twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോയിംഗ് ബോയിംഗ് മുതല്‍ ചങ്ക്‌സ് വരെ! മലയാളത്തിലെ ഹിറ്റ് അഡള്‍ട്ട് കോമഡി ചിത്രങ്ങള്‍ ഇവയാണ്!

    |

    Recommended Video

    മലയാളത്തിലെ ഹിറ്റ് അഡള്‍ട്ട് കോമഡി ചിത്രങ്ങള്‍ | filmibeat Malayalam

    അഡല്‍ട്ട് കോമഡി വിഭാഗത്തിലുള്ള ചിത്രങ്ങളോട് പൊതുവേ എതിരഭിപ്രായം കാണിക്കുന്നവരാണ് മലയാളികള്‍. അത്തരം സിനിമകള്‍ അധികമൊന്നും മലയാളത്തില്‍ പിറന്നിട്ടുമില്ല. സെന്‍സര്‍ ബോര്‍ഡില്‍ നിന്നും മോശം പ്രതികരണം വരുന്നതടക്കം അത്തരം സിനിമകള്‍ നിര്‍മ്മിക്കുന്നതിന് പിന്നില്‍ ഒരുപാട് നൂലാമാലകളുണ്ട്.

    ടാറ്റു മായ്ക്കുന്നത് ഇത്രയും ഈസിയാണോ? അമ്പിളിയ്ക്ക് വേണ്ടി സൗബിന്‍ മച്ചാന്‍ കൈയിലെ ടാറ്റു മായ്ച്ചു!ടാറ്റു മായ്ക്കുന്നത് ഇത്രയും ഈസിയാണോ? അമ്പിളിയ്ക്ക് വേണ്ടി സൗബിന്‍ മച്ചാന്‍ കൈയിലെ ടാറ്റു മായ്ച്ചു!

    എന്നാല്‍ മോഹന്‍ലാലും മുകേഷും തകര്‍ത്തഭിനയിച്ച ബോയിംഗ് ബോയിംഗ് മുതല്‍ കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ചങ്ക്‌സ് വരെ അഡള്‍ട്ട് കോമഡിയായി നിര്‍മ്മിച്ച സിനിമകളാണ്. അത് മാത്രമല്ല ഇത്തരം സിനിമകള്‍ ബോക്‌സോഫീസ് ഹിറ്റായി മാറുകയും ചെയ്തിരുന്നു. മലയാളികള്‍ അന്നും ഇന്നും കണ്ട് ചിരിച്ച അഡല്‍ട്ട് കോമഡി ഗണത്തിലുള്ള ഹിറ്റ് സിനിമകള്‍ ഇവയാണ്...

    തന്ത്രവും കുതന്ത്രവും പയറ്റി ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍! പേളിയോ സാബുവോ? ഈ പ്രവചനം ഫലിക്കും!!തന്ത്രവും കുതന്ത്രവും പയറ്റി ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍! പേളിയോ സാബുവോ? ഈ പ്രവചനം ഫലിക്കും!!

    ചങ്ക്‌സ്

    ചങ്ക്‌സ്

    ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ രണ്ടാമത്തെ സിനിമയായിരുന്നു ചങ്ക്‌സ്. അഡള്‍ട്ട് കോമഡി ഗണത്തില്‍ നിര്‍മ്മച്ചിരിക്കുന്ന ചിത്രത്തില്‍ ബാലു വര്‍ഗീസ്, ഹണിറോസ്, സിദ്ദിഷ്, ലാല്‍, ധര്‍മജന്‍, തുടങ്ങിയ താരങ്ങളായിരുന്നു അഭിനയിച്ചത്. 2017 ഓഗസ്റ്റ് 4 ന് റിലീസിനെത്തിയ ചിത്രം ബോക്‌സോഫീസില്‍ ഹിറ്റായിരുന്നു. ഹണി റോസിന്റെ അടക്കമുള്ള താരങ്ങളുടെ പ്രകടനം വലിയ രീതിയില്‍ വിലയിരുത്തപ്പെട്ടിരുന്നു. ചങ്ക്‌സിനൊരു രണ്ടാം ഭാഗം കൂടി വരാന്‍ പോവുകയാണ്. ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ അഭിനയിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

    മായാമോഹിനി

    മായാമോഹിനി

    ദിലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മായാമോഹിനി ജോസ് തോമസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ലക്ഷ്മി റായി, ബിജു മേനോന്‍, മൈഥിലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രവും അഡള്‍ട്ട് കോമഡി ഗണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയാണ്. ഉദയകൃഷ്ണ-സിബി കെ തോമസ് കൂട്ടുകെട്ടിലാണ് സിനിമയ്ക്ക് കഥയൊരുക്കിയിരിക്കുന്നത്. 2012 ലെ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രം തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തിയ സിനിമയായിരുന്നു.

    ബോയിംഗ് ബോയിംഗ്

    ബോയിംഗ് ബോയിംഗ്

    മോഹന്‍ലാല്‍-മുകേഷ് കൂട്ടുകെട്ടിലെത്തി മലയാളികളെ ഇത്രയധികം ത്രസിപ്പിച്ച മറ്റൊരു സിനിമ ഉണ്ടാവില്ലെന്ന് പറയാം. 1985 ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തിലെത്തിയ ബോയിംഗ് ബോയിംഗും ഒരു അഡള്‍ട്ട് കോമഡി ചിത്രമായിരുന്നു. മൂന്ന് നായികമാരുമായി മോഹന്‍ലാലും മുകേഷും തകര്‍ത്തഭിനയിച്ച സിനിമയില്‍ ലിസി, ണാധുരി, അശ്വിനി, മേനക, ജഗതി ശ്രീകുമാര്‍, സുകുമാരി, മണിയന്‍പിള്ള രാജു, എംജി സോമന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയായിരുന്നു അണിനിരന്നത്. ചിത്രത്തിന് കഥയും തിരക്കഥയുമൊരുക്കിയത് സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെയായിരുന്നു. ഒരു ഹോളിവുഡ് ചിത്രം പ്രിയദര്‍ശന്‍ മലയാളത്തിലേക്ക് പുനര്‍നിര്‍മ്മിക്കുകയായിരുന്നു. 1985 ല്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായിരുന്നു.

    വെടിവഴിപാട്

    വെടിവഴിപാട്

    പുതുമുഖമായ ശംഭു പുരുഷേത്തമന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു വെടിവഴിപാട്. ഇന്ദ്രജിത്ത് സുകുമാരന്‍, മുരളി ഗോപി, സൈജു കുറുപ്പ്, ശ്രീജിത്ത് രവി, അനുമോള്‍, അനുശ്രീ, മൈഥിലി എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സിനിമയ്ക്ക് നേരെ സെന്‍സര്‍ ബോര്‍ഡിന്റെ എതിര്‍പ്പ് ഉണ്ടായിരുന്നു. ഇതോടെ അഡള്‍ട്ട്‌സ് ഓണ്‍ലി സര്‍ട്ടിഫിക്കറ്റായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. 2013 ഡിസംബറിലായിരുന്നു ചിത്രം റിലീസിനെത്തിയത്.

    ട്രിവാന്‍ഡ്രം ലോഡ്ജ്

    ട്രിവാന്‍ഡ്രം ലോഡ്ജ്

    നടന്‍ അനൂപ് മേനോന്‍ തിരക്കഥ എഴുതി വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ട്രിവാന്‍ഡ്രം ലോഡ്ജ്. ജയസൂര്യ നായകനായി അഭിനയിച്ചപ്പോള്‍ ഹണി റോസ്, അനൂപ് മേനോന്‍, സൈജു കുറുപ്പ്, ഭാവന, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2012 ല്‍ റിലീസിനെത്തിയ സിനിമ നല്ല പ്രതികരണം നേടിയ ചിത്രമായിരുന്നു.

    English summary
    This are the best adult comedy movies of malayalam!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X