾ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം."

  "ഭാഷയിൽ ഒരു ദൗർലഭ്യം എന്ന് പറയാൻ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കിൽ ആ അഭിപ്രായത്തെ ഖണ്ണിക്കുവാനുള്ള അവകാശം മറ്റൊരളുടെ അവകാശമാണ്, അംഗീകരിക്കുന്നു. വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവർക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിർത്തിക്കൊണ്ട് തന്നെയാകണം വിമർശനങ്ങൾ."

  വിമർശനങ്ങളുടെ ആഴം നിങ്ങൾ എത്ര വേണമെങ്കിലും വർധിപ്പിച്ചോളൂ. ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാർഢ്യമല്ല. ഇത് തീർച്ചയായിട്ടും ഇന്ത്യൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമാണ്. അവർ തിരഞ്ഞെടുത്ത സർക്കാരിനുള്ള ഐക്യദാർഢ്യമാണ്. ഇങ്ങനെയുള്ള പുലമ്പലുകൾ ഏറ്റവുമധികം ഒരു മകന്റെ നേരെ ഉന്നയിച്ചപ്പോൾ അതിന്റെ വേദന അനുഭവിച്ച ഒരു അച്ഛനാണ് ഞാൻ. ഇത് ചെന്ന് തറയ്ക്കുന്നത് അമ്മമാരിലാണെങ്കിൽ നമ്മൾ പാപികളാകും. അത് ഓർക്കണം. അഭ്യർഥനയാണ്. രാഷ്ട്രീയം കാണരുത് ഇതിൽ." സുരേഷ് ഗോപി കുറിച്ചു.

  സുരേഷ് ഗോപിയുടെ പോസ്റ്റിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. നടന്റെ വാക്കുകളെ പിന്തുണച്ചും അഭിനന്ദിച്ചും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. ഒരുപക്ഷേ കേരളത്തിൽ ഏറ്റവുമധികം സൈബർ ആക്രമണം നേരിട്ടിട്ടുള്ള ഒരു വ്യക്തി നിങ്ങളായിരിക്കും. സിനിമാ മേഖലയിൽ നിന്നും പേരും പ്രശസ്തിയുമുള്ള ഒരാളും നിങ്ങളെ പിൻതുണച്ച് വന്നത് കണ്ടില്ല. നിങ്ങൾ ചെയ്ത നന്മകളുടെ നൂറിലൊന്ന് ചെയ്തുകാണില്ല പൃഥ്വിരാജ്. എന്നിട്ടും നിങ്ങൾ നിങ്ങളുടെ ആശയങ്ങളുടെ എതിർപക്ഷം നിൽക്കുന്ന പൃഥ്വിരാജ് സമാനമായ സൈബർ ആക്രമണം നേരിടുമ്പോൾ അയാൾക്ക് പിന്തുണയുമായി എത്തി. നിങ്ങൾ സിനിമാരംഗത്തെ മാന്യന്മാരിൽ മാന്യനായി കണക്കാക്കപ്പെടുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

  സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റ്

  English summary
  Suresh Gopi Write Up About Cyberbullying Against Prithviraj In Lakshadweep Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X