twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി അഭിനയിച്ച അംബികയുടെ ജീവിതത്തിലുണ്ടായത് !

    കൊച്ചു പെണ്‍പിള്ളേരാണ് ഇപ്പോള്‍ അമ്മ വേഷങ്ങള്‍ ചെയ്യാന്‍ മുന്നോട്ട് വരുന്നത്. നടി ലെന അതിനുള്ള വലിയൊരു ഉദാഹരണം. പൃഥ്വിരാജ് ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി മലയാള സിനിമയിലെ ചുള്ളന്‍ നടന്മാരുടെയെല്ലാം...

    By Sanviya
    |

    പ്രായം അമ്പത് കഴിഞ്ഞാലും അമ്മ വേഷങ്ങളിലും അച്ഛന്‍ വേഷങ്ങളിലും അഭിനയിക്കാന്‍ എല്ലാവര്‍ക്കും മടിയാണ്. കൊച്ചു പെണ്‍പിള്ളേരാണ് ഇപ്പോള്‍ അമ്മ വേഷങ്ങള്‍ ചെയ്യാന്‍ മുന്നോട്ട് വരുന്നത്. നടി ലെന അതിനുള്ള വലിയൊരു ഉദാഹരണം. പൃഥ്വിരാജ് ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി മലയാള സിനിമയിലെ ചുള്ളന്‍ നടന്മാരുടെയെല്ലാം അമ്മയായ നടിയാണ് ലെന. അടുത്തിടെ നടി അമ്മ വേഷം മടുത്തുവെന്ന് തുറന്ന് പറഞ്ഞിരുന്നു.

    നടിമാരുടെ കാര്യത്തില്‍ മാത്രമല്ല, അമ്പത് കഴിഞ്ഞാല്‍ പോലും നടന്മാര്‍ക്കും മടിയാണ് അച്ഛന്‍ വേഷം അവതരിപ്പിക്കാന്‍. ഏറ്റവും പുതിയ ചിത്രമായ ജോമോന്റെ സുവിശേഷങ്ങളില്‍ മുകേഷ് അച്ഛന്‍ വേഷത്തില്‍ അഭിനയിച്ചു. ആദ്യമായാണ് മുകേഷ് അച്ഛന്‍ വേഷത്തില്‍ അഭിനയിക്കുന്നത്. അച്ഛന്‍ വേഷമാണെന്ന് കേട്ടപ്പോള്‍ ഒരു മടി തോന്നിയതായി മുകേഷ് പറഞ്ഞിരുന്നു. അച്ഛന്‍ വേഷത്തില്‍ കണ്ടാല്‍ പിന്നെ എല്ലാവരും കൂടെ അങ്ങ് വൃദ്ധനാക്കി കളയുമെന്നാണ് മുകേഷ് പറഞ്ഞത്.

    അതേസമയം മലയാള സിനിമാ ചരിത്രം എടുത്ത് നോക്കുമ്പോള്‍ നടിമാരാണ് പ്രായമുള്ള വേഷം ചെയ്യാന്‍ മടി കാണിക്കാത്തവര്‍. ഒരു കാലത്ത് മലയാള സിനിമയില്‍ നായികയായി തിളങ്ങിയ പല നടിമാരും ഇപ്പോള്‍ അമ്മ വേഷം ചെയ്യുന്നുണ്ട്. മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സ്ഥിരം നായികയായി അഭിനയിച്ച നടി. മറ്റാരുമല്ല അംബിക. തമിഴില്‍ കമലഹാസന്റെ നായികയായും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയും മോഹന്‍ലാലും കമലഹാസനുമൊക്കെ നായകന്മാരായി തുടരുമ്പോള്‍ അംബിക അമ്മ വേഷങ്ങളില്‍ അഭിനയിക്കുന്നു. അംബിക മാത്രമല്ല, ഇനിയുമുണ്ട്, മലയാള സിനിമയില്‍ നായികയായി വന്ന് ഇപ്പോള്‍ അമ്മ വേഷത്തില്‍ അഭിനയിക്കുന്നവര്‍.

     ശാരദ

    ശാരദ

    1965ല്‍ പുറത്തിറങ്ങിയ ഇണപ്രാവുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടാണ് നടി ശാരദ മലയാള സിനിമയില്‍ എത്തുന്നത്. പിന്നീട് മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, ഉദ്യോഗസ്ഥ, കസവ്തട്ടം, മുള്‍കിരീടം, പരീക്ഷ എന്നീ ചിത്രങ്ങളില്‍ സത്യന്റെയും പ്രേം നസീറിന്റെയും നായികയായിരുന്നു ശാരദ. പിന്നീട് ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം, രാപ്പകല്‍, മഴത്തുള്ളികിലുക്കം എന്നീ ചിത്രങ്ങളില്‍ ശാരദ അമ്മ വേഷങ്ങളില്‍ അഭിനയിച്ചു.

    ഷീല

    ഷീല

    ഭാഗ്യ താരം എന്ന ചിത്രത്തിലൂടെയാണ് നടി ഷീല സിനിമയില്‍ എത്തുന്നത്. സത്യന്റെയും പ്രേം നസീര്‍ എന്നിവരുടെ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു. 107 സിനിമകളില്‍ പ്രേം നസീറിന്റെ കൂടെ നായികയായി അഭിനയിച്ച നടി എന്ന റെക്കോര്‍ഡും മലയാള സിനിമയില്‍ ഷീലയ്ക്ക് സ്വന്തം. 2003 ല്‍ പുറത്തിറങ്ങിയ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് ഷീല അമ്മ വേഷങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയത്.

    ജയഭാരതി

    ജയഭാരതി

    മലയാള സിനിമയില്‍ നായിക വേഷത്തില്‍ നിന്നും അമ്മ വേഷത്തില്‍ എത്തിയ നടിയാണ് ജയഭാരതി. 1966ല്‍ പെണ്‍ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് ജയഭാരതി സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് കാണാത്ത വേഷങ്ങള്‍, ഖദീജ, നാടന്‍ പെണ്ണ്, കളിയല്ല കല്യാണം, വെളുത്ത കത്രീന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 1987ല്‍ പുറത്തിറങ്ങിയ ജനുവരിയില്‍ ഒരു ഓര്‍മ്മ എന്ന ചിത്രത്തിലൂടെയാണ് ജയഭാരതി ആദ്യമായി അമ്മ വേഷത്തില്‍ അഭിനയിക്കുന്നത്. മൂന്നാംപക്കം, ധ്വനി, വിറ്റ്‌നസ്, ഒന്നാമന്‍ തുടങ്ങിയ സിനിമയിലൊക്കെ ജയഭാരതി അമ്മ വേഷത്തില്‍ അഭിനയിച്ചു.

    ഉണ്ണി മേരി

    ഉണ്ണി മേരി

    ബാലതാരമായാണ് ഉണ്ണി മേരി സിനിമയില്‍ എത്തുന്നത്. 1972ല്‍ പുറത്തിറങ്ങിയ ശ്രീ ഗുരുവായൂരപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മേരി നായിക വേഷത്തിലേക്ക് മാറുന്നത്. തുടര്‍ന്ന് ഒട്ടേറെ സിനിമകളില്‍ നായിക വേഷത്തില്‍ അഭിനയിച്ച ഉണ്ണി മേരി 80കളുടെ പകുതിയില്‍ വച്ചാണ് നടി അമ്മ വേഷങ്ങളില്‍ അഭിനയിച്ച് തുടങ്ങുന്നത്.

    ലക്ഷ്മി

    ലക്ഷ്മി

    കന്നടയിലെ സിഐഡി എന്ന ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടാണ് ലക്ഷ്മി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1974ല്‍ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടാണ് മലയാളത്തില്‍ അഭിനയിച്ചത്. 80കളിലാണ് നടി അമ്മ വേഷങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയത്.

     അംബിക

    അംബിക

    1979ല്‍ പുറത്തിറങ്ങിയ നീല താമര എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയായ നടി. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ശങ്കറിന്റെയും നായികയായി അഭിനയിച്ച അംബിക നിറം എന്ന ചിത്രത്തിലൂടെ അമ്മ വേഷത്തില്‍ എത്തി.

     മേനക

    മേനക

    1980ല്‍ ഓപ്പള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തി. പിന്നീട് ഒട്ടേറെ സിനിമകളില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, നെടുമുടി വേണു എന്നീ നടന്മാരുടെ നായികമാരായി അഭിനയിച്ചു. 2011 മുതലാണ് മേനക അമ്മ വേഷത്തില്‍ അഭിനയിക്കാന്‍ തുടങ്ങിയത്.

    വനിത

    വനിത

    മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ കൂടെ അഭിനയിച്ച നടി. വൈശാലി, ഒരു വടക്കന്‍ വീരഗാഥ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച നടി 2010ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം അന്‍വര്‍ എന്ന ചിത്രത്തിലൂടെ അമ്മ വേഷത്തില്‍ അഭിനയിച്ചു തുടങ്ങി.

    English summary
    The Heroines become to Mother Roles.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X