twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാഷാവാന്‍ നല്ലത് മമ്മൂട്ടി! വിദ്യാര്‍ത്ഥിയായിപ്പോലും മോഹന്‍ലാല്‍ വേണ്ടെന്ന് തിലകന്‍,അന്ന് സംഭവിച്ചത്

    |

    ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടി തന്നെയാണ് നല്ലത്. മോഹന്‍ലാലിനെ വിദ്യാര്‍ത്ഥിയായി പോലും പരിഗണിക്കേണ്ടതില്ലെന്നായിരുന്നു അന്ന് തിലകന്‍ പറഞ്ഞത്. മലയാള സിനിമയുടെ പെരുന്തച്ചന്‍ പറഞ്ഞ ആ വാക്കുകള്‍ പിന്നീട് പ്രേക്ഷകരും അതേ പോലെ ആവര്‍ത്തിക്കുകയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ തനിയാവര്‍ത്തനത്തിന്റെ താരനിര്‍ണ്ണയത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ലോഹിതദാസും സിബി മലയിലും ഒരുമിച്ചൊരുക്കിയ സിനിമകളില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന സിനിമയാണിത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് തനിയാവര്‍ത്തനത്തിലെ ബാലന്‍മാഷ്

    തിലകനാണ് ലോഹിതദാസിന് സിബി മലയിലിനെ പരിചയപ്പെടുത്തിക്കൊടുത്തത്. ലോഹിയുടെ ആദ്യസിനിമയായിരുന്നു ഇത്. പില്‍ക്കാലത്ത് ഒട്ടനവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ നിന്നും പിറന്നത്. സിബി മലയിലുമൊത്ത് ഒരു സിനിമയൊരുക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് അദ്ദേഹം കാലയവനികക്കുള്ളില്‍ മറഞ്ഞത്. തനിയാവര്‍ത്തനത്തിലെ നായകനെ ആരവതരിപ്പിക്കുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് തിലകന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മമ്മൂട്ടിയെ നായകനാക്കായിരുന്നു അവരും തീരുമാനിച്ചത്. അത് തന്നെയായിരുന്നു ശരിയെന്ന് പില്‍ക്കാലത്ത് സിനിമാപ്രേമികളും വിലയിരുത്തി.

    മമ്മൂട്ടിയും മോഹന്‍ലാലും

    മമ്മൂട്ടിയും മോഹന്‍ലാലും

    മലയാള സിനിമയുടെ നെടുംതൂണുകളായി വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. വില്ലനില്‍ നിന്നും നായകനിലേക്കുയര്‍ന്ന് പിന്നീട് മലയാള സിനിമയെത്തന്നെ ഭരിക്കാന്‍ കെല്‍പ്പുള്ളവരായി മാറുകയായിരുന്നു ഇരുവരും. അന്യോന്യം സഹായിച്ചും പിന്തുണച്ചുമാണ് ഇരുവരും മുന്നേറുന്നത്. ചില കഥാപാത്രങ്ങളെ മോഹന്‍ലാലും മറ്റ് ചില കഥാപാത്രങ്ങളെ മമ്മൂട്ടിയും അവതരിപ്പിച്ചാലോ പൂര്‍ണ്ണത വരുള്ളൂ. പ്രേക്ഷകര്‍ മാത്രമല്ല സംവിധായകര്‍ക്കും ഇക്കാര്യത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്.

    തനിയാവര്‍ത്തനത്തിലെ ബാലന്‍മാഷ്

    തനിയാവര്‍ത്തനത്തിലെ ബാലന്‍മാഷ്

    സമൂഹത്തിന്റെ പ്രേരണയാല്‍ ഭ്രാന്തനായി മാറേണ്ടി വന്ന ബാലഗോപാലന്‍ മാഷ് അഥവാ ബാലന്‍മാഷ് എന്ന നായകനായി മമ്മൂട്ടി ശരിക്കും ജീവിക്കുകയായിരുന്നു. ഹൃദയസ്പര്‍ശിയായ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുണ്ടായിരുന്നു. കുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക് ഭ്രാന്തായതിനാല്‍ അത് തന്നിലേക്കും കൈമാറി വരുമെന്ന് സമൂഹവും കുടുംബവും ചേര്‍ന്ന് ബാലന്‍ മാഷിനെ ഭ്രാന്തനാക്കിയതാണ്. തനിക്ക് ഭ്രാന്തില്ലെന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും ഭ്രാന്തനാവേണ്ടി വരികയാണ് അദ്ദേഹത്തിന്.

    മോഹന്‍ലാലിന് പയ്യന്‍ ലുക്ക്

    മോഹന്‍ലാലിന് പയ്യന്‍ ലുക്ക്

    ബാലന്‍മാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള പക്വതയോ രൂപമോ അന്നത്തെ മോഹന്‍ലാലിന് ഇല്ലായിരുന്നുവെന്നായിരുന്നു തിലകന്‍ വ്യക്തമാക്കിയത്. മമ്മൂട്ടിക്കാവട്ടെ ഗൗരവപ്രകൃതമുള്ള കഥാപാത്രത്തെ അനായാസമായി അവതരിപ്പിക്കാന്‍ അന്നേ കഴിയുമായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി ധാരണയുള്ളതിനാലാണ് അദ്ദേഹം മമ്മൂട്ടിയെ നായകനാക്കിയാല്‍ മതിയെന്ന അഭിപ്രായം പറഞ്ഞത്.

    മമ്മൂട്ടിയുടെ പ്രതികരണം

    മമ്മൂട്ടിയുടെ പ്രതികരണം

    തിരക്കഥ വായിച്ചതിന് ശേഷമായിരുന്നു മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത്. തുടക്കക്കാരനായ ലോഹിതദാസിന് അദ്ദേഹത്തിന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്നോര്‍ത്ത് ആശങ്കയായിരുന്നു. മമ്മൂട്ടിക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന ലോഹിതദാസിന് ഒരു കസേര നല്‍കി ഇരുത്താനായിരുന്നു അന്ന് മമ്മൂട്ടി നിര്‍ദേശിച്ചത്. പിന്നീടെന്നും അദ്ദേഹത്തിനൊപ്പമൊരു സീറ്റ് ലോഹിതദാസിനുണ്ടായിരുന്നു.

    പകുതി തിരക്കഥയുമായി തുടങ്ങി

    പകുതി തിരക്കഥയുമായി തുടങ്ങി

    തിലകന്റെ നിര്‍ദേശ പ്രകാരമാണ് ലോഹിതദാസ് സിബി മലയിലിനോട് കഥ പറഞ്ഞത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെടുകയും പിന്നീടുള്ള കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമ്പോള്‍ തിരക്കഥ പൂര്‍ത്തിയായിരുന്നില്ല. ലോഹിതദാസ് എന്ന എഴുത്തുകാരനിലുള്ള വിശ്വാസമായിരുന്നു സിബി മലയിലിനെ നയിച്ചത്.

    തലയ്ക്ക് സുഖമില്ലാതെ കിടക്കുകയാണ്

    തലയ്ക്ക് സുഖമില്ലാതെ കിടക്കുകയാണ്

    ഇടയ്ക്ക് ഒരു സുഹൃത്ത് പറഞ്ഞ ഈ വാചകമാണ് അദ്ദേഹത്തിന്‍രെ മനസ്സില്‍ നിറഞ്ഞുനിന്നത്. തലയ്ക്ക് സുഖമില്ലാതെ കിടക്കുന്ന അധ്യാപകനെ കാണാനായി പോവുകയാണെന്ന് സുഹൃത്ത് പറഞ്ഞത് അദ്ദേഹത്തിന്‍രെ മനസ്സിനെ സ്പര്‍ശിച്ചിരുന്നു. അത് വിപുലീകരിച്ചാണ് തനിയവാര്‍ത്തനത്തിലേക്ക് എത്തിയത്.

    English summary
    Thilakan about Thaniyavarthanam casting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X