For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയുടെ മൂഡ് കേരളത്തിലെ കാലവസ്ഥ പോലെയാണ്; ലാലേട്ടന്‍ പുറകില്‍ നിന്നും ചേര്‍ത്ത് പിടിക്കും, ടിനി ടോം

  |

  നടന്‍ ടിനി ടോമിനെ വലിയ ഇന്‍ട്രോ കൊടുത്ത് പരിചയപ്പെടുത്തേണ്ട കാര്യമില്ല. ഇപ്പോള്‍ പുറത്തിറങ്ങുന്ന ഒട്ടുമിക്ക സിനിമകൡും ചെറുതും വലുതുമായ വേഷങ്ങളില്‍ ടിനിയും ഉണ്ടാവും. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഡ്യൂപ്പിന്റെ വേഷം കൈകാര്യം ചെയ്തിരുന്ന സിനിമകളെ കുറിച്ച് മുന്‍പ് ടിനി തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ചില നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

  Tiny Tom About His unforgettable Memories With Megastar Mammootty | FilmiBeat Malayalam

  ടിനിയുടെ മൂന്ന് ഓര്‍മ്മകളിലും താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയാണ് നിറഞ്ഞ് നില്‍ക്കുന്നത്. അതുപോലെ മമ്മൂക്കയുടെ മൂഡ് കേരളത്തിലെ ക്ലൈമെറ്റ് പോലെ പ്രവചിക്കാന്‍ പറ്റില്ലെന്ന് കൂടി ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ പങ്കുവെക്കുകയാണ് താരം.

  സിനിമാ ജീവിതത്തിനിടയില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത മൂന്ന് ഓര്‍മ്മകളെ കുറിച്ചാണ് അവതാരക ചോദിച്ചത്. 'മമ്മൂക്കയുടെ മൂഡ് ഇടയ്ക്കിടെ മാറും. നമ്മുടെ കേരളത്തിലെ അവസ്ഥ പോലെയാണ്. പെട്ടെന്നായിരിക്കും ക്ലൈമെറ്റ് മാറുക. അപ്പോള്‍ അതിന് അനുസരിച്ച് പെരുമാറാന്‍ അറിയണം. നമ്മള്‍ ഓടിച്ചെന്ന് ഹലോ മമ്മൂക്ക എന്ന് പറഞ്ഞാല്‍ 'ആരാണ്, എന്താണെന്ന് ചോദിക്കും ചിലപ്പോള്‍'. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഒരു ലിമിറ്റുണ്ട്.

  ഒരിക്കലിത് പോലെ പനമ്പള്ളി നഗറില്‍ ഒരു സിനിമാ ഓഫീസിന്റെ വലിയൊരു ഉദ്ഘാടനം നടക്കുകയാണ്. മമ്മൂക്ക വരുമ്പോള്‍ കൊടുങ്കാറ്റ് പോലെയാണല്ലോ വരിക. കുറേ പരിവാരങ്ങളുമൊക്കെയായിട്ടാണ് വരവ്. ഞാന്‍ പതുക്കെ ഇങ്ങനെ ഒതുങ്ങി. ഞാന്‍ ഒതുങ്ങിയപ്പോള്‍ പുള്ളി വന്നിങ്ങനെ നിന്നു. എന്നിട്ട് എന്നെ നോക്കി. ഞാന്‍ കരുതി എന്താണാവോ പറയാന്‍ പോകുന്നത്. എന്റേടുത്ത് എല്ലാ സ്വാതന്ത്ര്യവുമുണ്ട്. എന്ത് കാര്യം വേണമെങ്കിലും പറയാം. ചിലപ്പോള്‍ സിനിമയോ ടെലിവിഷനിലെ പരിപാടിയോ, ഡബ്ബ് ചെയ്തതോ ഒക്കെ കണ്ടതാവും. ചീത്ത പറയാന്‍ എന്തിനാണെന്ന് അറിയില്ല. എന്തിയേ ഇങ്ങ് വാ എന്ന് പറഞ്ഞ് വിളിച്ചു. അപ്പോള്‍ ജനങ്ങള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഞാന്‍ അവിടെ ഹീറോയായി. കാരണം അവിടെ അത്രയും താരങ്ങള്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ എന്നെ വിളിച്ചത് ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവങ്ങളിലൊന്നാണ്.

  ഇതുപോലെ തന്നെ മറ്റൊരു വലിയ പരിപാടി നടക്കുകയാണ്. മമ്മൂക്കയെ കാണാന്‍ വേണ്ടി ഞാന്‍ ഓടി ചെല്ലുന്നു. നിറയെ ജനങ്ങള്‍ അവിടെ ഇരിപ്പുണ്ട്. മമ്മൂക്ക എന്നെ കണ്ടില്ല, പുള്ളി അങ്ങോട്ട് പോവുകയും ചെയ്തു. അപ്പോള്‍ എന്റെ അവസ്ഥ ഓര്‍ത്ത് നോക്കിക്കേ. ഞാന്‍ പിന്നാലെ ഓടേണ്ടി വരും. പക്ഷേ ഒരു കൈ എന്നെ വന്നിങ്ങ് പിടിച്ചു. പെട്ടെന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ ലാലേട്ടന്‍. രണ്ട് പേരും പങ്കെടുക്കുന്ന പരിപാടിയാണ്. അല്ലെങ്കില്‍ ഞാന്‍ തകര്‍ന്ന് പോയേനെ. അല്ലെങ്കില്‍ ഇത്രയും ജനങ്ങള്‍ നോക്കി നില്‍ക്കുമ്പോള്‍ മമ്മൂക്ക എന്നെ മൈന്‍ഡ് ചെയ്യാതെ പോയെന്ന് വിചാരിക്കും. അതും ഒരു വലിയ ഓര്‍മ്മയാണ്.

  ഷൈലോക്ക് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആലുവയില്‍ നടക്കുകയാണ്. മമ്മൂക്ക അവിടെ ഉണ്ടെന്ന് നേരത്തെ തന്നെ അറിയാം. ഉച്ച സമയമായിരുന്നു. അപ്പുറത്ത് ഒരു മാമോദീസ നടക്കുന്നുണ്ട്. ശരിക്കും അബദ്ധം തന്നെയാണ്. ഞാന്‍ അവിടെ ചെന്ന് ഭക്ഷണമൊക്കെ കഴിച്ചു. അതിന് ശേഷമാണ് നേരെ മമ്മൂക്കയുടെ കാരവനിലേക്ക് ചെല്ലുന്നത്. അവിടെ നിറച്ച് ജനങ്ങളാണ്. ഭക്ഷണമൊക്കെ എടുത്ത് വെച്ചിരിക്കുന്നു. എനിക്കൂടി പ്ലേറ്റ് എടുക്കാന്‍ മമ്മൂക്ക പറഞ്ഞു. ഞാന്‍ കഴിച്ചിട്ടാണല്ലോ നില്‍ക്കുന്നത്.

  എന്താടാ, എന്റെ ഒപ്പമിരുന്ന് കഴിക്കാന്‍ പറ്റില്ലേന്നായി മമ്മൂക്ക. ഞാന്‍ കഴിക്കാമെന്ന് പറഞ്ഞ് പ്ലേറ്റ് വാങ്ങി. അന്നത്തെ ഫുഡ് മമ്മൂക്കയുടെ വൈഫ് ഉണ്ടാക്കി കൊണ്ട് വന്നതാണ്. തേങ്ങാചോറും ബീഫും ആയിരുന്നു. ഭയങ്കര ടേസ്റ്റും. ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നെ ചോദിക്കാന്‍ മടിയായി. അതിന് പിന്നാലെയുണ്ട് സിദ്ദിഖ് ഇക്കയുടെ ഭാര്യ തേങ്ങാച്ചോറും ബീഫും കൊണ്ട് വന്നിരിക്കുന്നു. അത് കഴിച്ചില്ലെങ്കില്‍ വകഭേദം കാണിച്ചെന്ന് ആവില്ലേ. അതുകൊണ്ട് ഇതും കഴിക്കേണ്ടി വന്നു.

  Read more about: tini tom ടിനി ടോം
  English summary
  Tiny Tom About His unforgettable Memmories With Megastar Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X