For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പടം കണ്ട് കണ്ണ് നിറഞ്ഞ മമ്മൂക്കയെ ആണ് അന്ന് കണ്ടത്, അനുഭവം പങ്കുവെച്ച് സ്വര്‍ഗചിത്ര അപ്പച്ചന്‍

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട റൊമാന്‌റിക്ക് ചിത്രങ്ങളില്‍ ഒന്നാണ് അനിയത്തിപ്രാവ്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന സിനിമ കൂടിയാണ് ഇത്. ചാക്കോച്ചന്‍-ശാലിനി കൂട്ടുകെട്ടില്‍ വന്ന സിനിമ തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. ഒറ്റസിനിമ കൊണ്ട് തന്നെ മലയാളത്തിലെ താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാളായി ചാക്കോച്ചന്‍ മാറി. അനിയത്തിപ്രാവിലൂടെ മികച്ച തുടക്കമാണ് കുഞ്ചാക്കോ ബോബന് മോളിവുഡില്‍ ലഭിച്ചത്.

  കരീന കപൂറിന്‌റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാവുന്നു, കാണാം

  1997ല്‍ ഇറങ്ങിയ ഫാസില്‍ ചിത്രം അക്കാലത്ത് വലിയ തരംഗമായി മാറി. അനിയത്തിപ്രാവിന് ശേഷം ചാക്കോച്ചന് ഉണ്ടായ ആരാധികമാര്‍ ഏറെയാണ്. നിരവധി പേര്‍ നടനോടുളള ആരാധനകൊണ്ട് ലവ് ലെറ്ററുകളും ഗ്രീറ്റിംഗ് കാര്‍ഡുകളുമെല്ലാം താരത്തിന് അയച്ചു. ചാക്കോച്ചന് പുറമെ ശാലിനിയുടെ കരിയറിലെയും മികച്ച സിനിമകളില്‍ ഒന്നാണ് അനിയത്തിപ്രാവ്.

  സുധി, മിനി എന്നീ കഥാപാത്രങ്ങളായി ഇരുവരും എത്തിയ സിനിമയില്‍ മറ്റ് താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. അതേസമയം അനിയത്തിപ്രാവ് സിനിമ കാണാന്‍ മമ്മൂട്ടിയെയും ഭാര്യ സുല്‍ഫത്തിനെയും ക്ഷണിച്ച അനുഭവം പങ്കുവെക്കുകയാണ് നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍. തുടക്കത്തില്‍ ഫാസില്‍ തന്നോട് പറഞ്ഞ ക്ലൈമാക്‌സ് ആയിരുന്നില്ല പിന്നീട് ഷൂട്ട് ചെയ്തതെന്നും നിര്‍മ്മാതാവ് പറയുന്നു.

  ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍ മനസുതുറന്നത്. സുധിയും മിനിയും കടപ്പുറത്ത് ഇരുന്ന് പിരിയുന്നതാണ് സിനിമയുടെ ക്ലൈമാക്‌സ് എന്നാണ് ഫാസില്‍ ആദ്യം തന്നോട് പറഞ്ഞിരുന്നത്. മലയാള സിനിമയില്‍ അതുവരെ കണ്ടതില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു ക്ലൈമാക്‌സ് ആവും ഇതെന്നും പാച്ചിക്ക പറഞ്ഞു. സുധിയും മിനിയും പിരിഞ്ഞ് സുഹൃത്തുക്കളായി വര്‍ഷങ്ങളോളം ജീവിക്കും. പിരിയുന്നിടത്ത് ഒരു പാട്ടുമുണ്ട്. എന്നാണ് അദ്ദേഹം പറഞ്ഞത്.

  എന്നാല്‍ പ്രേക്ഷകര്‍ ഇത് സ്വീകരിക്കുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു എന്ന് സ്വര്‍ഗചിത്ര അപ്പച്ചന്‍ പറയുന്നു. അന്ന് എനിക്ക് ടെന്‍ഷനായി. പിന്നെ ഒരു ദിവസം ബ്രേക്ക് സമയത്താണ് പാച്ചിക്കയും ആനന്ദക്കുട്ടനും ഞങ്ങളെല്ലാം ഒരുമിച്ച് ഇരുന്നത്. പാച്ചിക്ക പുതിയ ക്ലൈമാക്‌സ് സീന്‍ വായിച്ചുകേള്‍പ്പിച്ചു. ക്ലൈമാക്‌സ് കേട്ട് അവസാനം എന്‌റെ കണ്ണ് അറിയാതെ നിറഞ്ഞു. ആരും കുറച്ചുനേരത്തേക്ക് മിണ്ടിയില്ല. എന്‌റെ കണ്ണുകളിലേക്ക് നോക്കിയ പാച്ചിക്ക പറഞ്ഞു; 'കുട്ടാ ഹിറ്റാ കേട്ടോ' എന്ന്.

  അനിയത്തിപ്രാവിലെ രണ്ടാമത് പറഞ്ഞ ക്ലൈമാക്‌സ് അദ്ദേഹം നേരത്തെ എഴുതിവെച്ചതാണ്. പക്ഷേ ആരോടും പറഞ്ഞില്ല. പിന്നെ പടം ഫസ്റ്റ് കോപ്പി കാണാനായി മദ്രാസ് ഗുഡ്‌ലക്ക് തിയ്യേറ്ററിലേക്ക് മമ്മൂക്കയെയും ഭാര്യയെയും ക്ഷണിച്ച അനുഭവവും സ്വര്‍ഗ്ഗ ചിത്ര അപ്പച്ചന്‍ പങ്കുവെച്ചു. മദ്രാസിലാണ് അന്ന് മമ്മൂക്ക താമസിക്കുന്നത്. എല്ലാവരും ഒരുമിച്ചിരുന്ന് സിനിമ കണ്ടിറങ്ങിയ ശേഷം ഞാന്‍ മമ്മൂക്കയുടെ മുഖത്തേക്ക് നോക്കി. അദ്ദേഹത്തിന്‌റെ കണ്ണ് നിറഞ്ഞിട്ടുണ്ട്.

  അന്ന് മമ്മൂക്ക അടുത്തുവന്ന് തന്നോട് ചോദിച്ച കാര്യവും സ്വര്ഗചിത്ര അപ്പച്ചന്‍ പറഞ്ഞു. 'അപ്പച്ചന്‍ എത്ര രൂപയാണ് ഇതില്‍ ലാഭം പ്രതീക്ഷിക്കുന്നത്'. ഇതിന് മറുപടിയായി വലിയ ലാഭമൊന്നും ആഗ്രഹിക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. 'അപ്പച്ചന്‍ പ്രതീക്ഷിച്ചതിലും ലാഭം കിട്ടിയാല്‍ എനിക്കുതരണം കേട്ടോ' എന്ന് മമ്മൂക്ക തമാശയായി പറഞ്ഞു. ഞാന്‍ അത് കേട്ടു ചിരിച്ചു.

  ഇതിപ്പോള്‍ കേട്ടാല്‍ തളളുവാണെന്ന് പലരും പറയും, പക്ഷെ സത്യമാണ്, ഫഹദ് ഫാസിലിനെ കുറിച്ച് ദേവി ചന്ദന

  John Brittas about why Mammootty not get Padma Bhushan

  ആദ്യത്തെ ദിവസം സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ ആളുകള്‍ കുറവായിരുന്നു എന്നും നിര്‍മ്മാതാവ് പറയുന്നു. പിന്നെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കൂവലുകള്‍ നിലച്ചു. 283 ദിവസാണ് കോഴിക്കോടുളള ബ്ലൂഡയമണ്ട് തിയ്യേറ്ററില്‍ അനിയത്തിപ്രാവ് ഓടിയത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, വീട്ടിലെ കാരണവന്‍മാര്‍ക്ക് വരെ സിനിമ ഇഷ്ടപ്പെട്ടു. സ്വര്‍ഗചിത്ര അപ്പച്ചന്‍ ഓര്‍ത്തെടുത്തു.

  അവസാന നിമിഷമാണെങ്കിലും ഈ തെണ്ടി കൊണ്ടുവരുന്ന ഡയലോഗ് അടിപൊളിയാണല്ലോ, നിവിന്‌റെ കമന്‌റ് പറഞ്ഞ് അജു

  അനിയത്തിപ്രാവ് പിന്നീട് കാതലുക്കു മര്യാദൈ എന്ന പേരില്‍ തമിഴില്‍ എടുത്തിരുന്നു ഫാസില്‍. ദളപതി വിജയും ശാലിനിയുമാണ് പ്രധാന വേഷത്തില്‍ എത്തിയത്. സിനിമ തമിഴിലും വലിയ വിജയം നേടി. വിജയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രമാണ് കാതലുക്കു മര്യാദൈ. 1997ലാണ് സിനിമ പുറത്തിറങ്ങിയത്. ഇളയരാജ ഒരുക്കിയ പാട്ടുകളും ചിത്രത്തിന്‌റെതായി ശ്രദ്ധിക്കപ്പെട്ടു. ഗോകുല കൃഷ്ണനാണ് അനിയത്തിപ്രാവ് തമിഴ് റീമേക്കിന് സ്‌ക്രിപ്റ്റ് ഒരുക്കിയത്. വിജയ്ക്കും ശാലിനിക്കും പുറമെ ശ്രീവിദ്യ, ശിവകുമാര്‍, ചാര്‍ളി, ദാമു, രാധാ രവി, തലൈവാസല്‍ വിജയ്, മണിവര്‍ണന്‍, കെപിഎസി ലളിത, പൂര്‍ണിമ, ശരണ്യ മോഹന്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് കാതലുക്കു മര്യാദൈയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

  പിന്നീട് ബോളിവുഡിലും അനിയത്തിപ്രാവിന് റീമേക്ക് വന്നു. സംവിധായകന്‍ പ്രിയദര്‍ശനാണ് റൊമാന്റിക്ക് ചിത്രം ഹിന്ദിയില്‍ എടുത്തത്. ഡോലി സജാ കെ രക്‌നാ എന്ന പേരിലാണ് റീമേക്ക് സിനിമ ബോളിവുഡില്‍ പുറത്തിറങ്ങിയത്. അക്ഷയ് ഖന്നയും ജ്യോതികയുമാണ് പ്രധാന വേഷത്തില്‍ എത്തിയത്. എന്നാല്‍ ബോളിവുഡ് റീമേക്ക് അത്ര വലിയ വിജയമായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. കെവി ആനന്ദും രവി കെ ചന്ദ്രനുമാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ഏആര്‍ റഹ്മാനാണ് സംഗീതം ഒരുക്കിയത്. എന്‍ ഗോപാലകൃഷ്ണനാണ് എഡിറ്റിംഗ് ചെയ്തത്. 1998ലാണ് അനിയത്തിപ്രാവിന് ബോളിവുഡ് റീമേക്ക് ഇറങ്ങിയത്. 2007ല്‍ കന്നഡത്തിലും റീമേക്ക് ചിത്രം പുറത്തിറങ്ങി. പ്രീതിഗാഗി എന്നായിരുന്നു സിനിമയുടെ പേര്. എസ് മഹേന്ദര്‍ സംവിധാനം ചെയ്ത സിനിമയില്‍ ശ്രീമുരളിയും ശ്രീദേവി വിജയകുമാറുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

  സ്‌ക്രിപ്റ്റില്ലാതെ ചെയ്ത മോഹന്‍ലാലിന്‌റെ സൂപ്പര്‍ഹിറ്റ് സിനിമ, അനുഭവകഥ പറഞ്ഞ് പ്രിയദര്‍ശന്‍

  Read more about: mammootty kunchacko boban fazil
  English summary
  wargachithra appachan reveals mammootty cried after watching aniyathipravu movie first copy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X