For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ അവന് വേണ്ടി ആഗ്രഹിക്കേണ്ടതില്ല, വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അയാള്‍ പറയും; പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍

  |

  മലയാള സിനിമയുടെ സൂപ്പര്‍താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പകരംവെക്കാനില്ലാത്ത പ്രതിഭകള്‍. ഇതുപോലെ രണ്ട് താരങ്ങള്‍ ഇനിയുണ്ടാകുമോ എന്നു തന്നെ സംശയമാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഭരിക്കുന്ന മലയാള സിനിമയിലേക്ക് അവരുടെ പാതയിലൂടെ മക്കളായ ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും സിനിമയിലെത്തുകയായിരുന്നു. ദുല്‍ഖറാണ് ആദ്യം എത്തിയത്. മമ്മൂട്ടിയുടെ മകന്‍ എന്നതിലുപരിയായി സ്വന്തമായൊരു ഇടം നേടിയെടുത്ത ദുല്‍ഖര്‍ പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്നിരിക്കുകയാണ്.

  ഇതെന്താ പൂന്തോട്ടമോ? കിടിലന്‍ ലുക്കില്‍ തിളങ്ങി അനാര്‍ക്കലി

  പിന്നാലെയായിരുന്നു പ്രണവിന്റെ നായകനായുള്ള വരവ്. ബാലതാരമായി സിനിമയിലെത്തിയ പ്രണവ് ആദിയിലൂടെയാണ് നായകനായി മാറുന്നത്. ഇപ്പോഴിതാ നായകനായുള്ള പ്രണവിന്റെ മൂന്നാമത്തെ ചിത്രമായ ഹൃദയത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറും ചിത്രത്തിലെ ദര്‍ശന എന്നു തുടങ്ങുന്ന പാട്ടുമെല്ലാം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു.

  ഇപ്പോഴിതാ പ്രണവിനെക്കുറിച്ച് പണ്ടൊരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മോഹന്‍ലാല്‍ പ്രണവിനെക്കുറിച്ച് മനസ് തുറന്നത്. മകനെക്കുറിച്ചുള്ള സ്വപ്നങ്ങളെപ്പറ്റി അവതാരകന്‍ ചോദിക്കുകയായിരുന്നു. ഇതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി അവന്‍ അവന്റെ ആഗ്രഹം പോലെ ജീവിക്കട്ടെ എന്നായിരുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം.ആ സമയത്ത് പത്താം ക്ലാസ് വ്ിദ്യാര്‍ത്ഥിയായിരുന്നു പ്രണവ്.

  'മകന്‍ എന്താകണം എന്ന് ഞാന്‍ ഇപ്പോള്‍ ആഗ്രഹിച്ചിട്ട് എന്താണ് കാര്യം. ഞാന്‍ ഒന്ന് ആഗ്രഹിച്ചിട്ട് അയാള്‍ അത് ആയില്ല എങ്കില്‍ എന്റെ ആഗ്രഹത്തില്‍ കാര്യമില്ലലോ. പഠിത്തമൊക്കെ കഴിഞ്ഞിട്ട് അയാള്‍ തീരുമാനിക്കട്ടെ. എന്റെ മകന്‍ ഇപ്പോള്‍ പത്താം ക്ലാസ്സില്‍ പഠിക്കുകയാണ്, ചിലപ്പോള്‍ 12 ഒക്കെ കഴിയുമ്പോ എന്താണ് വേണ്ടതെന്നു എന്നോട് വന്നു പറയുമായിരിക്കും,' എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. തന്റെ അച്ഛന്‍ ഒരിക്കലും തന്നോട് എന്താകണം എന്ന് പറഞ്ഞിട്ടില്ലെന്നും സ്വന്തമായി തിരഞ്ഞെടുക്കണം എന്നാണ് പറഞ്ഞതെന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 'ഞാന്‍ പ്രീഡിഗ്രി പഠിക്കുമ്പോള്‍ അച്ഛന്‍ പറഞ്ഞു, ഡിഗ്രി ആദ്യം പൂര്‍ത്തിയാക്കുക എന്നിട്ട് സ്വന്തം വഴി തിരഞ്ഞെടുക്കുക എന്നാണ് എന്റെ അച്ഛന്‍ പറഞ്ഞത്, ചിലപ്പോ അത് തന്നെയായിരിക്കും ഞാനും എന്റെ മകനോട് പറയുക,' എന്നായിരുന്നു താരം വ്യക്തമാക്കിയത്.

  എന്തായാലും ആ അച്ഛന്റെ പാതയിലൂടെ മകന്‍ സിനിമയിലെത്തുകയായിരുന്നു. ഒന്നാമനിലൂടെ ബാലാതാരമായാണ് പ്രണവ് ആദ്യം ക്യാമറയുടെ മുന്നിലെത്തുന്നത്. ജീത്തുജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയാണ് നായകനായുള്ള വരവ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണ് രണ്ടാമത്തെ ചിത്രം. ഏറ്റവും പുതിയ സിനിമയായ ഹൃദയം റിലീസിന് തയ്യാറെടുക്കുകയാണ്. തിയേറ്ററുകളില്‍ തന്നെയായിരിക്കും റിലീസ്. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനുമാണ് നായികമാര്‍. ചിത്രത്തിന്റെ ടീസര്‍ കവിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മലയാള സിനിമയിലെ ഹിറ്റ് സിനിമള്‍ ഒരുക്കിയ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-ശ്രീനിവാസന്‍ എന്നിവരുടെ മക്കള്‍ ഒരുമിക്കുന്നുവെന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. അതേസമയം മോഹന്‍ലാല്‍ ചിത്രമായ മരക്കാറിലും പ്രണവ് പ്രധാന വേഷം ചെയ്യുന്നുണ്ട്.

  'മന്ദാരചെപ്പുണ്ടോ' ​ഗാനം ജീവിതം മാറ്റിമറിച്ചു, കേരളത്തിലെ സ്വീകാര്യത അത്ഭുതപ്പെടുത്തിയിരുന്നുവെന്ന് സിദ്ധാർഥ്

  യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായി പ്രണവിന്റെ ദര്‍ശനാ പാട്ട് | FilmiBeat Malayalam

  കഴിഞ്ഞ ദിവസം പ്രണവിന്റെ ആദ്യ നായികയായ റേച്ചല്‍ ഡേവിഡ് താരത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വാര്‍ത്തയായി മാറിയിരുന്നു. സിനിമാ മേഖലയിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് പ്രണവ് എന്നാണ് റേച്ചല്‍ പറയുന്നത്. അന്നുണ്ടായ സൗഹൃദം ഇന്നും സൂക്ഷിക്കുന്നുണ്ടെന്ന് റേച്ചല്‍ പറയുന്നു. വാട്സ്ആപ്പും മറ്റും സജീവമായി തന്നെ ഉപയോഗിക്കുന്നയാളാണ് പ്രണവെന്നും റേച്ചല്‍ പറയുന്നു. ദര്‍ശന പാട്ട് കേട്ടപ്പോള്‍ പ്രണവിനെ ഓര്‍ത്ത് തനിക്ക് അഭിമാനം തോന്നിയെന്നും റേച്ചല്‍ പറയുന്നുണ്ട്. പ്രണവിനെ ഇനിയും എക്‌സ്‌പ്ലോര്‍ ചെയ്യാനുണ്ടെന്നും താരം അഭിപ്രായപ്പെട്ടിരുന്നു.

  Read more about: pranav mohanlal mohanlal
  English summary
  This Is How Mohanlal Talked About The Dreams Of Pranav Mohanlal A While Ago
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X