For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിചിത്രമായ ഭർത്താവ് സങ്കൽപ്പ'വുമായി പൂജിത മേനോൻ; കേട്ട് അമ്പരന്ന് ജീവയും സ്വാസികയും

  |

  മഴവിൽ മനോരമയിലെ എന്റെ കുട്ടികളുടെ അച്ഛൻ എന്ന സീരിയലിലൂടെയും അവതാരികയായും മോഡലിങിലൂടെയും ശ്രദ്ധ നേടുന്ന താരമാണ് പൂജിത മേനോൻ. സിനിമയിലും ഫാഷൻ രംഗത്തും മുഖം കാണിച്ച ശേഷമാണ് മിനിസ്ക്രീനിലേക്ക് താരം എത്തിയത്. ​ഗിരീഷ് സംവിധാനം ചെയ്ത നീ കോ ഞാ ചാ എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചാണ് പൂജിത സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിൽ ശ്രദ്ധ നേടിയിട്ടുള്ള അവതാരിക കൂടിയാണ് പൂജിത.

  Also Read: വിനീതിന്റെ മക്കളെ മടിയിലിരുത്തി കൊ‍ഞ്ചിച്ച് പ്രണവ്,‌ ആരാധകരെ അത്ഭുതപ്പെടുത്തി താരപുത്രന്റെ സിംപ്ലിസിറ്റി!

  ചെറുപ്പം മുതൽ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് പൂജിതയ്ക്ക് ഇഷ്ടമായിരുന്നു. ബെംഗ്ലൂരുവിൽ നിന്നും ഫാഷൻ ഡിസൈനിങ് പഠിച്ച ശേഷം ഒരു ടിവി പ്രോഗ്രാമിൽ അവതാരകയായി. അത് ക്ലിക്കായി. പിന്നീട് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ അവതരാകയായി. അത് വഴിയാണ് ആദ്യ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. സണ്ണി വെയ്നും സഞ്ചുവുമായിരുന്നു നീ കോ ഞാ ചായിൽ പൂജിതയുടെ നായകന്മാരായി എത്തിയത്. അച്ഛൻ, അമ്മ, അനിയത്തി എന്നിവർ അടങ്ങുന്നതാണ് പൂജിതയുടെ കുടുംബം. പൂജിത ജനിച്ച് വളർന്നത് കുവൈറ്റിലാണ്. പിതാവിന് അവിടെ ബിസിനസായിരുന്നു. വർഷങ്ങൾക്ക് ശേഷം ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ ആണ് പൂജിത നാട്ടിലേക്ക് സ്ഥിരമായി മടങ്ങിയെത്തിയത്.

  Also Read: ‌'വിജയിയുടെ നായികയായ ശേഷം ചെന്നൈ റെയിൽവേ സ്റ്റേഷനിൽ വെച്ച് നാണംകെട്ടു'; അ‍ഞ്ജു അരവിന്ദ് പറയുന്നു

  എന്റെ കുട്ടികളുടെ അച്ഛനാണ് പൂജിത ആദ്യമായി അഭിനയിച്ച സീരിയൽ. സംവിധായകൻ പൂജയെ വിളിച്ച് ഒരു രംഗം അഭിനയിച്ചശേഷം അയച്ചു കൊടുക്കാൻ പറഞ്ഞു. അതായിരുന്നു ഓഡിഷൻ. അതിൽ അൽപം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണെങ്കിലും ‌പൂജിതയുടെ സം​ഗീത പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. അരികിൽ ഒരാൾ ആയിരുന്നു പൂജിതയുടെ രണ്ടാമത്തെ സിനിമ. നിവിൻ പോളി നായകനായ ചിത്രത്തിൽ താര എന്ന കഥാപാത്രത്തെയാണ് പൂജിത അവതരിപ്പിച്ചത്. ഒം ശാന്തി ഓശാന എന്ന നസ്രിയ, നിവിൻ പോളി സിനിമയിലും പൂജിത ഭാ​ഗമായിരുന്നു. മരംകൊത്തി, കൊന്തയും പൂണൂലും, സ്വർണ്ണ കടുവ, ക്ലിന്റ്, നീയും ഞാനും, ചിൽഡ്രൺസ് പാർക്ക് എന്നിവയാണ് പൂജിത ഭാ​ഗമായ മറ്റ് സിനിമകൾ.

  വി ടിവി, കപ്പ ടിവി അടക്കം നിരവധി ചാനലുകളിലാണ് പൂജിത അവതാരികയായി തിളങ്ങിയത്. കുറച്ച് നല്ല സിനിമകളുടെ ഭാഗമാകണം എന്ന ആ​ഗ്രഹത്തോടെയാണ് പൂജിത സിനിമയെ സമീപിക്കുന്നത്. താരം ഇപ്പോൾ കൊച്ചിയിൽ ഒരു വാടക ഫ്ലാറ്റിലാണ് താമസം. വിവാഹമൊന്നും ആയില്ലേ എന്ന് പലരും ചോദിക്കാറുണ്ടെന്നും തൽക്കാലം ഫ്രീ ബേഡ് ആയി ഇരിക്കാനാണ് ഇഷ്ടമെന്നും സമയമാകുമ്പോൾ പ്രണയവും വിവാഹവുമൊക്കെ തേടിയെത്തട്ടെയെന്നുമാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ പൂജിത പറഞ്ഞത്. ഇപ്പോൾ അമൃത ടിവിയിലെ റെഡ് കാർപെറ്റിൽ അതിഥിയായി എത്തിയ താരം വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. അവതാരകനായും നടനായും എല്ലാം തിളങ്ങുന്ന ജീവയ്ക്കൊപ്പമാണ് പൂജിത റെഡ് കാർപെറ്റിൽ അതിഥിയായി എത്തിയത്. സങ്കൽപത്തിലുള്ള ഭാവി വരൻ എങ്ങനെയായിരിക്കണമെന്ന് സ്വാസിക ചോദിച്ചപ്പോൾ പൂജിത നൽകിയ മറുപടി കേട്ട് സ്വാസികയും ജീവയും പൊട്ടച്ചിരിക്കുകയായിരുന്നു.

  പ്രണവിന്റെ ‘ഹൃദയം’ റിലീസില്‍ മാറ്റമില്ലെന്ന് വിനീത് ശ്രീനിവാസന്‍. | Filmibeat Malayalam

  'നല്ല തമാശകൾ പറയുന്ന വ്യക്തിയായിരിക്കണം, എന്നെ പുകഴ്ത്തണം, അത്യാവശ്യം ഉയരമുള്ള വ്യക്തിയായിരിക്കണം, ജീവയെപ്പോലെ സുന്ദരനും സുശീലനുമായിരിക്കണം, സത്യസന്ധനും കാരുണ്യമുള്ളവനും സ്നേഹമുള്ളവനുമായിരിക്കണം, വിശ്വസിക്കാൻ പറ്റുന്ന വ്യക്തിയുമായിരിക്കണം' ഇതൊക്കെയാണ് ഞാൻ പ്രതീക്ഷിക്കുന്ന ഭാവിവരനുണ്ടായിരിക്കേണ്ട ​ഗുണങ്ങൾ. തന്നെ പുകഴ്ത്തുന്ന സുഖിപ്പിക്കുന്ന വ്യക്തിയായിരിക്കണമെന്ന് പൂജിത പറഞ്ഞതോടെ നുണയനായിരിക്കണം എന്നാണോ കുട്ടി ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ച് കമന്റുമായി ജീവ എത്തി. തന്റെ ഇൻസ്റ്റ​ഗ്രാമിൽ തന്നോടൊപ്പം എപ്പോഴും ആക്ടീവായിരിക്കുന്ന വ്യക്തി കൂടിയാകണമെന്നാണ് ആ​ഗ്രഹമെന്നും തന്റെ ഭ്രാന്തുകൾ സഹിക്കാൻ പറ്റുന്നവനായിരിക്കണമെന്നും പൂജിയ കൂട്ടിച്ചേർത്തു. സങ്കൽപ്പങ്ങൾ പറഞ്ഞശേഷം അടുത്ത വർഷം തന്റെ ചെക്കനുമായി റെഡ് കാർപറ്റിൽ വീണ്ടും അതിഥിയായി വരുമെന്നും പൂജിത കൂട്ടിച്ചേർത്തു.

  Read more about: swasika
  English summary
  Swasika's Red Carpet Show: Poojitha Menon Opens Up The Quality She Want In Her Husband‌
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X