For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാതിരാത്രി നടുറോ​ഡിൽ കൂകി വിളിച്ച് പേർളി, ഭാര്യയുടെ വ്യത്യസ്തമായ പിറന്നാൾ ആശംസ കണ്ട് അമ്പരന്ന് ശ്രീനിഷ്!

  |

  മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികൾ തന്നെയാണ് പേർളിയും ശ്രീനിഷും. ബിഗ് ബോസിൽ എത്തിയ ശേഷമാണ് ഈ രണ്ട് താരങ്ങളും പ്രണയത്തിലായത്. അതിനുശേഷം വിമർശനം എല്ലാം തള്ളി നീക്കി കൊണ്ട് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.

  വിവാഹ ശേഷം നില ബേബി വന്നതോടെ ഇവരുടെ വിശേഷമെല്ലാം അറിയാൻ ആരാധകർക്കും ആകാംഷയാണ്. നിലാ ബേബിക്ക് വരെ സോഷ്യൽ മീഡിയയിൽ ഫാൻസ്‌ പേജുണ്ട്.

  പേർളി യുട്യൂബിലും സോഷ്യൽമീഡിയയിലും ഒരുപോലെ സജീവമായിട്ടുള്ള താരം കൂടിയാണ്.

  Also Read: 'ഹേറ്റേഴ്സിനോട് സംസാരിച്ച് ഊർജം കളയാൻ താൽപര്യമില്ല'; തന്നെ വെറുക്കുന്നവരോട് അഭിരാമിക്ക് പറയാനുള്ളത്!

  ബി​ഗ് ബോസിൽ ആയിരുന്നപ്പോൾ ഇരുവരുടേയും പ്രണയം നാടകമാണെന്ന് വിമർശനമുണ്ടായിരുന്നു. വീട്ടിൽ ഇരുവർക്കുമൊപ്പം കഴിഞ്ഞവർ പോലും പേർളി-ശ്രീനിഷ് പ്രണയം ബി​ഗ് ബോസ് ടൈറ്റിൽ വിജയിക്കാൻ വേണ്ടി മാത്രമുളളതാണെന്നും കഥകൾ പറഞ്ഞ് പരത്തിയിരുന്നു.

  പക്ഷെ അതെല്ലാം വെറും വിമർശനങ്ങൾ മാത്രമായിരുന്നുവെന്ന് ഇരുവരും ഇപ്പോഴും തങ്ങളുടെ സന്തുഷ്ട ദാമ്പത്യ ജീവിതത്തിലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം ഇരുവരും ഒന്നിച്ച് വെബ് സീരിസുകളും ചെയ്തിരുന്നു.

  Also Read: 'അവിടെ കിടന്ന് ചാവാൻ ജാസ്മിൻ പറഞ്ഞു, ഒരു അവസരം കൂടി തരണം'; ബി​ഗ് ബോസിനോട് റോബിൻ പറയുന്നു!

  നില പിറന്നശേഷം യുട്യൂബിലൂടെയാണ് പേർളി ആരാധകരുമായി സംവദിക്കുന്നത്. ​ഗായിക, നടി, സം​ഗീത സംവിധായിക തുടങ്ങി പേർളി കൈവെക്കാത്ത മേഖലകൾ വളരെ ചുരുക്കമാണ്.

  ശ്രീനിഷ് അരവിന്ദ് മലയാളം, തെലുങ്ക് സീരിയലുകളിലെല്ലാം അഭിനയിച്ച് ശ്രദ്ധ നേടിയ ശേഷമാണ് ബി​ഗ് ബോസിൽ മത്സരിക്കാനെത്തിയത്.

  ഇപ്പോൾ ശ്രീനിഷിന്റെ പിറന്നാൾ ദിനത്തിൽ പേർളി നൽകിയ സർപ്രൈസിന്റെ വീഡിയോയാണ് വൈറലാകുന്നത്. പിറന്നാൾ ദിനത്തിൽ ശ്രീനിയെ ഞെട്ടിച്ചിരിക്കുകയാണ് പേർളി.

  നടു റോഡിൽ പന്ത്രണ്ട് മണിക്ക് കാറിൽ കൂട്ടികൊണ്ടുപോയിട്ടായിരുന്ന പേർളി ശ്രീനിക്ക് പിറന്നാൾ ആശംസിച്ചത്. ഇതിന്റെ വീഡിയോ ശ്രീനിഷ് തന്നെ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്.

  കൃത്യം പന്ത്രണ്ട് മണിക്ക് കാർ കൊച്ചിയിലെ റോഡിൽ നിർത്തി പുറത്തേക്കിറങ്ങി ഹാപ്പി ബർത്ത് ഡെ എന്ന് ‌ഉച്ചത്തിൽ വിളിച്ച് പറഞ്ഞാണ് ശ്രീനിഷിന് പിറന്നാൾ ആശംസകൾ പേർളി നേർന്നത്.

  'എന്റെ പിറന്നാൾ ദിനത്തിലെ പന്ത്രണ്ട് മണി ഇങ്ങനെയായിരുന്നു' എന്ന് കുറിച്ചുകൊണ്ടാണ് ശ്രീനിഷ് പേർളിയുടെ രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ 'പ്രിയപ്പെട്ട ചുരുളമ്മ'യ്ക്ക് നന്ദിയുണ്ടെന്നും ശ്രീനിഷ് പേർളിയുടെ വീഡിയോ പങ്കുവെച്ച് കുറിച്ചു.

  മകൾ നിലയ്‌ക്കൊപ്പം ഇരുവരും കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതിന്റെ ഫോട്ടോകൾ പേർളി പങ്കുവെച്ചിട്ടുണ്ട്. 'ഏറ്റവും നല്ല ഭർത്താവിനും ഏറ്റവും സ്‌നേഹമുള്ള അച്ഛനും ജന്മദിനാശംസകൾ' എന്നാണ് പേർളി കുറിച്ചത്.

  നിരവധിപ്പേരാണ് ശ്രീനിഷിന് ആശംസകൾ നേർന്ന് എത്തുന്നത്. പേർളിയുടെ കുട്ടിക്കളി തനിക്കിഷ്ടമാണെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ ശ്രീനിഷ് പറഞ്ഞിട്ടുണ്ട്.

  'പേർളി കുട്ടികളി കളിക്കേണ്ടപ്പോൾ അതും മെച്വേർ ആവേണ്ട സമയത്ത് അതുപോലെയും പെരുമാറുന്ന വ്യക്തിയാണ്. പക്ഷേ എനിക്കിഷ്ടം അവളുടെ കുട്ടികളിയാണ്. അപ്പോഴെ നമുക്ക് അവളെ പാംപർ ചെയ്യാൻ പറ്റൂ.'

  Recommended Video

  RRR കണ്ട് പേർളി മാണിയുടെ SHOCKING പ്രതികരണം

  'അവൾ മെച്വറായി പെരുമാറുന്നത് പ്രൊഫഷനുമായി ബന്ധപ്പെട്ടാണ്. അതിൽ നല്ല മെച്വേഡാണ്. ഇന്ന പോലെയാകണം... മാറണം എന്നൊന്നും ഞാൻ പേർളിയോട് പറഞ്ഞിട്ടില്ല. എൻറെ ശാന്തമായ സ്വഭാവം പേളിക്ക് ഇഷ്ടമാണ്. നിനക്കെന്താ ദേഷ്യം വരാത്തതെന്ന് ചോദിക്കാറുണ്ട്.'

  'മോട്ടിവേഷണൽ സ്പീക്കറാകണമെന്ന് പേളി പറയാറുണ്ട്. പേർളി ഭയങ്കര ക്രിയേറ്റീവാണ്. മൾട്ടി ടാലൻറഡാണ്' ശ്രീനിഷ് ഒരിക്കൽ പേർളിയെ കുറിച്ച് അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.

  അടുത്തിടെ വിവാഹ വാർഷിക ആഘോഷിക്കാൻ മൂവരും ചേർന്ന് പോയത് മാലി ദ്വീപിലേക്കായിരുന്നു. അവിടെ നിന്നും പകർത്തിയ താര കുടുംബത്തിന്റെ ചിത്രങ്ങളും വൈറാലായിരുന്നു.

  Read more about: pearle maaney
  English summary
  'the best Husband and the most Loving Dad', actress Pearle Maaney celebrated husband Srinish Aravind birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X