India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടിനിയോട് കുറെ ദിവസം മിണ്ടിയില്ല, ആകെ ഭയപ്പെട്ട് കരഞ്ഞു പോയി, ആ സംഭവം പറഞ്ഞ് തെസ്‌നി ഖാന്‍

  |

  ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന താരമാണ് തെസ്‌നി ഖാന്‍. സഹനടിയായി സിനിമ ജീവിതം ആരംഭിച്ച തെസ്‌നി വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1988 ല്‍ പുറത്ത് ഇറങ്ങിയ ഡെയ്‌സി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് മികച്ച സിനിമയുടെ ഭാഗമാവാന്‍ നടിയ്ക്ക് കഴിഞ്ഞു. സഹനടിയായിട്ടാണ് സിനിമയില്‍ എത്തിയതെങ്കിലും തെസ്‌നിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത് കോമഡി ചിത്രങ്ങളാണ്.

  Also Read: ബ്ലെസ്ലിക്കും അപര്‍ണ്ണയ്ക്കും മുന്നില്‍ വെച്ച് ദില്‍ഷയെ ഫയര്‍ ചെയ്ത് ഡോക്ടര്‍, ഇവര്‍ക്ക് സംഭവിച്ചത്

  സഹപ്രവര്‍ത്തകരുമായി വളരെ നല്ല ബന്ധമാണ് തെസ്‌നി കാത്തുസൂക്ഷിക്കുന്നത്. ആരേയും വേദനിപ്പിക്കാത്ത സ്വഭാവമാണ്. സിനിമയില്‍ കാണുന്ന തെസ്‌നിയല്ല റിയല്‍ ലൈഫില്‍. ആരോടും മുഖം കറുത്ത് സംസാരിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാറില്ല. ബിഗ് ബോസ് ഷോയില്‍ എത്തിയപ്പോഴാണ് നടിയെ കുറിച്ച് കൂടുതല്‍ മനസ്സിലായത്. ബിഗ് ബോസ് സീസണ്‍ 2ലെ മത്സരാർത്ഥിയായിരുന്നു തെസ്‌നി ഖാന്‍.

  Also Read:അച്ഛന്‍ മരിക്കുന്നത് വരെ അമ്മ ഗര്‍ഭിണിയായിരുന്നു; ആഹാരമില്ല, ബാല്യകാലത്തെ കുറിച്ച് ഷീല

  തന്നെ സുഹൃത്തുക്കള്‍ പറ്റിച്ച ഒരു സംഭവം വെളിപ്പെടുത്തുകയാണ് താരം. ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ എത്തിയപ്പോഴാണ് എല്ലാവരും ചേര്‍ന്ന് പറ്റിച്ചതിനെ കുറിച്ച് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് കുറച്ച് ദിവസം ടിനി ടോമിനോട് മിണ്ടിയില്ലെന്നും തെസ്‌നി ഖാന്‍ വ്യക്തമാക്കി. അമേരിക്കയില്‍ ഒരു സ്റ്റേജ് ഷോയ്ക്ക് പോയപ്പോഴുണ്ടായ സംഭവമാണ് പങ്കുവെച്ചത്.

  കുറെനാളുകള്‍ക്ക് മുന്‍പ് നടന്ന സംഭവമായിരുന്നു തെസ്നി പങ്കുവെച്ചത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ... 'അമേരിക്കയില്‍ ഒരു സ്റ്റേജ് ഷോയ്ക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ഈ സമയത്ത് ഒരു ഫോണ്‍ വന്നു. എന്റെ പേരിനോടെപ്പം ഖാനുള്ളത് കൊണ്ട് എയര്‍പോര്‍ട്ടില്‍ തടഞ്ഞു വയ്ക്കുമെന്ന് പറഞ്ഞു. ഈ സമയത്താണ് നടന്‍ ഷാരൂഖ് ഖാനെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചത്. സ്‌പോണ്‍സര്‍ക്ക് പോലും ഇറക്കാന്‍ പറ്റില്ലെന്നൊക്കെ ഇവര്‍ പറഞ്ഞു. ഇതുകേട്ടതും ഞാന്‍ ശരിക്കും പേടിച്ചു'; തെസ്‌നി പഴയ സംഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

  ' ആ ഷോയില്‍ പൊന്നമ്മ ബാബുവും ഉണ്ടായിരുന്നു. ഈ സംഭവം അറിഞ്ഞപ്പോള്‍ ചേച്ചിയും എന്നോട് സൂക്ഷിക്കാന്‍ പറഞ്ഞു. ആരോടും പോരെന്നും പറയേണ്ടെന്നും നിര്‍ദ്ദേശിച്ചു. ശരിക്കും അന്ന് ഞാന്‍ ടെന്‍ഷനടിച്ച് കരഞ്ഞു പോയി. ഈ സമയത്ത് ടിനി ടോം എന്റെ പിന്നിലൂടെ നടക്കുന്നുണ്ട്. ഇവര്‍ ആരും കാണാതിരിക്കാനായി വളരെ രഹസ്യമായിട്ടാണ് കരയുന്നത്'; താരം ഓര്‍ത്തെടുത്തു.

  'ആ സമയ്ത്ത വീണ്ടും ഒരു കോള്‍ വന്നു. പെന്നമ്മ ചേച്ചിയായിരുന്നു എടുത്തത്. ഫോണ്‍ എടുത്തയുടനെ പൊന്നമ്മ ബാബു അല്ലേ എന്ന് ഇംഗ്ലീഷില്‍ ചോദിച്ചു. പേടിച്ച് ചേച്ചിയും ഫോണ്‍ കട്ട് ചെയ്തു.

  അന്ന് പിടിക്കുമെന്ന് ഉറപ്പോടെയാണ് എയര്‍പോര്‍ട്ടില്‍ എത്തിയത്. വളരെ ടെന്‍ഷനടിച്ചായിരുന്നു പരിശോധനയ്ക്കായി ചെന്ന് നിന്നത്. എന്നാല്‍ വിചാരിച്ചത് പോലെ ഒരു കുഴപ്പവും ഉണ്ടായില്ല. പരിശോധന കഴിഞ്ഞ് അവര്‍ പുറത്ത് ഇറക്കി വിട്ടു'.

  12th Man Teaser Reaction | Mohanlal | Unni Mukundan | Jeethu Joseph | FilmiBeat Malayalam

  ' എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്ത് ഇറങ്ങിയ ശേഷം വളരെ അത്ഭുതത്തോടെ ഇക്കാര്യം കൂടെയുള്ളവരോട് പറഞ്ഞു. ഇതു കേട്ടയുടനെ ടിനിയും ബാക്കിയുളളവരുമെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു. പിന്നീടാണ് കാര്യം മനസ്സിലായത്. ടിനിയൊക്കെയാണ് ഫോണ്‍വിളിച്ച് പറ്റിച്ചതെന്ന്. എയര്‍പോര്‍ട്ടില്‍ ടെന്‍ഷനടിച്ച് ഞാന്‍ നടക്കുമ്പോഴെല്ലാം ഇവര്‍ എന്റെ പിന്നാലെയുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ചിരിക്കുന്നതോ സംസാരിക്കുന്നതോ ഒന്നും ഞാന്‍ കാണുന്നില്ല. ഈ സംഭവത്തിന് ശേഷം ടിനിയോട് കുറച്ച് ദിവസത്തേയ്ക്ക് മിണ്ടിയില്ല'; പഴയ രസകരമായ സംഭവം വെളിപ്പെടുത്തി കൊണ്ട് തെസ്‌നി ഖാന്‍ പറഞ്ഞു.

  Read more about: tv
  English summary
  Thesni Khan Opens Up A Funny Incident Created By Tiny Tom And Team Which Made Her To Stop Talking With Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X