For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് അച്ഛന് ഇഷ്ടമില്ലായിരുന്നു!! സൂചന നൽകിയിട്ടും മനസ്സിലായില്ല, ആദ്യ വിവാഹത്തെപ്പറ്റി ശ്വേത

  |
  ആ ബന്ധത്തെപ്പറ്റി ശ്വേതാ മേനോൻ ! | Filmibeat Malayalam

  വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് ശ്വേത മേനോൻ. മികച്ച അഭിനയത്രി എന്നതിലുപരി ‍ഡാൻസർ, മോഡൽ, അവതാരക എന്നീ മേഖലകളിലും ശ്വേത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് മലയാളത്തിൽ ചെറുതും വലുതുമായ നിരവധി വേഷത്തിൽ ശ്വേത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെറിയ റോളുകളാണെങ്കിലും അതെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയതുമാണ്. കളിമണ്ണ്, പലേരി മാണിക്യം ഒരു പാതിരകൊലപാതകത്തിന്റെ കഥ, സോൾട്ട് ആന്റ് പേപ്പർ എന്നിങ്ങനെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. ഹാസ്യമായാലും, നെഗറ്റീവ് കഥാപാത്രങ്ങളായാലും തനിയ്ക്ക് വഴങ്ങുമെന്ന് ശ്വേത തെളിയിച്ചിട്ടുമുണ്ട്.

  ഹോളിവു‍ഡ് സ്റ്റൈൽ ഫോട്ടോ ഷൂട്ട്!! അർദ്ധനഗ്നരായി മത്സരാര്‍ത്ഥികള്‍, വിവാദമായി പ്രസന്നയുടെ ടിവി ഷോ

  സിനിമയിൽ മാത്രമല്ല ജീവിതത്തിലും ശ്വേത സക്സസ്ഫുളാണ്. ജോലിയും ജീവിതവും ഒരുപോലെ കൊണ്ടു പോകാൻ ശ്വേതയ്ക്ക് കഴിയുന്നുണ്ട്. ഇപ്പോൾ ജീവിതം വളരെ സന്തോഷമമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും തന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റിനെ കുറിച്ച് തുറന്നു പറയുകയാണ് നടി. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം അക്കാര്യം തുറന്നു പറഞ്ഞത്.

  എംടിയുടെ തിരക്കഥയും വേണ്ട ശ്രീകുമാർ മേനോനും വേണ്ട!ചിത്രം 2020 ൽ, ബിആര്‍ ഷെട്ടിയുടെ വെളിപ്പെടുത്തൽ

   തന്റെ ജീവിതത്തിലെ ഹീറോ

  തന്റെ ജീവിതത്തിലെ ഹീറോ

  ജീവിതത്തിൽ ഹീറോ പരിവേഷമാണ് ശ്വേത അച്ഛന് നൽകിയിരിക്കുന്നത്. ഒട്ടു മിക്ക അഭിമുഖങ്ങളിലും ശ്വേത അത് പറയുകയും ചെയ്യുന്നുണ്ട്. തന്റെ ബോയ് ഫ്രണ്ട് ആരെന്നു ചോദിച്ചാൽ ആദ്യം പറയുക അച്ഛന്റെ പേരായിരിക്കും. അത്രയ്ക്ക് അടുപ്പമാണ് . പെൺകുട്ടിയായിട്ടല്ല ആൺകുട്ടിയായിട്ടാണ് അച്ഛൻ വളർത്തിയത്. എൻഖെ മകൾ വീട്ടിലിരിക്കാനുള്ള ട്രോഫിയല്ല എന്നുവരെ സ്വന്തമായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവോ അന്ന് വരെജോലി ചെയ്യണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അങ്ങനെ വളരെ സതന്ത്രയായി തന്നെയാണ് അദ്ദഹം തന്നെ വളർത്തിയതെന്നും ശ്വേത പറയുന്നു.

   ജീവിതത്തിൽ പറ്റിയതെറ്റ്

  ജീവിതത്തിൽ പറ്റിയതെറ്റ്

  തന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റാണ് ആദ്യ വിവാഹം. അച്ഛൻ തന്റെ സ്വാതന്ത്ര്യങ്ങൾക്ക് കുറച്ചുകൂടി പരിമിധി കൽപ്പിച്ചിരുന്നുവെങ്കിൽ ഒരിക്കലും ആ വിവാഹമെന്ന തെറ്റ് നടക്കില്ലായിരുന്നുവെന്ന് ശ്വേത പറഞ്ഞു. മുംബൈയിൽ ഒറ്റയ്ക്ക് താമസിക്കുന്ന സമയത്ത് ജോലി കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ അച്ഛനും അമ്മയും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. ഒന്ന് സംസാരിക്കാൻ പോലും ആ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അങ്ങനെ ആരുമില്ലാതിരുന്ന അവസ്ഥയിലാണ് ആ പ്രണയവും വിവാഹവുമൊക്കെ നടക്കുന്നത്.

   അച്ഛന് താൽപര്യമില്ലായിരുന്നു

  അച്ഛന് താൽപര്യമില്ലായിരുന്നു

  ബേബി ഭോസ്ലെയുമായുള്ള തന്റെ ആദ്യ വിവാഹത്തിനോട് അച്ഛന് അത്ര താൽപര്യമില്ലായിരുന്നു. ആ വിവാഹത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് അദ്ദേഹത്തിന് ആദ്യം തന്നെ മനസ്സിലായിരുന്നു. എൻഗേജ്മെന്റ് ദിനത്തിൽ ഒരു സംഭവം ഉണ്ടാവുകയും ചെയ്തു. ഞാൻ ചടങ്ങുകൾക്കായി തയ്യാറാവുകയായിരുന്നു. ഈ സമയം അച്ഛൻ എന്നെ കാണാൻ എത്തിയിരുന്നു. കുറെ സമയം നോക്കി നിന്നു. ഞാൻ അച്ഛനോട് പറഞ്ഞു, പുറത്ത് എല്ലാവരും നോക്കി കാത്തു നിൽക്കുകയാണ്. അങ്ങോട്ട് ചെന്നോളു എന്ന്. അപ്പോൾ അച്ഛൻ എന്നോട് ചോദിച്ചു നിനക്ക് ഒന്നും സംസാരിക്കേണ്ടേ എന്നോട്? എന്നെ വിഷമിപ്പിക്കാതെ അതേസമയം വളരെ കരുതലോടെയായിരുന്നു അച്ഛന് അന്ന് എന്നോട് ആ ചോദ്യം ചോദിച്ചത്.

   അച്ഛന്റെ ആ നോട്ടത്തിന്റെ ഉത്തരം

  അച്ഛന്റെ ആ നോട്ടത്തിന്റെ ഉത്തരം

  അന്ന് എന്റെ ബ്യൂട്ടീഷ്യൻ എന്നോട് പറഞ്ഞു. ശ്വേതാജിയുടെ വായിൽ നിന്ന് അച്ഛൻ എന്തോ കേൾക്കാൻ ആഗ്രഹിച്ചതു പോലെ തോന്നി. അത് പ്രതീക്ഷിച്ചാണ് അദ്ദേഹം നിന്നത്. എന്നാൽ പിന്നീട് മറ്റൊരു സന്ദർഭത്തിൽ അമ്മയാണ് തന്നോട് ആ വിവരം പറഞ്ഞത്. അന്ന് നീ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ആ വിവാഹം നടക്കില്ലായിരുന്നു. അച്ഛൻ അത് തടഞ്ഞേനെ. പേടിയാകുന്നു എന്നെങ്കിലും നിനക്ക് പറയാമായിരുന്നു. എന്നാൽ അന്ന് ഞാൻ അങ്ങനെ ഒന്നു പറ‍ഞ്ഞിരുന്നില്ല. അമ്മ പറഞ്ഞത് വളരെ ശരിയാണെന്ന് ഞാൻ മനസ്സിൽ വിചാരിച്ചെന്നും ശ്വേത പറഞ്ഞു.

  English summary
  swetha menone says about her first marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X