twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'തല'യോ, 'ബിലാലോ' ബോക്‌സ് ഓഫീസില്‍ വിജയം നേടിയത് ആര്? കണക്കുകള്‍ പറയുന്നതിങ്ങനെ...

    By Jince K Benny
    |

    മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രമായ ബിലാല്‍ വീണ്ടും വരികയാണ്. ബിഗ് ബി എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങുന്ന ചിത്രത്തേക്കുറിച്ച് കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ അമല്‍ നീരദ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബിലാലിന്റെ രണ്ടാം വരവിനെ ആരാധകര്‍ മാത്രമല്ല സിനിമ ലോകം ഒന്നടങ്കം ആഘോഷമാക്കുകയും ചെയ്തു.

    യൂട്യൂബ് റെക്കോര്‍ഡുകൾ തിരുത്തിക്കുറിച്ച് മാസ്റ്റര്‍പീസ് ടീസര്‍! ഇതുവരെ സ്വന്തമാക്കിയ റെക്കോര്‍ഡുകൾയൂട്യൂബ് റെക്കോര്‍ഡുകൾ തിരുത്തിക്കുറിച്ച് മാസ്റ്റര്‍പീസ് ടീസര്‍! ഇതുവരെ സ്വന്തമാക്കിയ റെക്കോര്‍ഡുകൾ

    ആ ഓണക്കാലം യോദ്ധ ആവറേജില്‍ ഒതുങ്ങി, സൂപ്പര്‍ ഹിറ്റായത് മമ്മൂട്ടി ചിത്രം! വിശ്വസിച്ചാലും ഇല്ലെങ്കിലുംആ ഓണക്കാലം യോദ്ധ ആവറേജില്‍ ഒതുങ്ങി, സൂപ്പര്‍ ഹിറ്റായത് മമ്മൂട്ടി ചിത്രം! വിശ്വസിച്ചാലും ഇല്ലെങ്കിലും

    ബാലാലിന്റെ രണ്ടാം വരവ് പ്രഖ്യാപിച്ചതോടെ ആരാധകര്‍ക്കിടയില്‍ മറ്റൊരു ചര്‍ച്ചയ്ക്കും കളമൊരുങ്ങി. ബിഗ് ആണോ ഒപ്പം തിയറ്ററിലെത്തിയ മോഹന്‍ലാല്‍ ചിത്രം ഛോട്ടാ മുംബൈയാണോ ബോക്‌സ് ഓഫീസില്‍ വിജയമായത് എന്നതാണ് വിഷയം. ചര്‍ച്ച ഫാന്‍ ഫൈറ്റിലേക്ക് വരെ നീങ്ങി.

    ആദ്യമെത്തിയ ഛോട്ടാ മുംബൈ

    ആദ്യമെത്തിയ ഛോട്ടാ മുംബൈ

    2007ലെ വിഷു റിലീസുകളായിരുന്നു ഛോട്ടാ മുംബൈയും ബിഗ് ബിയും. ആദ്യം തിയറ്ററിലെത്തിയത് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈയായിരുന്നു. ഏപ്രില്‍ ആറിനായിരുന്നു ചിത്രം തിയറ്ററിലെത്തിയത്. കൃത്യം ഒരാഴ്ച കഴിഞ്ഞ് ഏപ്രില്‍ 13നായിരുന്നു ബിഗ് ബിയുടെ റിലീസ്.

    കളം നിറഞ്ഞ് ഛോട്ടാ മുംബൈ

    കളം നിറഞ്ഞ് ഛോട്ടാ മുംബൈ

    ഫോര്‍ട്ട് കൊച്ചിയിലെ ഗ്യാങുകളുടെ കഥയായിരുന്നു ഛോട്ടാ മുംബൈയുടെ പ്രണയം. അദിമധ്യാന്തം കോമഡി നിറഞ്ഞ് നിന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ബെന്നി പി നായരമ്പലം ആയിരുന്നു. കോമഡിക്കൊപ്പം ആക്ഷനും നിറഞ്ഞ് നിന്ന് ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തു.

    ഗൗരവം നിറഞ്ഞ അവതരണം

    ഗൗരവം നിറഞ്ഞ അവതരണം

    ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഗ്യാങ്സ്റ്റര്‍ കഥ തന്നെയായിരുന്നു ബിഗ് ബിയും പറഞ്ഞത്. കുറിക്ക് കൊള്ളുന്ന കാച്ചിക്കുറുക്കിയ ഡയലോഗുകള്‍ നിറഞ്ഞ ചിത്രത്തിന് ഒരു ഗൗരവ സ്വഭാവമായിരുന്നു. തിയറ്ററില്‍ നിന്നും പ്രേക്ഷകര്‍ അകന്ന് പോകാന്‍ ഇത് കാരണമായി.

    ബോക്‌സ് ഓഫീസില്‍

    ബോക്‌സ് ഓഫീസില്‍

    മോഹന്‍ലാല്‍ തല എന്ന കഥാപാത്രമായി നിറഞ്ഞാടിയ ഛോട്ടാ മുംബൈ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയ കളക്ഷന്‍ എട്ടരക്കോടിയോളമാണ്. മൂന്നരക്കോടിയായിരുന്നു ചിത്രത്തിന്റെ മുതല്‍ മുടക്ക്. ബിഗ് ബിയുടെ ഫൈനല്‍ കളക്ഷന്‍ പുറത്ത് വന്നിട്ടില്ലെങ്കിലും ഛോട്ടാ മുംബൈയുടെ കളക്ഷന്‍ മറികടക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

    കോമഡിയും സ്‌റ്റൈലിഷും

    കോമഡിയും സ്‌റ്റൈലിഷും

    മലയാളത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രമായ ബിഗ് ബിഗ് ബിക്ക് തിയറ്ററില്‍ മികച്ച പ്രതികരണമായിരുന്നില്ല. ഡാര്‍ക്ക് മോഡ് ത്രില്ലര്‍ സ്വഭാവമുള്ള സ്‌റ്റൈലിഷ് മാസ് ചിത്രവും ഒരു കോമഡി ആക്ഷന്‍ ചിത്രവും തമ്മില്‍ ഏറ്റുമുട്ടുമ്പോഴുള്ള അന്തരമായിരുന്നു ബോക്‌സ് ഓഫീസില്‍ പ്രകടമായത്.

    കള്‍ട്ട് പരിവേഷം

    കള്‍ട്ട് പരിവേഷം

    ബോക്‌സ് ഓഫീസില്‍ പിന്നിലായെങ്കിലും പില്‍ക്കാലത്ത് ബിഗ് ബി ആഘോഷിക്കപ്പെട്ടു. ഹോം വീഡിയോയിലും മിനിസ്‌ക്രീനിലും ബിഗ് ബി സ്വീകാര്യത നേടി. അളന്ന് തൂക്കി സംസാരിക്കുന്ന പരുക്കനായ ബിലാലിന് പ്രേക്ഷകര്‍ ഒരു കള്‍ട്ട് പരിവേഷം തന്നെ നല്‍കി.

    റേറ്റിംഗില്‍

    റേറ്റിംഗില്‍

    ബോക്‌സ് ഓഫീസില്‍ പിന്നിലായെങ്കിലും റേറ്റിംഗില്‍ മുന്നിലെത്തിയത് ബിഗ് ബി ആയിരുന്നു. ഐഎംഡിബി റേറ്റിംഗ് ബിഗ് ബിക്കൊപ്പമായിരുന്നു. ഛോട്ടാ മുംബൈയ്ക്ക് 6.9 റേറ്റിംഗ് ലഭിച്ചപ്പോള്‍ ബിഗ് ബിക്ക് ലഭിച്ചത് 7.5 റേറ്റിംഗ് ആയിരുന്നു. അതിനാല്‍ തന്നെ കളക്ഷന്റെ കണക്ക് നോക്കി വിലയിരുത്തവുന്ന ഒരു സിനിമയല്ല ബിഗ് ബി.

    English summary
    The one who won box Office in 2007, Mammootty's Big B or Mohanlal's Chotta Mumbai.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X