For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അന്ന് ദിലീപേട്ടന്‍ പറഞ്ഞ മറുപടി കേട്ട് വലിയ വിഷമം തോന്നി'; വൈറലായി കാര്‍ത്തിക് ശങ്കറിന്റെ വാക്കുകള്‍

  |

  സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പരിചിതമായ മുഖമാണ് കാര്‍ത്തിക് ശങ്കറിന്റേത്. ഷോട്ട് ഫിലിമുകളിലൂടെയും വെബ് സീരീസുകളിലൂടെയുമാണ് കാര്‍ത്തിക് ശ്രദ്ധ നേടുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ രസകരമായ ഒരുപാട് വീഡിയോകള്‍ താരം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

  കാര്‍ത്തിക് മാത്രമല്ല, കാര്‍ത്തിക്കിന്റെ അച്ഛനും അമ്മയും വലിയച്ഛനുമൊക്കെ ഇന്ന് സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ്. കോവിഡിന്റെ ആദ്യതരംഗത്തിലെ ലോക്ക് ഡൗണ്‍ കാലത്ത് മലയാളികളെ കുടുകുടാ ചിരിപ്പിച്ച വെബ് സീരീസുകളിലൊന്ന് കാര്‍ത്തിക്കിന്റെയായിരുന്നു.

  അടുത്തിടെ സിനിമാസംവിധാന രംഗത്തേക്കും കാര്‍ത്തിക് കടന്നിരുന്നു. ഒരു തെലുങ്ക് ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് കാര്‍ത്തിക് തന്റെ അരങ്ങേറ്റം കുറിച്ചത്. തെലുങ്ക് യുവകാരം കിരണ്‍ അബ്ബവാരമാണ് കാര്‍ത്തിക്കിന്റെ ചിത്രത്തിലെ നായകന്‍.സഞ്ജന ആനന്ദാണ് നായിക. തെലുങ്ക് ചലച്ചിത്ര മേഖലയിലെ പ്രശസ്ത സംവിധായകനായ കോടി രാമകൃഷ്ണയുടെ ബാനറില്‍ മകള്‍ കോടി ദിവ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  സിനിമാരംഗത്തെ അഭിനേതാക്കളുമായി നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്ന കാര്‍ത്തിക് അവരുമൊന്നിച്ച് ചിത്രങ്ങള്‍ എടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. ഒരിക്കല്‍ ദിലീപുമായി ഒന്നിച്ചെടുത്ത ഒരു ചിത്രത്തെക്കുറിച്ച് സംസാരിക്കുന്ന കാര്‍ത്തിക്കിന്റെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

  Also Read: 'റേറ്റിങ്ങിനു മുന്നിലാണ് പലരും പകച്ചുപോകുന്നത്, നടന്‍ എന്ന നിലയില്‍ ചെയ്യാന്‍ പറ്റുന്നത് ഈയൊരു കാര്യം മാത്രം'

  കാര്‍ത്തിക്കിന്റെ വാക്കുകളില്‍ നിന്നും:' ഒരിക്കല്‍ ഒരു നിര്‍മ്മാതാവിന്റെ പരിചയത്തിലാണ് ഞാന്‍ ദിലീപേട്ടനെ ആദ്യമായി കാണുന്നതും സംസാരിക്കുന്നതും. ഞാന്‍ മുമ്പ് ചെയ്ത ഒരു ഷോട്ട് ഫിലിമിന്റെ നിര്‍മ്മാതാവിന്റെ സുഹൃത്തായിരുന്നു ദീലീപേട്ടന്‍. അങ്ങനെയാണ് അടുത്തുകാണാന്‍ അവസരം ലഭിച്ചത്.

  എന്റെ വര്‍ക്കുകളെക്കുറിച്ചെല്ലാം ഞങ്ങള്‍ തമ്മില്‍ കുറേനേരം സംസാരിച്ചു. അദ്ദേഹത്തിന് അതൊക്കെ അറിയാമായിരുന്നു. പിരിയാന്‍ നേരത്ത് അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുത്തുകൊള്ളട്ടെ എന്ന് ചോദിച്ചു. പക്ഷെ, അപ്പോള്‍ ദീലീപേട്ടന്‍ പറഞ്ഞ മറുപടി കേട്ട് എനിക്ക് സത്യത്തില്‍ വിഷമാണ് വന്നത്.

  Also Read: നടി രാധികയാണ് പ്രതാപിന്റെ ആദ്യ ഭാര്യ; ബന്ധം പിരിഞ്ഞതില്‍ രാധികയെ കുറ്റം പറയില്ല, കാരണമുണ്ട്! നടന്‍ പറഞ്ഞത്

  എന്റെ കൂടെ നിന്ന് ഫോട്ടോയെടുക്കുന്നത് കൊണ്ട് എനിക്കൊരു പ്രശ്‌നവുമില്ല, പക്ഷെ, അതുകൊണ്ട് നിനക്കൊരു കുഴപ്പം നാളെ ഉണ്ടാകരുതെന്നായിരുന്നു ചേട്ടന്റെ വാക്കുകള്‍. അതുകേട്ടപ്പോള്‍ ഞാന്‍ വല്ലാതെയായി.

  ശരി എന്നാലും കുഴപ്പമില്ല, എങ്കിലും ഞാന്‍ ഫോട്ടോയെടുക്കും എന്ന് പറഞ്ഞ് ഞാന്‍ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഫോട്ടോയെടുത്തു. ഞാനത് എന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

  ജനപ്രിയനായകനോടൊപ്പം എന്ന് തലക്കെട്ട് നല്‍കിയാണ് ഞാന്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. എനിക്ക് അന്ന് കുറേ നെഗറ്റീവ് കമന്റുകളും വിദ്വേഷ കമന്റുകളുമൊക്കെ വന്നിരുന്നു. അതിനെയൊക്കെ ഞാന്‍ അവഗണിച്ചിട്ടേ ഉള്ളൂ.

  Also Read: 365 ദിവസവും പുത്തൻ സാരികൾ, സാരികൾ സൂക്ഷിക്കുവാൻ മാത്രമായി ഒരു വീട്, നടി നളിനിയുടെ വെളിപ്പെടുത്തൽ

  Recommended Video

  കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat

  അദ്ദേഹത്തെ ഒരു കലാകാരനെന്ന നിലയില്‍ ചെറുപ്പം മുതല്‍ കാണുന്നയാളാണ് ഞാന്‍. പിന്നെ മറ്റു കാര്യങ്ങളെല്ലാം ആ വഴിയ്ക്ക് പോകും. നല്ലൊരു വൈബ് ആയിട്ടുനിന്നിട്ട് പെട്ടെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എനിക്ക് വല്ലാതെ സങ്കടം തോന്നിയിരുന്നു.' കാര്‍ത്തിക് ശങ്കര്‍ പറയുന്നു.

  Read more about: dileep
  English summary
  This Is What Actor Dileep Replied When Kaarthik Shankar Asked For A Selfie With Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X