For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചായയെങ്കിലും ഇട്ടു കൊടുത്തിട്ടേ താന്‍ പോകാറുള്ളൂ,പ്രണയവും വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ച് ചന്ദ്ര

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. സ്വന്തം സുജാത എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങള്‍ പിന്നീട് ജീവിതത്തിലും ഒന്നാവുകയായിരുന്നു. പ്രേക്ഷകര്‍ ആഗ്രഹിച്ച ഒരു കൂടിച്ചേരല്‍ കൂടിയായിരുന്നു ഇത്. വളരെ ലളിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. കല്യാണത്തിന് ശേഷവും ചന്ദ്ര സീരിയലില്‍ സജീവമാണ്. സ്വന്തം സുജാതയുടെ സെറ്റില്‍ വെച്ചായിരുന്നു ഇരുവരും ആദ്യമായി കാണുന്നത്. പിന്നീട് സൗഹൃദത്തിലാവുകയും അത് പ്രണയമായി മാറുകയും ആയിരുന്നു.

  ടോഷേട്ടനെ നോക്കി, കക്ഷി എന്നെ നോക്കി ഇരിക്കുകയായിരുന്നു, തിരിച്ചറിവുണ്ടായ നിമിഷത്തെ കുറിച്ച് ചന്ദ്ര

  കുടുംബവും കരിയറിനും ഒരുപോലെ പ്രധാന്യം കൊടുക്കുന്നവരാണ് ചന്ദ്രയും ടോഷും. തന്നേയും തൊഴിലിനേയും മനസ്സിലാക്കുകയും കുടുംബത്തെ സേഹിക്കുകയും ചെയ്യുന്ന ജീവിത പങ്കാളിയെ വേണമെന്നായിരുന്നു ചന്ദ്രയുടെ ആഗ്രഹം. അത്തരത്തിലൊരു ആളിനെ തന്നെയാണ് ജീവിതത്തില്‍ ലഭിച്ചിരിക്കുന്നത്. ഇപ്പോഴിത ടോഷുമായി കണ്ടുമുട്ടിയതിനെ കുറിച്ചും വിവാഹത്തിന് ശേഷമുളള ജീവിതത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് ചന്ദ്ര ലക്ഷ്മണ്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  അഞ്ജുവിനേയും അപ്പുവിനേയും തെറ്റിക്കാന്‍ ശ്രമം,സാന്ത്വനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി രാജലക്ഷ്മി

  സ്വന്തം സുജാത സീരിയലിന്റെ നൂറാം എപ്പിസോഡിന്റെ ആഘോഷവേളയിലാണ് തങ്ങള്‍ കണ്ടുമുട്ടുന്നതെന്നാണ് ചന്ദ്ര പറയുന്നത്. എല്ലാവരും പെട്ടെന്ന് ഇഷ്ടപ്പെടുന്ന, ആളുകളുമായി പെട്ടെന്ന് അടുക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേത്. അങ്ങനെ എന്തുകാര്യവും തുറന്നു സംസാരിക്കാവുന്ന എന്റെ ഒരു നല്ല സുഹൃത്തായി മാറി. പ്രേക്ഷകര്‍ പറഞ്ഞു പറഞ്ഞാണ് ജീവിതകാലം മുഴുവന്‍ തുണയായിക്കൂടെ എന്ന ചിന്ത ഞങ്ങളില്‍ ഉണ്ടാകുന്നത്. എന്നെയും എന്റെ തൊഴിലിനെയും വളരെയധികം ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹമാണ് എന്റെ സോള്‍മേറ്റ് എന്ന തോന്നല്‍ പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും ചന്ദ്ര ലക്ഷ്മണ്‍ പറയുന്നു.

  പ്രണയം തുടങ്ങുന്നതിന് മുന്‍പ് ഒന്നിച്ച ഗാനം ആലപിച്ചതിനെ കുറിച്ചും ചന്ദ്ര പറയുന്നുണ്ട്. 'ദൂരെ കിഴക്കുദിക്കും മാണിക്യ ചെമ്പഴുക്ക' എന്ന ഗാനം ആയിരുന്നു ആലപിച്ചിരുന്നത്. ഈ പാട്ട് പാടിയതിനെ ശേഷംസീരിയല്‍ ടീമില്‍നിന്നു കുറേ ട്രോളുകളും കളിയാക്കലുമൊക്കെ ഉണ്ടായി. ഞങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രി ഉണ്ടെന്ന് അന്നേ അവര്‍ക്കു തോന്നിക്കാണും. പക്ഷേ ആ സമയത്ത് അങ്ങനെയൊരു ചിന്ത ഞങ്ങള്‍ക്കിടയില്‍ ഇല്ലായിരുന്നു. എല്ലാം തമാശയായിട്ടാണ് അന്ന് കണ്ടത്. എന്നാല്‍ പിന്നീട് കൊവിഡ് പോസിറ്റീവ് ആയതിന് ശേഷമാണ് കൂടുതല്‍ അടുക്കുന്നത്.

  കൊവിഡ് കാരണം സംസാരിക്കാന്‍ പോലും ആവാത്ത വിധം ഞാന്‍ ബുദ്ധിമുട്ടിയിരുന്നു. അപ്പോള്‍ പരസ്പരം മെസേജ് അയച്ച് വിവരങ്ങള്‍ തിരക്കുമായിരുന്നു. വയ്യാതിരിക്കുമ്പോഴും പരസ്പരം സന്തോഷിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. സുഹൃത്ത് എന്ന നിലയില്‍ കൂടുതല്‍ മനസ്സിലാക്കാനായത് അപ്പോഴാണെന്നും ചന്ദ്ര ലക്ഷ്മണ്‍ പറഞ്ഞു.പരസ്പരം മനസ്സിലാക്കാനുള്ള സമയമായിരുന്നു വിവാഹത്തിനു മുമ്പുള്ള രണ്ടു മാസക്കാലം.

  വിവാഹത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും ചന്ദ്ര പറയുന്നുണ്ട്. ജോലിയും വ്യക്തിജീവിതവും സുഗമമായി കൊണ്ടു പോകാന്‍ സാധിക്കുന്നുണ്ട്. ജോലിയുടെ ഭാഗമായാണ് കൊച്ചിയില്‍ തങ്ങുന്നത്. ബ്രേക്ക് കിട്ടുമ്പോള്‍ കുന്നംകുളത്തോ ചെന്നൈയിലോ പോകും. വെളുപ്പിന് ഷൂട്ട് ഉള്ള ദിവസങ്ങളില്‍ ടോഷേട്ടന് ചായയെങ്കിലും ഇട്ടു കൊടുത്തിട്ടേ പോകാറുള്ളൂ. പിന്നെ വീട്ടു ജോലികളിലും മറ്റും ടോഷേട്ടന്‍ സഹായിക്കുമെന്നും ചന്ദ്ര പറയുന്നു

  Recommended Video

  മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമുള്ള ദിലീപ്,അയാൾ നല്ലൊരു അച്ഛനാണ്

  വിവാഹത്തിന് മുന്‍പ് എടുത്ത തീരുമാനത്തെ കുറിച്ചും ചന്ദ്ര പറയുന്നുണ്ട്. പിണക്കമോ പരിഭവമോ ഉണ്ടായാല്‍ രാത്രി ഉറങ്ങുന്നതിനു മുന്നേ അതു പരിഹരിക്കണം എന്നാണ് തങ്ങള്‍ എടുത്ത തീരുമാനം . പിറ്റേന്ന് അതുമായി ബന്ധപ്പെട്ട് വഴക്കിടേണ്ടി വരരുത്. അത് ഇതുവരെ പാലിക്കാന്‍ ഞങ്ങള്‍ക്കായി. പിണക്കം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കുന്നത് മിക്കവാറും ഞാനായിരിക്കും. കാരണം എനിക്കു പെട്ടെന്ന് ദേഷ്യം വരും. അതുപോലെ തണുക്കുകയും ചെയ്യും. ടോഷേട്ടന് ദേഷ്യം വരാറേയില്ല. എങ്ങാനും വന്നു കഴിഞ്ഞാല്‍ അത് ഒന്നൊന്നര ദേഷ്യമായിരിക്കുമെന്നും ചന്ദ്ര ലക്ഷ്മണ്‍ പറയുന്നു.

  Read more about: chandra lakshman
  English summary
  Swantham Sujatha Serial Fame Chandra Lakshman Opens Up About Her Marriage Life With Tosh,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X