For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണവ് മോഹന്‍ലാല്‍ അന്നും ഇന്നും, അച്ഛനും മകനും ഒരുമിച്ചുള്ള ചിത്രവുമായി ആരാധകര്‍

  |

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രന്‍മാരിലൊരാളാണ് പ്രണവ് മോഹന്‍ലാല്‍.പുനര്‍ജനി, ഒന്നാമന്‍ തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിരുന്നു ഈ താരപുത്രന്‍. ഭാവിയില്‍ പ്രണവ് നായകനായി എത്തിയേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ തുടക്കത്തിലേ നടന്നിരുന്നു. മോഹന്‍ലാലിനൊപ്പം ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ എല്ലാവരും തിരക്കിയത് നായകനായുള്ള വരവായിരുന്നു. പിന്നണിയില്‍ പ്രവര്‍ത്തിച്ചതിന് ശേഷമായാണ് പ്രണവ് മുന്നിലേക്ക് എത്തിയത്. ജീത്തു ജോസഫ് ചിത്രമായ ആദിയിലൂടെ തുടങ്ങിയ അഭിനയ ജീവിതം ഹൃദയത്തിലെത്തി നില്‍ക്കുകയാണ്.

  പാര്‍ക്കൗറിലൂടെയായിരുന്നു താരപുത്രന്‍ തിളങ്ങിയത്. ആദ്യ സിനിമ മികച്ച വിജയം നേടിയെങ്കിലും പ്രണവിന്റെ രണ്ടാംവരവ് അത്ര പോരായിരുന്നു. അരുണ്‍ ഗോപിക്കൊപ്പമുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ട് വിചാരിച്ചത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതിന് ശേഷമായാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലേക്ക് താരപുത്രനെത്തിയത്. കീര്‍ത്തി സുരേഷും കല്യാണി പ്രിയദര്‍ശനുമുള്‍പ്പടെ വന്‍താരനിരയായിരുന്നു ഈ ചിത്രത്തിനായി അണിനിരന്നത്. മോഹന്‍ലാലിന്റെ കുട്ടിക്കാല വേഷത്തിലായിരുന്നു പ്രണവ്. കുടുംബസമേതമായുള്ള പ്രണവിന്റെ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

  പ്രണവ് തിളങ്ങിയ ചടങ്ങ്

  പ്രണവ് തിളങ്ങിയ ചടങ്ങ്

  പൊതുവേദികളില്‍ അപൂര്‍വ്വമായി മാത്രമേ പ്രണവ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടാറുള്ളൂ. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തില്‍ താരപുത്രനും പങ്കെടുത്തിരുന്നു. ഇത്തരത്തിലുള്ള ചടങ്ങുകളില്‍ നിന്നും മാറി നില്‍ക്കുന്നയാളായാണ് പ്രണവിന് പൊതുവെ വിശേഷിപ്പിക്കാറുള്ളത്. സിനിമകളുടെ പ്രമോഷന്‍ പരിപാടികളിലൊന്നും പങ്കെടുക്കാറില്ല അദ്ദേഹം. തന്നെക്കുറിച്ചോ, സിനിമയെക്കുറിച്ചോ അറിഞ്ഞാല്‍ സാധാരണക്കാര്‍ക്ക് എന്താണ് നേട്ടമെന്നാണ് ഈ താരപുത്രന്റെ ചോദ്യം. ആദി റിലീസ് ചെയ്തിന് പിന്നാലെയായി ഹിമാലയത്തിലേക്ക് പോവുകയായിരുന്നു പ്രണവ്.

  കുടുംബസമേതം

  കുടുംബസമേതം

  ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയത്തില്‍ മോഹന്‍ലാലും സുചിത്രയും പങ്കെടുത്തിരുന്നു. വീട്ടില്‍ നടക്കുന്ന ചടങ്ങ് പോലെയായി അതിഥികളെ സ്വീകരിക്കാന്‍ ഇരുവരും മുന്നിലുണ്ടായിരുന്നു. വിവാഹത്തില്‍ കുടുംബസമേതമായാണ് ഇവര്‍ പങ്കെടുത്തത്. അച്ഛനും മകനും സ്യൂട്ടണിഞ്ഞപ്പോള്‍ അമ്മയും മകളും ഒരേ നിറത്തിലുള്ള സാല്‍വാറിലായിരുന്നു. നാളുകള്‍ക്ക് ശേഷമായി വിസ്മയയെ പൊതുവേദിയില്‍ കണ്ടതും ഈ ചടങ്ങിലായിരുന്നു.

  അന്നും ഇന്നും

  അന്നും ഇന്നും

  അന്നും ഇന്നുമുള്ള പ്രണവിന്റെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചായിരുന്നു ആരാധകരെത്തിയത്. കുട്ടിക്കാലത്തെ ഫോട്ടോയും സമീപകാലത്തെ ചിത്രവും ഒരുമിച്ച് കണ്ടപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. മകന്‍രെ കാര്യങ്ങളില്‍ അങ്ങേയറ്റത്തെ ശ്രദ്ധയാണ് മോഹന്‍ലാലിന്. പ്രണവ് നായകനായി അഭിനയിച്ച ആദിയില്‍ മോഹന്‍ലാലും പ്രത്യക്ഷപ്പെട്ടിരുന്നു. മകന് സംവിധാനത്തില്‍ താല്‍പര്യമുണ്ടെന്നും ഭാവിയില്‍ സ്വന്തം സിനിമയുമായി വന്നേക്കുമെന്നും താരം പറഞ്ഞിരുന്നു. അച്ഛനെപ്പോലെ തന്നെ ഡ്യൂപ്പിനെ ഉപയോഗിക്കാതെയായിരുന്നു പ്രണവ് സാഹസിക രംഗങ്ങള്‍ ചെയ്തത്.

  മോഹന്‍ലാലിന് ഫോണ്‍ നമ്പര്‍ വരെ മാറ്റേണ്ട അവസ്ഥ വന്നു | FilmiBeat Malayalam
  ഹൃദയത്തില്‍

  ഹൃദയത്തില്‍

  വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ അഭിനയിച്ച് വരികയാണ് പ്രണവ്. അച്ഛന്‍മാര്‍ തമ്മിലുള്ള സൗഹൃദവും കെമിസ്ട്രിയും മക്കളും ആവര്‍ത്തിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് ആരാധകരെത്തിയിരുന്നു. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. അപ്പുച്ചേട്ടനൊപ്പമുള്ള അഭിനയത്തെക്കുറിച്ച് വാചാലയായി കല്യാണി എത്തിയിരുന്നു.

  English summary
  Then and Now photo of Pranav Mohanlal and Mohanlal went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X