For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി! ബോക്‌സോഫീസില്‍ ലൂസിഫറിനോടുള്ള മത്സരം തുടരുന്നു!

  |
  മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി ??

  മമ്മൂട്ടി അഭിനയിക്കുന്ന സിനിമകളെല്ലാം ഹിറ്റാവുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ കണ്ട് വരുന്നത്. പേരന്‍പിലൂടെയും യാത്രയിലൂടെയും അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ച് മെഗാസ്റ്റാര്‍ ആ ചരിത്രം ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി ആരാധകര്‍ക്ക് ആഘോഷിക്കാനുള്ളതെല്ലാം മധുരരാജ എന്ന ചിത്രത്തിലൂടെ ലഭിച്ചു. എന്നാല്‍ ആകാംഷയോടെ കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത ഉടന്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്.

  സണ്ണിയെ വേണ്ടവിധം ഉപയോഗിച്ചില്ല!!ഡാൻസ് പോര, മമ്മൂക്കയുടെ മോഹമുന്തിരിയ്ക്ക് വിമർശനങ്ങളും..

  പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഒരുക്കിയ മധുരരാജയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമായിരുന്നു. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ വിഷു, ഈസ്റ്റര്‍ അവധിദിനങ്ങള്‍ ലക്ഷ്യമാക്കി ഏപ്രില്‍ പന്ത്രണ്ടിനായിരുന്നു റിലീസ് ചെയ്തത്. ആദ്യ ദിനങ്ങളില്‍ ബോക്‌സോഫീസില്‍ മികച്ച തുടക്കം ലഭിച്ച മധുരരാജ അതിവേഗം അമ്പത് കോടി മറികടന്നിരുന്നു. നൂറ് കോടിയിലേക്ക് അധിക താമസമില്ലെന്നാണ് പുതിയ വാര്‍ത്ത.

  മധുരരാജയുടെ എന്‍ട്രി

  മധുരരാജയുടെ എന്‍ട്രി

  2019 മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് അനുഗ്രഹങ്ങളുടെ വര്‍ഷമാണ്. തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷ ചിത്രങ്ങളിലും അഭിനയിക്കുകയും ആ സിനിമകള്‍ ഹിറ്റാവുകയും ചെയ്തിരിക്കുകയാണ്. മലയാളത്തില്‍ പിറന്ന മധുരരാജയാണ് ബോക്‌സോഫീസില്‍ സാമ്പത്തിക വരുമാനമുണ്ടാക്കിയ സിനിമ. ആക്ഷന്‍ നിറച്ച് കോമഡിയ്ക്ക് പ്രധാന്യം നല്‍കിയ എന്റര്‍ടെയിനര്‍ മൂവിയായിരുന്നു ഈ ചിത്രം. റിലീസ് ദിവസം 9.12 കോടിയാണ് മധുരരാജയുടെ ഗ്രോസ് കളക്ഷന്‍. കേരളത്തിന് പുറത്ത് 1.4 കോടിയും ജിസിസി യില്‍ 2.9 കോടിയും സ്വന്തമാക്കിയ രാജ യുഎസ്എ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുമായി റെക്കോര്‍ഡ് കണക്കിന് കളക്ഷനായിരുന്നു സ്വന്തമാക്കിയത്.

   നാല് ആഴ്ചകള്‍

  നാല് ആഴ്ചകള്‍

  റിലീസിനെത്തി നാല് ആഴ്ചകളിലേക്ക് എത്തിയിരിക്കുകയാണ് മധുരരാജ. ഇപ്പോഴും തിയറ്ററുകളില്‍ നിന്നും അതിശയിപ്പിക്കുന്ന പ്രകടനമാണ് സിനിമ കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. കേരളത്തിലെ പല സെന്ററുകളിലും സിനിമ ഹൗസ്ഫുള്‍ പ്രദര്‍ശനം നടത്തുന്നുണ്ടെന്ന് ഫേസ്ബുക്ക് പേജില്‍ പറയുന്നുണ്ട്. റിലീസ് സെന്ററുകളില്‍ ഇപ്പോഴും മോശമില്ലാത്ത പ്രകടനമാണ് മധുരരാജ കാഴ്ച വെക്കുന്നത്.

   അതിവേഗം അമ്പത് കോടി

  അതിവേഗം അമ്പത് കോടി

  മധുരരാജ അതിവേഗമായിരുന്നു അമ്പത് കോടി ക്ലബ്ബിലെത്തിയത്. റിലീസ് ചെയ്ത് പത്ത് ദിവസങ്ങള്‍ കൊണ്ട് 58.7 കോടിയായിരുന്നു ആഗോളതലത്തില്‍ മധുരരാജയ്ക്ക് ലഭിച്ചത്. മോഹന്‍ലാലിന്റെ ലൂസിഫര്‍ നൂറ് കോടി ക്ലബ്ബിലെത്തിയ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കേവലം പത്ത് ദിവസം കൊണ്ട് അറുപത് കോടിയ്ക്കടുത്ത് മധുരരാജയ്ക്ക് കളക്ഷന്‍ ലഭിച്ചെന്ന വാര്‍ത്ത നിര്‍മാതാവ് ഔദ്യോഗികമായി പുറത്ത് വിടുന്നത്. ഇതോടെ അടുത്ത കളക്ഷന്‍ വിവരങ്ങള്‍ വരുന്നതിന് വേണ്ടി ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുകയായിരുന്നു.

   ഇനി നൂറ് കോടി ക്ലബ്ബിലേക്ക്

  ഇനി നൂറ് കോടി ക്ലബ്ബിലേക്ക്

  റിലീസ് ചെയ്ത് 25 ദിവസത്തിലെത്തുമ്പോള്‍ മധുരാരജയുടെ പുതിയ കളക്ഷന്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് ദിവസം കൊണ്ട് 58 കോടിയ്ക്ക് മുകളില്‍ നേടിയ മധുരരാജ ഇതിനകം നൂറ് കോടി മറികടന്നിട്ടുണ്ടാവുമെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രവചനം. ഇപ്പോഴും പലയിടങ്ങളിലും മധുരരാജയുടെ പ്രദര്‍ശനം കൂടിയതോടെ ഇക്കാര്യത്തില്‍ ഉടന്‍ ഒരു തീരുമാനം ആയി. അങ്ങനെ എങ്കില്‍ മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായിരിക്കും മധുരരാജ.

   മറ്റ് സെന്ററുകളിലും

  മറ്റ് സെന്ററുകളിലും

  കേരളത്തിലെ പ്രമുഖ സെന്ററുകളിലെ കളക്ഷന്‍ വിവരം നേരത്തെ പുറത്ത് വന്നിരുന്നു. കൊച്ചിന്‍ മള്‍ട്ടിപ്ലെക്സിലും തിരുവന്തപുരം പ്ലെക്സിലും നല്ല പ്രകടനമാണ് സിനിമ കാഴ്ച വെക്കുന്നത്. കാര്‍ണിവല്‍ സിനിമാസില്‍ നിന്നും ഇതിനകം രണ്ട് കോടിയ്ക്ക് മുകളില്‍ നേടി. കൊച്ചിന്‍ മള്‍ട്ടിപ്ലെക്സില്‍ 70 ലക്ഷമായിരുന്നു കളക്ഷന്‍. ഇതൊക്കെ കണക്ക് കൂട്ടുമ്പോള്‍ മധുരരാജ പുതിയൊരു ചരിത്രം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ്. ഔദ്യോഗികമായ അനൗണ്‍സ്‌മെന്റിനാണ് ഇനിയുള്ള കാത്തിരിപ്പ്.

  English summary
  Madhura Raja Box Office Collection: The Mammootty Starrer Is On Its Way To Join The 100-crore Club?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X