For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജ്യോതികയുമായുള്ള വിവാഹം വൈകിയതിന് കാരണം ആ സ്വഭാവമെന്ന് സൂര്യ! വഴിത്തിരിവായത് ഈ സിനിമ

  |

  തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. ജ്യോതികയുടെ പിന്തുണയെക്കുറിച്ച് വാചാലയായി സൂര്യയും സൂര്യയെന്ന പങ്കാളിയെക്കുറിച്ച് പറഞ്ഞ് ജ്യോതികയും എത്താറുണ്ട്. ജ്യോതികയുമായുള്ള വിവാഹത്തെക്കുറിച്ചും, വിവാഹ ശേഷമുള്ള മാറ്റങ്ങളെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് സൂര്യ ഇപ്പോള്‍. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  കാക്ക കാക്ക എന്ന ചിത്രം കരിയറില്‍ മാത്രമല്ല ജീവിതത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്ന് സൂര്യ പറയുന്നു. നന്ദയിലെ അഭിനയത്തെക്കുറിച്ച് സംവിധായകനായ ഗൗതം മേനോനോട് സൂചിപ്പിച്ചത് ജ്യോതികയായിരുന്നു. പ്രണയത്തിലാണെന്നറിഞ്ഞപ്പോള്‍ തന്നെ തങ്ങള്‍ ഇരുവരും വിവാഹത്തെക്കുറിച്ചും പ്ലാന്‍ ചെയ്തിരുന്നുവെന്നും സൂര്യ പറയുന്നു. മക്കളായ ദിയയ്ക്കും ദേവിനുമൊപ്പം സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് സൂര്യയും ജ്യോതികയും.

  വിവാഹക്കാര്യം പറഞ്ഞത്

  വിവാഹക്കാര്യം പറഞ്ഞത്

  പൊതുവെ ആരുമായും അത്ര പെട്ടെന്ന് കൂട്ടാവുന്നയാളല്ല താനെന്ന് സൂര്യ പറയുന്നു. അന്തര്‍മുഖമെന്ന തരത്തിലുള്ള പ്രകൃതമാണ്. മുന്‍പത്തെ സ്വഭാവത്തില്‍ നിന്നും ഇപ്പോള്‍ ഒരുപാട് മാറിയെന്നുള്ളത് ശരിയാണ്. എന്നാല്‍ കമ്യൂണിക്കേഷന്റെ കാര്യത്തില്‍ അത് പോലെ തന്നെയാണ് ഇപ്പോഴും. അച്ഛനോടും അമ്മയോടും എന്റെ കാര്യങ്ങളോ ആവശ്യങ്ങളോ ഒക്കെ പറയാന്‍ നല്ല മടിയാണ്. ജ്യോതികയുമായുള്ള വിവാഹത്തെക്കുറിച്ച് അവരോട് പറയാനും പറഞ്ഞ് മനസ്സിലാക്കി സമ്മതിപ്പിക്കാനും കുറേ സമയം വേണ്ടി വന്നിരുന്നു.

  ജ്യോതികയെക്കുറിച്ച്

  ജ്യോതികയെക്കുറിച്ച്

  ജ്യോതികയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചും സൂര്യ വെളിപ്പെടുത്തിയിരുന്നു.അന്നോ ജോ താരമായിരുന്നു. കരിയറില്‍ വല്ലാത്തൊരു പ്രതിസന്ധി അഭിമുഖീകരിച്ചിരുന്ന സമയമായിരുന്നു അത്. അതിനാല്‍ത്തന്നെ താന്‍ അങ്ങോട്ട് കേറി മിണ്ടിയിരുന്നില്ലെന്നും സൂര്യ ഓര്‍ത്തെടുക്കുന്നു. ജ്യോതികയ്ക്ക് ഇഷ്ടമായില്ലെങ്കിലോ എന്ന സംശയമായിരുന്നു. എന്നാല്‍ സെറ്റില്‍ എല്ലാവരോടും വിനയത്തോടെയായിരുന്നു ജോ ഇടപെട്ടത്. അതിന് ശേഷം പതുക്കെയായാണ് ഞങ്ങള്‍ പരിചയത്തിലായത്.

  Recommended Video

  Actor surya salute malappuram people who saved lives in karipur | FilmiBeat Malayalam
  3 വര്‍ഷത്തിന് ശേഷം

  3 വര്‍ഷത്തിന് ശേഷം

  അന്നത്തെ പരിചയപ്പെടലിന് ശേഷം 3 വര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ ഫോണ്‍ നമ്പര്‍ കൈമാറിയത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത കാ​ക്ക​ ​കാ​ക്ക​യാ​ണ് ​സി​നി​മ​യി​ലെ​യും​ ​ജീ​വി​ത​ത്തി​ലെ​യും​ ​വ​ഴി​ത്തി​രി​വ്.​ ​ആ​ ​ചി​ത്ര​ത്തി​ലേ​ക്ക് ​ആ​ദ്യം​ ​കാ​സ്റ്റ് ​ചെ​യ്യ​പ്പെ​ട്ട​ത് ​ജ്യോ​തി​ക​യാ​ണ്.​ ​ന​ന്ദ​യി​ലെ​ ​പെ​ർ​ഫോ​മ​ൻ​സി​ന്റെ​ ​കാ​ര്യം​ ​ജോ​യാ​ണ് ​ഗൗ​ത​ത്തോ​ട് ​പ​റ​യു​ന്ന​ത്.​ ​അ​പ്പോ​ഴേ​ക്കും​ ​ഉ​ള്ളി​ലെ​ ​പ്ര​ണ​യം​ ​തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.​ ​പ്ര​ണ​യം​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​ത​ന്നെ​ ​വി​വാ​ഹി​ത​രാ​ക​ണ​മെ​ന്ന​ ​കാ​ര്യ​വും​ ​ഞ​ങ്ങ​ൾ​ ​ഉ​റ​പ്പി​ച്ചു.

  അങ്ങനെ തുടങ്ങിയതല്ല

  അങ്ങനെ തുടങ്ങിയതല്ല

  പതിവ് പോലെയുള്ള പ്രണയമോ അങ്ങനെയുള്ള കാര്യങ്ങളൊന്നും തങ്ങളുടെ പ്രണയത്തിലുണ്ടായിരുന്നില്ലെന്ന് താരം പറയുന്നു. ആരാണ് ആദ്യം പ്രൊപ്പോസ് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ സൂര്യയുടെ മറുപടി ഇതായിരുന്നു. ഞ​ങ്ങ​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​അ​ങ്ങ​നെ​യൊ​ന്നും​ ​ഉ​ണ്ടാ​യി​ല്ലെ​ന്ന​താ​ണ് ​സ​ത്യം.​ ​ഐ​ ​ല​വ് ​യു​ ​പ​റ​ഞ്ഞൊ​ന്നും​ ​തു​ട​ങ്ങി​യ​ത​ല്ല.​ ​ചി​ല​ ​കാ​ര്യ​ങ്ങ​ള​ങ്ങ​നെ​യാ​ണ്,​ ​എ​ങ്ങ​നെ​യോ​ ​സം​ഭ​വി​ച്ചു​ ​പോ​കും.

  സുഹൃത്തുക്കളെക്കുറിച്ച്

  സുഹൃത്തുക്കളെക്കുറിച്ച്

  ജ്യോതികയല്ലാതെ മറ്റാരൊക്കെയാണ് സുഹൃത്തുക്കളെന്നുള്ള ചോദ്യവും സൂര്യയോട് ചോദിച്ചിരുന്നു. സ​ത്യം​ ​പ​റ​ഞ്ഞാ​ൽ​ ​അ​ങ്ങ​നൊ​രു​ ​ക്‌​ളോ​സ് ​ഫ്ര​ണ്ടി​ല്ല.​ ​അ​തൊ​രു​ ​ദുഃ​ഖ​ക​ര​മാ​യ​ ​കാ​ര്യ​മാ​ണെ​ങ്കി​ലും​ ​തു​റ​ന്നു​ ​പ​റ​യാ​ൻ​ ​മ​ടി​യി​ല്ല.​ ​വി​ജ​യ്,​ ​അ​ജി​ത്ത്,​ ​വി​ശാ​ൽ,​ ​മാ​ധ​വ​ൻ​ ​തു​ട​ങ്ങി​ ​ഇ​ൻ​ഡ​സ്ട്രി​യി​ലെ​ ​എ​ല്ലാ​വ​രു​മാ​യും​ ​അ​ടു​പ്പ​മു​ണ്ടെന്നുമായിരുന്നു താരം പറഞ്ഞത്.

  English summary
  Surya talks about his love story with Jyothika and the reason behind the delay of their marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X