For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രോഹിണിയെ അന്ന് കരയിപ്പിച്ചു, മറക്കാനാവാത്ത അനുഭവം പറഞ്ഞ് മണിയന്‍പിളള രാജു, ചിത്രീകരണത്തിനിടെ സംഭവിച്ചത്‌

  |

  മലയാളത്തില്‍ ഒരുകാലത്ത് നായികാവേഷങ്ങളില്‍ കൂടുതല്‍ തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് രോഹിണി. ബാലതാരമായി സിനിമയില്‍ എത്തിയ നടി മോളിവുഡിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചു. വര്‍ഷങ്ങളായി വിവിധ ഇന്‍ഡസ്ട്രികളിലുളള രോഹിണി നൂറിലധികം സിനിമകളിലാണ് കരിയറില്‍ വേഷമിട്ടത്. ആന്ധ്രയാണ് സ്വദേശമെങ്കിലും മോളിവുഡിലും ശ്രദ്ധേയ വേഷങ്ങള്‍ രോഹിണിക്ക് ലഭിച്ചു. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് നടി കൂടുതല്‍ തിളങ്ങിയത്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് രോഹിണി ഇപ്പോള്‍ സജീവമായിരിക്കുന്നത്.

  രുഹാനി ശര്‍മ്മയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇതാ, കാണാം

  അതേസമയം രോഹിണിയെ കരയിപ്പിച്ച ഒരു അനുഭവം മണിയന്‍പിളള രാജു കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ പങ്കുവെച്ചിരിക്കുകയാണ്. രോഹിണിയും ഞാനും അടുത്ത സുഹൃത്തുക്കളാണെന്ന് മണിയന്‍പിളള രാജു പറയുന്നു. എന്‌റെ നായികയായിട്ട് രോഹിണി അഭിനയിച്ചിട്ടുണ്ട്. രോഹിണിയെ ഞാന്‍ കരയിപ്പിച്ച, എനിക്ക് വിഷമമുണ്ടാക്കിയ ഒരു സംഭവമുണ്ട്.

  അറിയാത്ത വീഥികള്‍ എന്ന കെഎസ് സേതുമാധവന്‌റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ചിത്രീകരണ സ്ഥലത്ത് ചുവപ്പ് നിറമുളള ഒരു ഫ്രൂട്ടുണ്ടായിരുന്നു. ഇത് എന്താണെന്ന് ചോദിച്ചപ്പോള്‍ ഭയങ്കര ഏരിവുളള മുളകാണെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇത് കടിച്ചുകഴിഞ്ഞാല്‍ മൂന്നാല് ദിവസത്തേക്ക് വായില്‍ നിന്ന് ഏരിവ് പോവില്ല. അപ്പോ തോന്നിയ ഒരു മോശം ബുദ്ധി.

  ഞാന്‍ രോഹിണിയുടെ അടുത്ത് പറഞ്ഞു; നീ വാ തുറന്നാല്‍ നല്ലൊരു ഫ്രൂട്ട് തരാം എന്ന്. കഴിച്ചുനോക്കണം ഭയങ്കര ടേസ്റ്റാണെന്നെന്നും പറഞ്ഞു, മണിയന്‍പിളള രാജു പറയുന്നു. അങ്ങനെ മുളകാണെന്ന് അറിയാതെ രോഹിണി അത് വായില്‍ ഇട്ടപ്പോ ഷൂട്ടിംഗ് വരെ നിന്നുപോയി. രോഹിണി കരച്ചിലോട് കരച്ചില് ആയിരുന്നു. എനിക്ക് അതിനേക്കാളും വലിയ വിഷമമായി പോയി.

  മാലിക്കില്‍ ഫഹദ് കയ്യില്‍ എഴുതിയത് എന്താണ്? ആ രഹസ്യം തുറന്നുപറഞ്ഞ് മീനാക്ഷി രവീന്ദ്രന്‍

  വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam

  പിന്നെ ആള്‍ക്കാര് ഗ്ലാസില്‍ വെളിച്ചെണ്ണ കൊടുക്കുന്നു. വായ്ക്കകത്ത് ഐസ് ഇടുന്നു. അപ്പോഴേക്കും വായുടെ സമീപം ആകെ ചുവന്ന് വല്ലാതായി പോയി. അതൊരു എനിക്ക് വല്ലാത്തൊരു വിഷമമായി പോയി. വേറാരെങ്കിലും ആയിരുന്നെങ്കില്‍ ആ സമയത്ത് ചീത്ത വിളിക്കുകയും അടിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. എന്നാല്‍ രോഹിണിക്ക് ക്ഷമിക്കാനുളള ഒരു മനസുണ്ടായിരുന്നു. അന്ന് ക്ഷമയുടെ മൂര്‍ത്തി ഭാവമാണ് രോഹിണിയെന്ന് മനസിലായി, മണിയന്‍പിളള രാജു ഓര്‍ത്തെടുത്തു.

  സായി വിഷ്ണു ബറോസില്‍? സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനിന്നതിന്‌റെ കാരണം പുറത്ത്

  അതേസമയം മലയാളത്തില്‍ കോളാമ്പിയാണ് രോഹിണി ഒടുവില്‍ അഭിനയിച്ച സിനിമ. ടക്ക് ജഗദീഷ്, വിനോദന്‍, റോക്കി തുടങ്ങിയവയാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍. സൂപ്പര്‍താര സിനിമകളില്‍ അമ്മ വേഷങ്ങള്‍ അവതരിപ്പിച്ചാണ് രോഹിണി ഇപ്പോള്‍ എത്താറുളളത്. ബാഹുബലി സീരിസില്‍ അഭിനയിച്ചത് നടിയുടെ കരിയറില്‍ വഴിത്തിരിവായിരുന്നു. അഭിനേത്രി എന്നതിലുപരി മോഡല്‍, അവതാരക, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, വോയിസ് ആര്‍ട്ടിസ്റ്റ്, സംവിധായിക എന്നീ നിലകളിലും പ്രവര്‍ത്തിച്ച താരമാണ് രോഹിണി. അന്തരിച്ച പ്രശസ്ത നടന്‍ രഘുവരനാണ് രോഹിണിയെ വിവാഹം കഴിച്ചത്. 2004ല്‍ ഇരുവരും വേര്‍പിരിഞ്ഞു. റിഷിവരന്‍ എന്നാണ് നടിയുടെ മകന്‌റെ പേര്.

  'പ്രിയാ വാര്യര്‍ പ്രണയം പറഞ്ഞു'; വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ തുറന്നുപറഞ്ഞ് നടി

  English summary
  Throwback Thursday: Maniyanpilla Raju Opens Up Because Of Him Rohini Cried In A Location
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X