»   » ഇവരുടെയൊക്കെ യഥാര്‍ത്ഥ പേര് അറിയാമോ?

  ഇവരുടെയൊക്കെ യഥാര്‍ത്ഥ പേര് അറിയാമോ?

  By Aswathi

  ഒരു പേരിലൊക്കെ എന്തിരിക്കുന്നു എന്ന ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരു പേരിലാണ് എല്ലാം. അല്ലെങ്കില്‍ ഒരു പേര് ഉണ്ടാക്കിയെടുക്കാന്‍ വേണ്ടിയാണ് ഓരോ മനുഷ്യനും ശ്രമിയ്ക്കുന്നത്. പേരില്‍ ഭാഗ്യവും നിര്‍ഭാഗ്യവും അളക്കുന്നവരും കുറവല്ല.

   

  സിനിമാ താരങ്ങള്‍ പലരും സ്റ്റൈലിന് വേണ്ടിയും ഭാഗ്യത്തിന് വേണ്ടിയും പേര് മാറ്റിയിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ പേരുള്ള താരങ്ങളും കുറവല്ല. ഇവിടെയിതാ കുറച്ച് താരങ്ങളുടെ യഥാര്‍ത്ഥ പേര് പറയാം. നോക്കൂ...

  മമ്മൂട്ടി

  മമ്മൂട്ടിയില്‍ നിന്ന് തുടങ്ങാം. മുഹമ്മദ് കുട്ടിയെന്നാണ് മമ്മൂട്ടിയുടെ ശരിയായ പേരെന്ന് അറിയാത്തവര്‍ ചുരുക്കം

  ദിലീപ്

  ജനപ്രിയ നായകന്‍ ദിലീപിന്റെ പേര് ഗോപാല കൃഷ്ണന്‍ എന്നാണെന്നും പലര്‍ക്കും അറിയാവുന്നതാണ്.

  റഹ്മാന്‍

  പക്ഷെ റഹ്മാന്റെ പേര് റഷിന്‍ എന്നാണെന്ന് അറിയുന്നവര്‍ ചുരുക്കം

  ജയന്‍

  മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ ജയന്റെ പേര് കൃഷ്ണന്‍ നായര്‍ എന്നാണ്.

  ഇന്ദ്രന്‍സ്

  ഹാസ്യതാരം ഇന്ദ്രന്‍സിന്റെ പേരറിയോ, സുരേന്ദ്രന്‍

   പ്രേം നസീര്‍

  മലയാളത്തിന്റെ നിത്യ ഹരിത നായകന്‍ പ്രേം നസീറിന്റെ പേര് അബ്ദുള്‍ ഖാദര്‍ എന്നാണ്

  വിക്രം

  മലയാളികള്‍ക്കും പരിചിതനായ, ചിയാന്‍ വിക്രം എന്ന് വെള്ളിത്തിരയില്‍ അറിയപ്പെടുന്ന വിക്രമിന്റെ പേര് വിക്ടര്‍ ജോണ്‍ കെനഡി എന്നാണ്.

  കുഞ്ചന്‍

  മോഹന്‍ എന്നാണത്രെ കുഞ്ചന്റെ ശരിയായ പേര്

  ഭാവന

  നമ്മള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ ഭാവനയുടെ പേര് കാര്‍ത്തിക എന്നാണ്

  പാര്‍വ്വതി

  സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് മാത്രമാണ് നടി പാര്‍വ്വതി എന്ന പേര് സ്വീകരിച്ചത്. അഭിനയം നിര്‍ത്തിയപ്പോള്‍ പഴയ പേരായ അശ്വതി തന്നെ സ്വീകരിച്ചു.

  അടൂര്‍ ഭാസി

  ഭാസ്‌കരന്‍ നായര്‍ എന്നാണ് അടൂര്‍ ഭാസിയുടെ ശരിയായ പേര്

  കുതിരവട്ടം പപ്പു

  കുതിരവട്ടം എന്ന സ്ഥലപ്പേര് കേള്‍ക്കുമ്പോള്‍ മലയാളികള്‍ ആദ്യം ഓര്‍ക്കുന്നത് ഈ നടനെ ആയിരിക്കും. എന്നാല്‍ ഇദ്ദേഹത്തിന്റെ ശിരയായ പേര് പത്മലാക്ഷന്‍ എന്നാണത്രെ

  രജനികാന്ത്

  തമിഴ് സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പേര് ശിവജി റാവുഗേയ്ഗ്വത് എന്നാണ്. ഇദ്ദേഹം തമിഴ് നാട്ടുകാരനല്ല എന്ന സത്യം അറിയുന്നവരും ചുരുക്കം. മൈസൂരിലാണ് ജനിച്ചത്.

  ജയപ്രദ

  ലളിത റാണി എന്നാണ് ജയപ്രദയുടെ ശരിയായ പേര്

  അക്ഷയ് കുമാര്‍

  ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ശരിയായ പേര് രാജീവ് ഭട്ടിയ എന്നാണ്

   കനിഹ

  തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച കനിഹയുടെ ശരിയായ പേര് ദിവ്യ സുബ്രഹ്മണ്യം എന്നാണ്

  രേവതി

  ആശ കേളുണ്ണി എന്നാണത്രെ രേവതിയുടെ ശരിയായ പേര്

  നരേന്‍

  സുനില്‍ കുമാര്‍ എന്നാണ് നരേന്റെ പേരെന്ന് മിക്കവര്‍ക്കും അറിയാമായിരിക്കും. ആദ്യകാലത്തെ ചിത്രങ്ങളില്‍ ഈ പേരില്‍ തന്നെയാണ് നടന്‍ അറിയപ്പെട്ടത്.

  ശാരദ

  ആദ്യകാല നടി ശാരദയുടെ പേര് സരസ്വതി ദേവി എന്നാണ്.

  ഉര്‍വശി

  കവിതാ മനോരഞ്ജിനി എന്ന മനോഹര പേരിന് ഉടമയാണ് ഉര്‍വശി

  നയന്‍താര

  ഡയാന കുര്യാന്‍ ആണ് നയന്‍താര ആയി മാറിയതെന്നും മിക്കവര്‍ക്കും അറിയാവുന്ന സത്യം

  ഗിന്നസ് പക്രു

  അജയന്‍ എന്നാണ് ഗിന്നസ് പക്രുവിന്റെ ശരിയായ പേര്

  ഗോപിക

  ഗേളി യാണ് ഗോപികയായി മാറിയത്

  സൂര്യ

  തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ ശരിയായ പേര് ശരവണന്‍ എന്നാണ്

  സീമ

  ആദ്യകാല നടി സീമയുടെ ശരിയായ പേര് ശാന്തി എന്നാണ്

  ഷീല

  ക്ലാരയെന്നാണ് ഷീലയുടെ പേര്

  മധു

  മാധവന്‍ നായര്‍ എന്ന മധു

   ധനുഷ്

  ബ്രൂസ്ലി ധനുഷിന്റെ ശരിയായ പേര് പ്രഭു എന്നാണ്

  സ്‌നേഹ

  സുഹാസിനിയാണ് സ്‌നേഹയായി മാറിയത്

  ആര്യ

  ജംഷാദ് എന്നാണ് ആര്യയുടെ ശരിയായ പേര്

  രഞ്ജിനി

  സാഷ സെല്‍വരാജ് എന്നാണ് രഞ്ജിയുടെ പേര്

  നവ്യ നായര്‍

  ധന്യ നവ്യയുമായി. ഇനിയുമൊത്തിരി പേരുകളുണ്ട്. അതില്‍ ചിലതുമാത്രമാണിത്‌

  Please Wait while comments are loading...

  Malayalam Photos

  Go to : More Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X