For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് അവൾ നിരാശപ്പെടുത്തിയിരുന്നെങ്കിൽ മനസ് മടുത്തു പോയേനെ! തുറന്ന് പറഞ്ഞ് ടൊവിനോ

  |

  ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ എത്തുകയും പിന്നീട് മലയാള സിനിമയുടെ സ്ഥിരം മുഖമായി മാറിയ നടനാണ് ടൊവിനോ തോമസ്. പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയതെങ്കിലും എബിസിഡി എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമാണ് ടൊവിനോയുടെ കരിയറിൽ നിർണ്ണായക വഴിത്തിരിവായത് . ഇപ്പോൾ യൂത്തിന്റേയും കുടുംബ പ്രേക്ഷകരുടേയും പ്രിയതാരമാണ് ടൊവിനോ തോമസ്.

  ടൊവിനോയെ പോലെ പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ കുടുംബവും. ഭൂരിഭാഗം അഭിമുഖങ്ങളിലും പൊതുപരിപാടികളിലും ഭാര്യ ലിഡിയയും മകളും സംസാരത്തിൽ ഇടം പിടിക്കാറുണ്ട്. തന്റെ സിനിമ ജീവിതത്തിൽ ഭാര്യ നൽകാറുളള പിന്തുണയെ കുറിച്ച് ടൊവിനോ പറയാറുണ്ട്. ഇപ്പോഴിത കോളേജ് കാലത്തെ മറ്റൊരു സംഭവം വെളിപ്പെടുത്തുകയാണ് താരം.

  പതിനൊന്ന് വർഷത്തെ മനോഹരമായ പ്രണയത്തിനു ശേഷമാണ് ടൊവിനോയും ലിഡിയയും വിവാഹിതരാവുന്നത്. ലിഡിയയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെങ്കിലും പ്ലസ് വണ്ണിനു പഠിക്കുമ്പോഴാണ് ഇരുവരും തമ്മിൽ പ്രണയത്തിലാവുന്നതെന്നും ടൊവിനോ പറഞ്ഞു. കോയമ്പത്തൂരിലായിരുന്നു എഞ്ചിനിയറിങ്ങ് പഠനം. ഒരു കോളേജിൽ അല്ലെങ്കിൽ പോലും ഒരുമിച്ച് കാണുകയും സിനിമയ്ക്ക് പേകാറുമുണ്ടായിരുന്നു- ടൊവിനോ അഭിമുഖത്തിൽ പറഞ്ഞു.

  കയ്യിൽ പൈസ ഇല്ലാത്തതു കൊണ്ട് പത്തു രൂപയുടെ തറ ടിക്കാറ്റിലായിരുന്നു സിനിമ കണ്ടിരുന്നത്. എന്നാൽ അവൾ കൂടെയുള്ളപ്പോൾ കൂടിയ ടിക്കറ്റ് എടുക്കേണ്ടി വരുമായിരുന്നു. അതിനാൽ മിക്കപ്പോഴും താൻ ഒറ്റയ്ക്കായിരുന്നു സിനിമയ്ക്ക് പോയിരുന്നത്. എന്ഡ‍റെ സിനിമ മോഹം അവൾക്ക് നന്നായി അറിയാമായിരുന്നു. ആദ്യം മുതൽ തന്നെ മികച്ച പിന്തുണയാണ് അവളുടെ ഭാഗത്തു നിന്ന് ഉണ്ടായത്..

  ആദ്യത്തെ ചിത്രം 2012 ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ ചിത്രമാണ്. ഈ സിനിമയിൽ ചെറിയ വേഷമായിരുന്നു. പിന്നെ കുറെക്കാലം സിനിമയൊന്നും തേടിയെത്തിയിരുന്നില്ല. അന്ന് അവൽ നിരുത്സാഹപ്പെടുത്തിയിരുന്നെങ്കിൽ ജീവിതം തന്നെ മടുത്തു പോകുമായിരുന്നു. ഭാഗ്യത്തിന് അങ്ങനെ സംഭവിച്ചില്ല- ടൊവിനോ കൂട്ടിച്ചേർത്തു.

  ആ സാമ്യമുണ്ട്! തൂവാനത്തുമ്പികളിലെ ജയകൃഷ്‌ണനും ഇട്ടിമാണിയും തമ്മിൽ ബന്ധം? വെളിപ്പെടുത്തി ലാലേട്ടൻ


  11 വർഷത്തെ പ്രണയത്തിന് ശേഷം 2014 ലാണ ടൊവിനോ ലിഡിയയെ വിവാഹം കഴിക്കുന്നത്. ഇവർക്ക് ഇസ എന്ന് പേരുളള മൂന്ന് വയസ്സുകാരിയായ മകളുണ്ട്. പെതുപരിപാടികളിലും മറ്റു ടൊവിനോയ്ക്കൊപ്പം ലിഡിയയും കുഞ്ഞും ഉണ്ടാകാരുണ്ട്. ഇവരുടെ കുടുംബ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമാകാറുണ്ട്.

  ഇവനാണെന്റെ ഹീറോ! ഇല്ലുവെന്ന ഇൽഹാൽ അർഷക്, മകന്റെ ആദ്യ വീഡിയോയുമായി നജീം

  മനസ്സിലെ ആഗ്രഹത്തെക്കുറിച്ച് ടൊവിനോ

  2019 ടൊവിനോയ്ക്ക് ഭാഗ്യ വർഷമായിരുന്നു. പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും വൻ വിജയമായിരുന്നു. ചെറിയ വ്യത്യാസത്തിലാണ് ചിത്രങ്ങൾ പുറത്തിറങ്ങിയത്. എന്നാൽ ഇവയെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2019 ൽ ആദ്യം പുറത്തിറങ്ങിയ മൾട്ടിസ്റ്റാർ ചിത്രമായിരുന്നു ലൂസിഫർ,പൃഥ്വിരാജ് സംവിധാനം ചെയ്ത് ചിത്രത്തിൽ ലാലേട്ടനോടൊപ്പം പ്രധാന വേഷത്തിൽ ടൊവിനോയും എത്തിയിരുന്നു.ഉയരെ , വൈറസ്, ആൻഡ് ദ് ഓസ്ക്കാർ ഗോസ് ടൂ, ലൂക്ക, കൽക്കി ഇവയെല്ലാം തിയേറ്ററുകൾ ആഘോഷമാക്കുകയായിരുന്നു. എടക്കാട് ബെറ്റാലിയനാണ് ഇനി പുറത്തു വരാനുള്ള ടൊവിനോ ചിത്രം.

  English summary
  tovino says about wife support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X