For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്ത്രീകൾ പ്രണയിക്കപ്പെടുന്നതായി കരുതുന്നില്ല, പുരുഷന്റെ സ്നേഹം ശരീരത്തോട് മാത്രമായിരിക്കും...

  |

  സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വലിയ ചർച്ചാ വിഷയമായിരിക്കുകയാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. സുരാജ്, നിമിഷ സജയൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തിയത്. വിവാഹ ശേഷം അടുക്കളയും പാചകവുമായി മാത്രം ഒതുങ്ങിപ്പോകുന്ന സ്ത്രീജനങ്ങളുടെ ആത്മസംഘര്‍ഷങ്ങളുടെ കഥ പറയുന്ന ചിത്രമാണിത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. ഇതുവരെ ചർച്ച ചെയ്യപ്പെടാത്ത ഒരു വിഷയമാണ് ചിത്രത്തിലൂടെ ജിയോ ബേബി പ്രേക്ഷകരുടെ മുന്നിൽ തുറന്നു വയ്ക്കുന്നത്.

  പുരുഷന്റെ സ്നേഹം എപ്പോഴും ശരീരത്തോട് മാത്രമായിരിക്കുമെന്നും സ്ത്രീകൾ പ്രണയിക്കപ്പെടുന്നതായി തോന്നുന്നില്ലെന്ന് സംവിധായകൻ ജിയോ ബേബി പറയുന്നു. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളപ്പെടുത്തിയത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാമുകിമാർ മാത്രമേയുള്ളു. കാമുകന്മാർ ഇല്ല. പുരുഷന്റെ സ്നേഹം എപ്പോഴും സെക്സിന് വേണ്ടിയാണ്. സ്ത്രീകൾ പ്രണയിക്കപ്പെട്ടിട്ടില്ല എന്നാണ് സംവിധായകന്റെ അഭിപ്രായം.

  ചിത്രത്തിലെ സുരാജ് അവതരിപ്പിക്കുന്ന കഥാപാത്രം ഇടയ്ക്ക് ലൈറ്റ് ഓഫ് ചെയ്യട്ടെ എന്ന് ചോദിക്കുന്നുണ്ട്. ആ ഇരുട്ട്, അത് അയാളുടെ ആത്മവിശ്വാസക്കുറവിനെയാണ് കാണിക്കുന്നത്. ഫോർപ്ലേയെ കുറിച്ച് പറയുമ്പോൾ അയാളെ അത് വേദനിപ്പിക്കുന്നു. അയാളുടെ പുരുഷത്വത്തെ അപമാനിച്ചെന്നാണ് അയാൾക്ക് തോന്നുന്നത്. അത്തരത്തിലുള്ള ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ട്', ജിയോ ബേബി പറയുന്നു.

  സിനിമയിലെ പ്രധാനപ്പെട്ട പല സീനുകളും തന്റെ സ്ത്രീ സുഹൃത്തുക്കളോട് ചര്‍ച്ച ചെയ്താണ് എഴുതിയതെന്നും സംവിധായകൻ പറഞ്ഞു. അതുപോലെ തന്നെ സിനിമയിലെ വിരസമായ സെക്‌സ് സീന്‍ ഉണ്ടായതും അതിന്റെ ഫലമായാണ്. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ സഹിക്കുന്ന നിരവധി സ്ത്രീകളുണ്ട്. അവരെ ചികിത്സിച്ച ഡോക്ടര്‍മാരോടും സിനിമയ്ക്കായി സംസാരിച്ചിരുന്നു. കുടുംബ ജീവിതം എന്ന് പറഞ്ഞ് പൊക്കി കൊണ്ട് വന്ന സിസ്റ്റത്തിന്റെ തന്നെ പ്രശ്‌നങ്ങളാണ് ഇതെല്ലാം. അതിനെയെല്ലാം പ്രേക്ഷകര്‍ക്ക് കാണിച്ച് കൊടുക്കാന്‍ ഈ സിനിമയിലൂടെ ശ്രമിച്ചിട്ടുണ്ടെന്നും ജിയോ ബേബി കൂട്ടിച്ചേർത്തു.

  വിവാഹത്തിലൂടെ സംഭവിക്കുന്നത് സ്വാതന്ത്ര്യമില്ലായ്മ മാത്രമാണ്. സ്ത്രീകളാണ് ഈ സിനിമയുടെ ഏറ്റവും വലിയ ശക്തി. തന്റെ സിനിമ കണ്ട് വിവാഹ ജീവിതത്തിൽ അസംതൃപ്തരായ ഒരു പത്ത് സ്ത്രീകളെങ്കിലും വിവാഹ മോചനം നേടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു.വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസര്‍ഗികമല്ലാതെ സംഭവിക്കുന്ന കാര്യമാണ്. സിനിമ കണ്ട ശേഷം നിരവധി സ്ത്രീകള്‍ ഇത് തങ്ങളുടെ മുന്‍കാല ജീവിതമാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

  The Great Indian Kitchen Movie Review | FilmiBeat Malayalam

  2017 ൽ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയ്ക്കും ശേഷം സുരാജും നിമിഷയും ഒന്നിച്ചെത്തുന്ന ചിത്രമാണിത്. സുരാജിന്റെ ഭാര്യയായിട്ടാണ് നിമഷ ചിത്രത്തിലെത്തുന്നത്.
  ഒരു പഴയ നായർ തറവാട്ടിലെ അവസാന കണ്ണിയായ നായകൻ വിവാഹം കഴിച്ചുകൊണ്ട് വരുന്ന വിദ്യാസമ്പന്നയായ നായിക. വീട്ടുജോലി ചെയ്ത് ചെയ്ത്, തറവാട്ടിലെ പഴകിയ അടുക്കള ശീലങ്ങളോട് ഒത്തുപോകാൻ സാധിക്കാതെ വരുന്നതും, അതെ തുടർന്നുണ്ടാകുന്ന രസകരവും, ചിന്തിപ്പിക്കുന്നതുമായ സംഭവങ്ങളുാണ് സിനിമ ചർച്ച ചെയ്യുന്നത്. ജിയോ ബേബി രചനയും സംവിധാനം ചെയ്യുന്ന ചിത്രം ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.. ഫ്രാന്‍സിസ് ലൂയിസ് ആണ് എഡിറ്റിംഗ്. സൂരജ് എസ്. കുറുപ്പ് സംഗീതവും ഒരുക്കിയിരിക്കുന്നു. സാലു കെ. തോമസ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

  Read more about: movie സിനിമ
  English summary
  The Great Indian Kitchen Director Jeo baby About His movie Theme
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X