twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് മലയാള സിനിമയുടെ തീര്‍ത്താല്‍ തീരാത്ത നഷ്ടം, ഉദിയ്ക്കും മുമ്പേ....

    By Rohini
    |

    രാജേഷ് പിള്ള.... മലയാള സിനിമയക്ക് ഇത് തീര്‍ത്താല്‍ തീരാത്ത നഷ്ടം തന്നെ. മലയാള സിനിമയ്ക്ക് പുതുവഴി വെട്ടിക്കൊണ്ട് കടന്നുവന്ന സംവിധായകന്റെ പെട്ടന്നുള്ള നഷ്ടം സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിക്കുന്നു. നശിച്ച ഫെബ്രുവരിയുടെ ഒടുവിലത്തെ ഇര...

    ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രവുമായി മലയാള സിനിമയിലെത്തിയ രാജേഷ് പിള്ള ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. മലയാളികള്‍ അതുവരെ കണ്ടു ശീലിച്ച സിനിമകളില്‍ നിന്നും വേറിട്ട അനുഭവം നല്‍കിയ 'ട്രാഫിക്' ബോളിവുഡിലും ഉണ്ടായി. വെറും നാലേ നാല് ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് മറ്റൊരു മാനം നല്‍കിയ സംവിധായകന്‍

    ഹൃദയത്തില്‍ സൂക്ഷിക്കാന്‍

    ഇത് മലയാള സിനിമയുടെ തീര്‍ത്താല്‍ തീരാത്ത നഷ്ടം, ഉദിയ്ക്കും മുമ്പേ....

    2005 ല്‍ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തിലൂടെയാണ് രാജേഷ് പിള്ള സിനിമാ സംവിധാന ലോകത്തെത്തുന്നത്. കുഞ്ചാക്കോ ബോബന്‍, ഭാവന, നിത്യദാസ്, ഭാനുപ്രിയ, സിദ്ധിഖ് തുടങ്ങിയവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തി.

    ട്രാഫിക്

    ഇത് മലയാള സിനിമയുടെ തീര്‍ത്താല്‍ തീരാത്ത നഷ്ടം, ഉദിയ്ക്കും മുമ്പേ....

    ആദ്യ ചിത്രത്തിലെ എല്ലാ പാകപ്പിഴകളും നികത്തി പിന്നീട് ആറ് വര്‍ഷത്തിന് ശേഷമാണ് രാജേഷ് പിള്ള എത്തിയത്. അതൊരു ഒന്നൊന്നര വരവായിരുന്നു. സമൂഹ്യ പ്രതിബദ്ധയുണര്‍ത്തുന്ന ട്രാഫിക്ക് എന്ന ചിത്രം പ്രേക്ഷകര്‍ ഒരേ മനസ്സോടെ നെഞ്ചേറ്റി. മലയാളത്തില്‍ വേറിട്ട ചിത്രങ്ങള്‍ പിറക്കാന്‍ തുടങ്ങിയത് ട്രാഫിക്കിന് ശേഷമാണെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു

    മിലി

    ഇത് മലയാള സിനിമയുടെ തീര്‍ത്താല്‍ തീരാത്ത നഷ്ടം, ഉദിയ്ക്കും മുമ്പേ....

    ട്രാഫിക്ക് പോലൊരു സസ്‌പെന്‍സ് ചിത്രത്തിന് ശേഷം രാജേഷ് പിള്ള പിന്നെ സംവിധാനം ചെയ്തത് മിലി പോലൊരു കുഞ്ഞ് ചിത്രമാണ്. അതിലും സമൂഹത്തോടുള്ള സംവിധായകന്റെ പ്രതിബദ്ധതയുണ്ടായിരുന്നു. അമല പോളും നിവിന്‍ പോളിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം നന്മനിറഞ്ഞൊരു അനുഭവമാണ് പങ്കുവച്ചത്. ഒരു മോട്ടിവേഷന്‍ ടൈപ്പ് ചിത്രം

    വേട്ട

    ഇത് മലയാള സിനിമയുടെ തീര്‍ത്താല്‍ തീരാത്ത നഷ്ടം, ഉദിയ്ക്കും മുമ്പേ....

    ഒടുവിലിതാ വേട്ടയില്‍ വന്നു നില്‍ക്കുന്നു. ഇന്നലെ (26-03-2015) വേട്ട റിലീസ് ചെയ്ത ദിവസമാണ് രാജേഷ് പിള്ളയെ ആശുപത്രിയില്‍ എത്തിച്ചത്. ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ഈ വിജയത്തിന് സാക്ഷ്യം വഹിക്കാന്‍ രാജേഷ് പിള്ള ഇല്ലല്ലോ എന്ന വേദന മാത്രം...

    English summary
    The Journey of Rajesh Pillai as a director
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X