For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്ലാമറസ്സ് റോളുമില്ല, പ്രമോഷനും പങ്കെടുക്കുന്നില്ല; നയന്‍താരയെ നിര്‍മാതാക്കള്‍ ഒഴിവാക്കുന്നു?

|

പരാജയങ്ങളില്‍ നിന്ന് ഊര്‍ജ്ജം നേടി വിജയത്തിന്റെ പാത വെട്ടിയ നടിയാണ് നയന്‍താര. സിനിമയില്‍ ഒരു പാരമ്പര്യവുമില്ലാത്ത നടി മറ്റൊരു ഭാഷയിലെത്തി സൂപ്പര്‍ ലേഡി പദവി നേടി, അത് വര്‍ഷങ്ങളായി നിലനിര്‍ത്തണമെങ്കില്‍ അത് ചെറിയ കാര്യമല്ല. സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ ലേഡിയായ നയന്‍താര ഒരു മലയാളിയാണെന്നത് കേരളക്കരയ്ക്കും അഭിമാനമാണ്.

ആലോചിച്ച് ഉറപ്പിച്ച ശേഷമാണ് നയന്‍ ഒരു തീരുമാനം എടുക്കുന്നത്. എടുത്തുകഴിഞ്ഞാല്‍ അത് മാറ്റാനും പ്രയാസമാണ്. തന്നെ കുറിച്ച് അനാവശ്യമായവാര്‍ത്തകള്‍ വന്നുതുടങ്ങിയതോടെ നയന്‍ അഭിമുഖങ്ങള്‍ ഒഴിവാക്കിയിരുന്നു. അപൂര്‍വ്വമായിട്ടാണ് അഭിമുഖങ്ങള്‍ നല്‍കുന്നത്. സിനിമാ പ്രമോഷനില്‍ നിന്ന് നയന്‍ വിട്ടുനില്‍ക്കുന്നതും സ്വാഭാവികമാണ്. സിനിമ കരാറ് ചെയ്യുമ്പോള്‍ തന്നെ പ്രമോഷന് പങ്കെടുക്കില്ല എന്ന് നയന്‍താര നിബന്ധന വയ്ക്കാറുണ്ട്.

പ്രണയത്തിലാണെന്ന് കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു, അത് പ്രണവ് മോഹന്‍ലാല്‍ ആണെന്ന് തമിഴകം!!

nayantharaandtamannah

എന്നാല്‍ ആ നിര്‍ബന്ധം ഇപ്പോള്‍ വിനയായി എന്നാണ് ടോളിവുഡില്‍ നിന്ന് കേള്‍ക്കുന്നത്. ഏറ്റവുമൊടുവില്‍ സേ റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ പ്രമോഷന് നയന്‍താര പങ്കെടുക്കാത്തതില്‍ നിര്‍മാതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്ന് വാര്‍ത്തകള്‍. പ്രമോഷന് പങ്കെടുക്കുന്നില്ല എന്നത് മാത്രമല്ല, ഗ്ലാമറസ് വേഷം ധരിക്കാനും ഇപ്പോള്‍ നയന്‍ വിസമ്മതിക്കുന്നു. ഇതൊക്കെ സിനിമയുടെ മാര്‍ക്കറ്റിങിനെ സഹായിക്കുന്ന ഘടകങ്ങളാണെന്നാണ് നിര്‍മാതാവിന്റെ പക്ഷം.

ചൂളമടിച്ചുകൊണ്ട് മമ്മൂട്ടി മമാങ്കത്തിന്റെ തമിഴ് ഡബ്ബ് ചെയ്യുന്നു; വീഡിയോ കാണൂ

അതേ സമയം തമന്ന ഭട്ടിയ ഇക്കാര്യത്തിലെല്ലാം വളരെ അധികം നീതി പുലര്‍ത്തുന്നു. ബാഹുബലി ചിത്രങ്ങളിലൂടെ താരമൂല്യം വര്‍ധിച്ച തമന്ന, ഒരു സിനിമയുടെ ആദ്യാവസാനം വരെ കൂടെ നില്‍ക്കാറുണ്ട്. തമന്നയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യുന്നതും വളരെ സുഖകരമാണെന്ന് നിര്‍താവ് പറയുന്നു. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തില്‍ നിന്ന് നയന്‍താരയെ ഒഴിവാക്കി തമന്നയെ തീരുമാനിച്ചിരിയ്ക്കുകയാണത്രെ !!

English summary
Sye Raa Narasimha Reddy Effect? Nayanthara Loses Projects To Tamannaah?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more