twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് ജോസഫ് അലക്‌സും ആടുതോമയും മുഖാമുഖം ഏറ്റമുട്ടിയപ്പോള്‍ സംഭവിച്ചത്? ആരായിരുന്നു നേടിയത്? കാണൂ!

    |

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ചതാരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും വേണ്ടി ആരാധകര്‍ വീണ്ടും പോരാടിത്തുടങ്ങിയിട്ടുണ്ട്. ഇരുവരും അഭിനയിച്ച് അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളുടെ ചുവട് പിടിച്ചാണ് ഇത്തവണത്തെ ആക്രമണം. ഒരു വിഭാഗം ഏട്ടനാണ് സര്‍വ്വോത്തമന്‍ എന്ന് പറയുമ്പോള്‍ മറുവിഭാഗം ഇക്കയ്‌ക്കൊപ്പം സ്ഥായിയായി നിലകൊള്ളുന്നു.

    1995 ലെ രണ്ട് മികച്ച ചിത്രങ്ങളെക്കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍. ആടുതോമയായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ഭദ്രന്‍ ചിത്രമായ സ്ഫടികവും ജോസഫ് അലക്‌സായി മമ്മൂട്ടി തിമര്‍ത്താടിയ ദി കിങുമാണ് ഇപ്പോള്‍ ട്രോളര്‍മാരുടെ പ്രധാന ആയുധം. ട്രോള്‍ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്ന രസകരമായ കാഴ്ചകളിലൂടെ തുടര്‍ന്നുവായിക്കൂ.

    സില്‍ക്കിന്റെ സാന്നിധ്യമാണോ?

    സില്‍ക്കിന്റെ സാന്നിധ്യമാണോ?

    ഏഴിമലപ്പൂഞ്ചോലയെന്ന ഗാനവും സില്‍ക്ക് സ്മിതയുടെ സാന്നിധ്യവുമാണോ സ്ഫടികത്തെ വിജയിപ്പിച്ചത്? അങ്ങനെയെങ്കില്‍ മമ്മൂട്ടിയുടെ അഥര്‍വ്വത്തിലും സില്‍ക്കിന്റെ സാന്നിധ്യമുണ്ടായിരുന്നുവല്ലോ.ആ സിനിമ പരാജയപ്പെട്ടത് മമ്മൂട്ടി കാരണമാണോയെന്നാണ് ഏട്ടന്‍ ആരാധകരുടെ ചോദ്യം

    ചെകുത്താനെ വെല്ലുവിളിക്കുന്നതിനും മുന്‍പ്

    ചെകുത്താനെ വെല്ലുവിളിക്കുന്നതിനും മുന്‍പ്

    ആടുതോമയേയും ചെകുത്താന്‍ ലോറിയേയും വെല്ലുവിളിക്കാനെത്തുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാലം കുറേയായിട്ടും തോമയേയും ചെകുത്താനെയും വെല്ലുവിളിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല, ഇതോര്‍ക്കുന്നത് നല്ലതാണ്.

     മാസ്സായ മാനറിസം

    മാസ്സായ മാനറിസം

    ജോസഫ് അലക്‌സിന്‍രെ തല കുടയലും ആടു തോമയുടെ മുണ്ടുരിയലുമായിരുന്നു ശരിക്കും മാസ്സായത്. കൊലമാസ്സ് ഐറ്റമായിരുന്നു രണ്ടിലും ഉള്ളത്.

    യഥാര്‍ത്ഥത്തില്‍ നടന്നത്

    യഥാര്‍ത്ഥത്തില്‍ നടന്നത്

    പൊതുവേ അക്രമാകരിയായ തോമച്ചായന്‍ ജോസഫ് അലക്‌സിനെ കുത്തിക്കൊല്ലുകയായിരുന്നു അന്ന് ശരിക്കും നടന്നത്. ബോക്‌സോഫീസിലെ കുത്തിക്കൊലപ്പെടുത്തലിനെക്കുറിച്ച് അധികമാര്‍ക്കും അറിയില്ലെന്ന് തോന്നുന്നു.

    മുടി ചൊറിയുന്നത് ദാരിദ്രമല്ലേ

    മുടി ചൊറിയുന്നത് ദാരിദ്രമല്ലേ

    ആനപ്പുറത്ത് കയറിയും മുണ്ടുരിഞ്ഞും ആട് തോമ ഹീറോയിസം പ്രകടിപ്പിച്ചപ്പോള്‍ തല ചൊറിഞ്ഞ മമ്മൂട്ടി ശരിക്കും അന്നത്തെ ദാരിദ്ര്യം വിളിച്ചോതുകയല്ലേ ചെയ്തതെന്ന് ആരാധകയും സംശയം ന്യായമാണോ?

    കുടുംബ പ്രേക്ഷകര്‍ ആര്‍ക്കൊപ്പമായിരുന്നു

    കുടുംബ പ്രേക്ഷകര്‍ ആര്‍ക്കൊപ്പമായിരുന്നു

    ജോസഫ് അലക്‌സ് ഐഎഎസിനൊപ്പമായിരുന്നു അന്നത്തെ കുടുംബ പ്രേക്ഷകര്‍. ആടുതോമയ്ക്ക് നേരെ മുഖം തിരിക്കുകയായിരുന്നു ഫാമിലി പ്രേക്ഷകര്‍.

    സില്‍ക്കിനെ കാണാന്‍

    സില്‍ക്കിനെ കാണാന്‍

    സില്‍ക്ക് സ്മിതയുടെ പ്രകടനം കാണാന്‍ വേണ്ടി മാത്രമാണ് പ്രേക്ഷകര്‍ തിയേറ്ററില്‍ കയറിയത്. അന്നത്തെ ബോക്‌സോഫീസ് ടോപ് ഗ്രോസ്സര്‍ ദി കിങ്ങായിരുന്നുവത്രേ. ഇക്ക ഫാന്‍സിന്റ സ്ഥിരീകരണമാണ് ഇത്.

    തല കറങ്ങി വീഴുമോ?

    തല കറങ്ങി വീഴുമോ?

    ജോസഫ് അലക്‌സിനെ കണ്ടാല്‍ തോമയക്ക് തല കറങ്ങുമെന്ന മുന്നറിയിപ്പുണ്ട്. തോമയുടെ രോമത്തില്‍ പോലും തൊടാനാവില്ല പിന്നെയാണ് തലകറക്കം, ഏട്ടന്‍ ഫാന്‍സിന്റെ വാദം ഇപ്രകാരമാണ്.

    മോഹന്‍ലാലിനെ അനുകരിക്കാന്‍ എളുപ്പമാണ്

    മോഹന്‍ലാലിനെ അനുകരിക്കാന്‍ എളുപ്പമാണ്

    ഒരുകാലത്ത് മോഹന്‍ലാല്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളെ ഇന്നത്തെ യുവതാരങ്ങളില്‍ പലര്‍ക്കും അനായാസേന ചെയ്യാന്‍ ഫ്രും. എന്നാല്‍ മമ്മൂട്ടിയുടെ കാര്യത്തില്‍ അതല്ല. സ്വപ്‌നങ്ങളില്‍ മാത്രമേ അത് നടക്കൂ.

    മലയാളിയാണെങ്കില്‍ രോഞ്ചാമം വരണം

    മലയാളിയാണെങ്കില്‍ രോഞ്ചാമം വരണം

    ഏട്ടന്റെ സ്ഫടികമായാലും ഇക്കയുടെ കിങ്ങായലും ഏത് കാണുവാണെങ്കിലും രോഞ്ചാമം വരണം, അനൂപ് ചന്ദ്രന്റെ ഭാഷയിലെ രോഞ്ചാമം വരണമെങ്കില്‍ അതൊരു മലയാളി പ്രേക്ഷകനായിരിക്കണം.

    ബോധം പോവും ആ പേര് കേട്ടാല്‍

    ബോധം പോവും ആ പേര് കേട്ടാല്‍

    ജോസഫ് അലക്‌സിന്‍രെ പേര് കേട്ടാല്‍ തന്നെ തന്‍രെ മുഴുവന്‍ ബോധവും പോവുമെന്ന് സാജന്‍ ജോസഫ് ആലുക്കയോട് തോമാച്ചായന്റെ തുറന്നുപറച്ചില്‍.

    അവധിക്ക് വെച്ചേക്കുവാണേ

    അവധിക്ക് വെച്ചേക്കുവാണേ

    തോമായുടെ അവധിക്കാല കേസിലാണ് നിന്റെ കേസ് വെച്ചിട്ടുള്ളത്. നിലവിലുള്ളത് തീര്‍ന്നിട്ട് വേണം പെന്‍ഡിങ്ങിലുള്ളത് നോക്കാന്‍. ഇതാണ് തോമാച്ചായന്റെ സ്‌റ്റൈല്‍.

    ഇക്കയുടെ കഥാപാത്രങ്ങള്‍

    ഇക്കയുടെ കഥാപാത്രങ്ങള്‍

    അറക്കല്‍ മാധവനുണ്ണി, നരസിംഹ മന്നാഡിയാര്‍, താരദാസ്, ഡേവിഡ് നൈനാര്‍, എഡ്വേര്‍ഡ് ലിവിങ് സ്റ്റണ്‍, രാജമാണിക്യം, ഹിറ്റലര്‍ മാധവന്‍കുട്ടി ഇക്കയുടെ മാസ്സ് കഥാപാത്രങ്ങളുടെ ലിസ്റ്റ് നീളുകയാണ്.

    ഏട്ടനും മോശമല്ല

    ഏട്ടനും മോശമല്ല

    ഇക്ക മാത്രമല്ല ഏട്ടനും ഉണ്ട് നിരവധി മാസ് കഥാപാത്രങ്ങള്‍. ആട് തോമ, ഇന്ദുചൂഡന്‍, ദേവപ്രതാപ വര്‍മ്മ, സാഗര്‍ ഏലിയാസ് ജാക്കി, ജഗന്നാഥന്‍, അലി ഇമ്രാന്‍ ഏട്ടനും മോശമൊന്നുമല്ല.

    എങ്ങനെ മാറ്റും

    എങ്ങനെ മാറ്റും

    ഇക്കയുടെയും ഏട്ടന്റെയും മരണ മാസ് കഥാപാത്രങ്ങളായ ആട് തോമയും സ്ഫടികവും ടിവിയില്‍ വന്നാല്‍ പിന്നെ എങ്ങനെ ചാനല്‍ മാറ്റുവെന്നാണ് ചോദ്യം.

    തിയേറ്ററില്‍ ഇല്ലാതെ 35 കോടി, അപ്പുവിനും കൊട്ട്

    തിയേറ്ററില്‍ ഇല്ലാതെ 35 കോടി, അപ്പുവിനും കൊട്ട്

    തിയേറ്ററില്‍ ഇല്ലാതെയാണ് ഏട്ടന്റെ അപ്പു 35 കോടിയില്‍ എത്തിയതെന്ന ആരോപണവുമുണ്ട്. 7 ദിവസം കൊണ്ട് 25 ദിനം ഓടിയ സ്ഫടികത്തിന് ശേഷം അവതരിപ്പിക്കുന്ന നാടകമാണ് ആദിയെന്നാണ് പറയുന്നത്.

    ഫാന്‍ ഫൈറ്റിന്‍രെ കാര്യത്തില്‍

    ഫാന്‍ ഫൈറ്റിന്‍രെ കാര്യത്തില്‍

    മോഹന്‍ലാലിനും മമ്മൂട്ടിക്കും വേണ്ടി ഫാന്‍ ഫൈറ്റ് നടത്തുന്ന കാര്യത്തില്‍ ഒരു കുറവുമില്ലല്ലോ, അവിസ്മരണീയമാക്കിയ കഥാപാത്രങ്ങള്‍ പറഞ്ഞാല്‍ എങ്ങനെ അവസാനിക്കാനാണ്.

    മാധവന്‍കുട്ടിക്ക് മുന്നില്‍ ഗോവിന്ദന്‍കുട്ടി വീണു

    മാധവന്‍കുട്ടിക്ക് മുന്നില്‍ ഗോവിന്ദന്‍കുട്ടി വീണു

    ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിക്ക് മുന്നില്‍ ഗോവിന്ദന്‍കുട്ടി വീണെങ്കിലും ഈ സിനിമ ഉണ്ടാക്കിയ ഓളം അത് പറയാതെ വയ്യെന്ന് ഏട്ടന്‍രെ ആരാധകര്‍ വാദിക്കുന്നു.

    കണ്ണ് നനയിച്ച സീന്‍

    കണ്ണ് നനയിച്ച സീന്‍

    ദേവാസുരത്തിലെ ഏതെങ്കിലും രംഗം കണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഈ രംഗം കണ്ടപ്പോഴല്ലേ, വാരര്യരെ കെട്ടിപ്പിടിച്ചുള്ള നീലകണ്ഠന്റെ കരച്ചില്‍ അല്‍പ്പം വേദനാജനകമല്ലേ,

    അഹങ്കാരിയെന്ന് എന്നും വിളിക്കാം

    അഹങ്കാരിയെന്ന് എന്നും വിളിക്കാം

    കോമഡി സര്‍ക്കസിലൂടെ മമ്മൂട്ടിയെ കാണണമെന്ന് ആഗ്രഹത്തെക്കുറിച്ച് പറഞ്ഞിട്ടേയുള്ളൂ. ടിനി ടോം അത് പറഞ്ഞപ്പോള്‍ ഇക്ക അത് കൃത്യമായി സാധിച്ചുകൊടുത്തോ, ഇനിയും അങ്ങനെ വിളിക്കണമെങ്കില്‍ അത് തന്നെ വിളിക്കാം. അഹങ്കാരിയെന്ന്.

    ഇംഗ്ലീഷും പാട്ടും

    ഇംഗ്ലീഷും പാട്ടും

    ഇംഗ്ലീഷ് സംഭാഷണത്തിന്റെ ഇക്കയെ തോല്‍പ്പിക്കാന്‍ ഏട്ടനും ഏട്ടന്റെ ലിപ് സിങ്കിന്റെ കാര്യത്തില്‍ മുട്ടാന്‍ ഇക്കയ്‌ക്കോ കഴിയില്ല. ശരിക്കും ഇരുവരും അത് മനസ്സിലാക്കേണ്ടതാണ്.

     ഭംഗിയുടെ കാര്യത്തില്‍ മുട്ടണ്ട

    ഭംഗിയുടെ കാര്യത്തില്‍ മുട്ടണ്ട

    പ്രായം അറുപത്തഞ്ചായെങ്കിലും സൗന്ദര്യത്തിന്‍രെ കാര്യത്തില്‍ ഇരുവരെയും മുട്ടണ്ട്. യുവതാരങ്ങളെപ്പോലും അസൂയപ്പെടുത്തുന്ന തരത്തിലാണ് ഇവരുടെ സൗന്ദര്യം. അടുത്തിടെ പുറത്തു വന്ന ചിത്രങ്ങളിലും ഇത് പ്രകടമാണ്.

    അടക്കി വെച്ചാലും പുറത്തുചാടും

    അടക്കി വെച്ചാലും പുറത്തുചാടും

    ഉള്ളിന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഇക്ക ഇഷ്ടം അറിയാതെ പുറത്തുചാടും കിങ്ങിനെ കാണുമ്പോള്‍. എന്താ ലേ, ഓരോരോ കണ്ടെത്തലുകളേ.

    പകരക്കാരനില്ലാത്ത പ്രതിഭ

    പകരക്കാരനില്ലാത്ത പ്രതിഭ

    അഭിനയത്തിന്റെ കാര്യത്തില്‍ പകരക്കാരനില്ലാത്ത പ്രതിഭയാണ് മെഗാസ്റ്റാര്‍. അഭിനയിപ്പിച്ച് പൊലിപ്പിച്ച എത്രയെത്ര കഥാപാത്രങ്ങളെയാണ് നമ്മള്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നത്.

    അന്നേ ചെയ്താരുന്നു

    അന്നേ ചെയ്താരുന്നു

    ബോളിവുഡിന്റെ സ്വന്തം താരമായ ഹൃഥ്വിക് റോഷന്‍ വിഎഫ്എക്‌സും മേക്കപ്പംു ഉപയോഗിച്ച് അവിസ്മരണീയമാക്കിയ ധൂം 2 ലെ കഥാപാത്രത്തെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി അവതരിപ്പിച്ചിരുന്നു.

    ഈ ലുക്കിലാ അസൂയ

    ഈ ലുക്കിലാ അസൂയ

    അന്നും ഇന്നും എന്നും ഈ ലുക്കാണ് ഞങ്ങളെ അസൂയപ്പെടുത്തിയതെന്നാണ് അന്യ ഭാഷയിലെ താരങ്ങളടക്കം അടക്കം പറയുന്നത്. അന്നന് മാറുകയാണല്ലോ ഈ താരങ്ങളുടെ ലുക്ക്.

    എന്തായാലും റെഡി

    എന്തായാലും റെഡി

    ചരിത്രമായാലും സ്റ്റൈലിഷായാലും തനി നാടന്‍ ഗെറ്റപ്പുകളായാലും ഇക്കയ്ക്ക് പകരം വെക്കാന്‍ മറ്റൊരു താരമില്ല. ഇക്കയുടെ ആരാധകരുടെ അവകാശപ്പെടലിന് പിന്നിലെ കാര്യം ഇതാണ്.

    ഏട്ടന്റെ തോമയെ ഇക്കയെടുത്തു

    ഏട്ടന്റെ തോമയെ ഇക്കയെടുത്തു

    ഏട്ടന്റെ സ്വന്തം ആട് തോമയെ ഇക്ക ഏറ്റെടുത്താല്‍ ഇങ്ങനെ ഇരിക്കും. വിദുരമായ സാമ്യം കണ്ടെത്തിയതും ആരാധകരാണ്. എന്നാല്‍ അവര്‍ പോലും അരിയാതെയാണ് ഇത്തരം കഥാപാത്രങ്ങള്‍ അവരെ തേടിയെത്തുന്നത്.

    ആര് വന്നാലും അമരക്കാര്‍ ഇവരാണ്

    ആര് വന്നാലും അമരക്കാര്‍ ഇവരാണ്

    കാലം മാറിയാലും കഥ മാറിയാലും ട്രെന്‍ഡുകള്‍ മാറിയാലും മലയാള സിനിമയുടെ അമരക്കാരായി മോഹന്‍ലാലും മമ്മൂട്ടിയും ഉണ്ടാവും. റീപ്ലേസ്‌മെന്റില്ലാതെ ആ സ്ഥാനത്ത് ഇവരുണ്ടാവും.

    ദുല്‍ഖറിന്‍റെ കാര്യത്തില്‍ മാത്രമേ ബലംപിടുത്തമുള്ളൂ, താരപുത്രന്‍മാരെ പിന്തുണച്ച് മമ്മൂട്ടി, കാണൂ!ദുല്‍ഖറിന്‍റെ കാര്യത്തില്‍ മാത്രമേ ബലംപിടുത്തമുള്ളൂ, താരപുത്രന്‍മാരെ പിന്തുണച്ച് മമ്മൂട്ടി, കാണൂ!

    35 കോടി കടന്ന് ആദി ജൈത്രയാത്ര തുടരുന്നു, ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിലേക്ക്!35 കോടി കടന്ന് ആദി ജൈത്രയാത്ര തുടരുന്നു, ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിലേക്ക്!

    മമ്മൂട്ടിക്കൊപ്പം മാത്രമല്ല മോഹന്‍ലാലിന്റെ കൂടെയും, പുതിയ സിനിമകളെക്കുറിച്ച് സുദേവ് പറയുന്നു!മമ്മൂട്ടിക്കൊപ്പം മാത്രമല്ല മോഹന്‍ലാലിന്റെ കൂടെയും, പുതിയ സിനിമകളെക്കുറിച്ച് സുദേവ് പറയുന്നു!

    English summary
    The King Vs Spadikam trolls in troll world
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X