For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ന്യൂഡല്‍ഹിയുടെ റീമേക്കിനായി ഡെന്നീസ് ജോസഫിനെ കണ്ട രജനീകാന്ത്, എന്നാല്‍ സംഭവിച്ചത്

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ന്യൂഡല്‍ഹി മലയാള സിനിമയില്‍ വലിയ തരംഗമുണ്ടാക്കിയ ചിത്രങ്ങളിലൊന്നാണ്. മമ്മൂക്കയെ സൂപ്പര്‍ താരപദവിയില്‍ എത്തിച്ച ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ഇന്നും എല്ലാവരുടെയും ഇഷ്ട സിനിമകളിലൊന്നാണ്. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെതായി വന്ന ഹിറ്റ് സിനിമ കൂടിയായിരുന്നു ഇത്. ഡെന്നീസ് ജോസഫിന്‌റെ തിരക്കഥ തന്നെയായിരുന്നു ന്യൂഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

  ബിഗ് ബോസ് താരം ഒവിയയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

  ഒപ്പം ജോഷി എന്ന സംവിധായകന്‌റെ മേക്കിങ് മികവും ന്യൂഡല്‍ഹിയിലൂടെ പ്രേക്ഷകര്‍ വീണ്ടും കണ്ടു. ജി കൃഷ്ണമൂര്‍ത്തി അഥവാ ജികെ ആയി മമ്മൂക്ക പൂണ്ടു വിളയാടിയ സിനിമ കൂടിയായിരുന്നു ന്യൂഡല്‍ഹി. തന്‌റെ മുന്‍ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടുനിന്ന ഒരു നായകകഥാപാത്രമാണ് നടന്‍ അവതരിപ്പിച്ചത്. ഇന്നും മമ്മൂട്ടി ആരാധകര്‍ക്ക് ഒന്നടങ്കം ഏറെ ഇഷ്ടപ്പെട്ട നടന്റെ കഥാപാത്രങ്ങളിലൊന്നാണ് ജികെ.

  ന്യൂഡല്‍ഹി പിന്നീട് മറ്റ് ഭാഷകളില്‍ റീമേക്ക് ചെയ്തപ്പോഴും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരുന്നു ന്യൂഡല്‍ഹിക്ക് റീമേക്ക് പതിപ്പുകള്‍ വന്നത്. ജോഷി തന്നെയായിരുന്നു ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് എല്ലാ ഭാഷകളിലും റീമേക്ക് ഒരുക്കിയത്. ഹിന്ദിയിലും കന്നഡയിലും ന്യൂഡല്‍ഹി എന്ന പേരിലും തെലുങ്കില്‍ അന്തിമ തീര്‍പ്പ് എന്ന പേരിലുമാണ് മമ്മൂട്ടി ചിത്രത്തിന് റീമേക്ക് പതിപ്പുകള്‍ വന്നത്.

  ന്യൂഡല്‍ഹി സിനിമ കണ്ട് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് വരെ നേരിട്ടെത്തി ഡെന്നീസ് ജോസഫിനോട് സിനിമ ചോദിച്ച സംഭവവും ഉണ്ടായിരുന്നു. ന്യൂഡല്‍ഹിയുടെ ഗംഭീര വിജയം തെന്നിന്ത്യയില്‍ ഒന്നടങ്കം ചര്‍ച്ചയായ സമയത്തായിരുന്നു രജനി ഡെന്നീസിനെ സമീപിക്കുന്നത്. ജികെ ആവാനുളള മോഹമുണ്ടായപ്പോള്‍ രജനി തന്നെ തിരക്കഥാകൃത്തിനെ കാണാന്‍ നേരിട്ടെത്തുകയായിരുന്നു.

  ഇത് ഡെന്നീസ് ജോസഫ് തന്നെ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ചെന്നൈയില്‍ താമസിക്കുന്ന സമയത്താണ് അദ്ദേഹത്തിന് ഹോട്ടലില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വരുന്നത്. താങ്കളെ കാണാന്‍ ഒരു വിഐപി എത്തിയിട്ടുണ്ടെന്നാണ് ഡെന്നീസ് ജോസഫിനോട് ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞത്. സാക്ഷാല്‍ രജനീകാന്തായിരുന്നു ആ അതിഥി.

  ന്യൂഡല്‍ഹിയുടെ ഹിന്ദി റീമേക്കിനുളള അവകാശത്തിനായിരുന്നു രജനീകാന്ത് എത്തിയത്. പക്ഷേ അപ്പോഴേക്കും ന്യൂഡല്‍ഹിയുടെ കന്നഡ, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ റീമേക്ക് റൈറ്റ്‌സ് എല്ലാം വിറ്റുപോയിരുന്നു. 1987ലാണ് ന്യൂഡല്‍ഹി പുറത്തിറങ്ങുന്നത്. കോണ്‍സ്പിറസി ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രമായിരുന്നു ന്യൂഡല്‍ഹി. മമ്മൂട്ടിക്കൊപ്പം സുമലത, സുരേഷ് ഗോപി, ത്യാഗരാജന്‍, ഉര്‍വ്വശി, ദേവന്‍, വിജയരാഘവന്‍, മോഹന്‍ ജോസ് ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

  32 വര്‍ഷം മുന്നേ മമ്മൂക്കയെ രക്ഷിച്ച ആ കഥ | Old Movie Review | filmibeat Malayalam

  ജൂബിലി പ്രൊഡക്ഷന്‍സിന്‌റെ ബാനറില്‍ ജോയ് തോമസും ജി ത്യാഗരാജനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. ജയനന്‍ വിന്‍സെന്‌റ് ഛായാഗ്രഹണവും കെ ശങ്കുണ്ണി എഡിറ്റിങ്ങും നിര്‍വ്വഹിച്ചു. തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ സിനിമ ആ വര്‍ഷം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായും മാറിയിരുന്നു.

  English summary
  throwback: when rajinikanth met dennis joseph for mammootty's new delhi movie hindi remake right
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X