twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്യാംപില്‍ വെച്ച് സെല്‍ഫി ചോദിച്ചയാള്‍ക്ക് ടൊവിനോ നല്‍കിയ മറുപടി? കൈയ്യടിയുമായി ആരാധകലോകം!

    By Nimisha
    |

    Recommended Video

    ക്യാംപില്‍ വെച്ച് സെല്‍ഫി ചോദിച്ചയാള്‍ക്ക് ടൊവിനോയുടെ മറുപടി | Kerala Floods 2018 | Tovino Thomas

    മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി വിവിധ ജില്ലകളിലായി നിരവധി ക്യാംപുകളാണ് തുറന്നത്. ജീവന്‍ രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസത്തോടെയാണഅ പലരും ക്യാംപുകളിലേക്കെത്തിയത്. വീടുകളില്‍ ഒറ്റപ്പെട്ടുപോയവരെ സഹായിക്കുന്നതിനായി താരങ്ങളും സജീവമായി രംഗത്തിറങ്ങിയിരുന്നു. അവശ്യ സാധനങ്ങളുമായാണ് പലരും എത്തിയത്. സാധാരണക്കാരിലൊരാളായി പ്രവര്‍ത്തിക്കുന്ന താരങ്ങളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

    യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസും രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. തൃശ്ശൂരിലെ വിവിധ ക്യാംപുകള്‍ സന്ദര്‍ശിച്ച് അവശ്യ സാധനങ്ങളും മറ്റ് സഹായങ്ങളും എത്തിക്കുന്നതിന് താരവും മുന്‍നിരയിലുണ്ടായിരുന്നു. പ്രളയബാധിതര്‍ക്ക് താമസിക്കാനുള്ള സൗകര്യം വീട്ടില്‍ ഒരുക്കാമെന്നും കറന്റില്ല എന്ന പ്രശ്‌നം മാത്രമേയുള്ളൂവെന്നും താരം പറഞ്ഞിരുന്നു. അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ലെന്നും തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമെന്ന നിലയില്‍ തന്റെ വീട്ടിലേക്ക് വരാമെന്നും ഇത് ദുരുപയോഗം ചെയ്യരുതെന്നും ടൊവിനോ വ്യക്തമാക്കിയിരുന്നു.

    ടൊവിനോ തോമസ് നേരിട്ടെത്തി

    ടൊവിനോ തോമസ് നേരിട്ടെത്തി

    സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. സിനിമയിലെയും വ്യക്തി ജീവിതത്തിലെയും വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം പങ്കുവെക്കാറുണ്ട്. അപ്രതീക്ഷിതമായെത്തിയ മഹാപ്രളയത്തിന് മുന്നില്‍ കേരളം വിറച്ചുനിന്നപ്പോള്‍ സഹായം വാഗ്ദാനം ചെയ്ത് താരവും രംഗത്തെത്തിയിരുന്നു. അതിനിടയില്‍ തന്നെ ചൊറിയാനെത്തിയവര്‍ക്ക് കൃത്യമായ മറുപടിയും താരം നല്‍കിയിരുന്നു.

    അമ്മയുടെ സംഭാവന കുറഞ്ഞുപോയി!

    അമ്മയുടെ സംഭാവന കുറഞ്ഞുപോയി!

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താരസംഘടനയായ എഎംഎംഎ 10 ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു. ആദ്യഘട്ട സഹായമായിട്ടായിരുന്നു ഈ തുക നല്‍കിയത്. നാനൂറിലധികം അംഗങ്ങളുള്ള സംഘടനയായിട്ടും കുറഞ്ഞ തുക നല്‍കിയെന്ന തരത്തില്‍ സംഘടനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കൊച്ചിയിലെ ദുരിതബാധിതരെ സഹായിക്കാനായി ഒരുക്കിയ കര്‍മ്മപദ്ധതിയായ അന്‍പോട് കൊച്ചിക്ക് പിന്തുണ അറിയിച്ച് ടൊവിനോ എത്തിയിരുന്നു. താരത്തിന്റെ ലൈവ് വീഡിയോയ്ക്ക് താഴെയും ഇത്തരത്തിലുള്ള വിമര്‍ശനങ്ങളുണ്ടായിരുന്നു.

     വായടിപ്പിച്ച മറുപടി

    വായടിപ്പിച്ച മറുപടി

    സോഷ്യല്‍ മീഡിയയിലൂടെ അനാവശ്യ വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ടൊവിനോ ഒരുകാലത്തും വെറുതെ വിടാറില്ല എന്ന് മാത്രമല്ല അത്തരം ശ്രമങ്ങളൊന്നും പോത്സാഹിപ്പിക്കാറുമില്ല. സംഘടന എന്ത് ചെയ്തു എന്ന് വിമര്‍ശിക്കുന്നതിന് പകരം താങ്കള്‍ എന്ത് ചെയ്തുവെന്ന് ചിന്തിക്കൂ, താങ്കളെപ്പോലുള്ളവരുള്ളത് കൊണ്ടാണ് മറ്റുള്ളവര്‍ എന്ത് ചെയ്തു എന്ന കാര്യം ചര്‍ച്ചയാവുന്നത്. ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കാതെ മറ്റുള്ളവരെ സഹായിക്കാനായി ഇറങ്ങിയിരുന്നുവെങ്കില്‍ എത്ര നന്നായേനെയെന്നും താരം പറഞ്ഞിരുന്നു.

    ക്യാംപിലെ പ്രവര്‍ത്തനങ്ങള്‍

    ക്യാംപിലെ പ്രവര്‍ത്തനങ്ങള്‍

    ഇരിങ്ങാലക്കുടയില്‍ വീടിനടുത്തുള്ള ദുരിതാശ്വാസ ക്യാംപില്‍ ടൊവിനോയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. അരിച്ചാക്ക് ചുമന്നും പച്ചക്കറികളെത്തിച്ചും താരം ക്യാംപില്‍ സജീവമായിരുന്നു. താരമാണെന്നുളളതിന്റെ യാതൊരുവിധ ജാഡയുടെ അദ്ദേഹത്തിന്റെ പെരുമാറ്റത്തിലില്ലായിരുന്നു. തനി തൃശ്ശൂരുകാരനായി ഇടപെടുന്ന താരത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. എന്താവശ്യമുണ്ടെങ്കിലും തന്നെ വിളിക്കണമെന്നാവശ്യപ്പെട്ടാണ് താരം പോയത്. ഫേസ്ബുക്ക് ലൈവിലൂടെയാും അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.

    സോഷ്യല്‍ മീഡിയയുടെ പിന്തുണ

    സോഷ്യല്‍ മീഡിയയുടെ പിന്തുണ

    ഫേസ്ബുക്ക് വാൡ പോസ്റ്റ് ഇടുന്നത് മാത്രമല്ല ദുരിതാബാധിതര്‍ക്കൊപ്പം നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന താരത്തിന് നിറഞ്ഞ കൈയ്യടിയാണഅ ലഭിച്ചത്. വീടുകളില്‍ ഒറ്റപ്പെട്ട് പോയവരെ സഹായിക്കുന്നതിനായി പോയപ്പോള്‍ പലരും വീടുവിട്ടിറങ്ങാന്‍ തയ്യാറാവുന്നില്ലെന്നും ഇപ്പോള്‍ സുരക്ഷിത സ്ഥാനത്താണെങ്കില്‍ക്കൂടിയും പിന്നീട് നിങ്ങളിലേക്കെത്തുന്നത് ബുദ്ധിമുട്ടാവാന് സാധ്യതയുണ്ടെന്നും തങ്ങളോടൊപ്പം വരണമെന്നും താരം ആവശ്യപ്പെട്ടിരുന്നു. ടൊവിനോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചത്.

    സെല്‍ഫി ചോദിച്ച ചേച്ചിക്ക് നല്‍കിയ മറുപടി

    സെല്‍ഫി ചോദിച്ച ചേച്ചിക്ക് നല്‍കിയ മറുപടി

    ഇരിങ്ങാലക്കുടയിലെ ക്യാംപിലെ സ്ഥിതി സാധാരണനിലയിലേക്കായതിന് ശേഷം അടുത്ത സ്ഥലത്തേക്ക് പോവാനിറങ്ങിയ ടൊവിനോയെ കൈയ്യടിച്ചാണ് യാത്രയാക്കിയത്. എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും തങ്ങളില്‍ ആരെങ്കിലുമൊക്കെ ഇവിടെ കാണുമെന്നും താരം പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഒരു ചേച്ചി സെല്‍ഫി ചോദിച്ചത്. അതൊക്കെ പിന്നെയാവാമെന്നും അതിന് നിന്നാല്‍ സമയം വൈകുമെന്നും പെട്ടെന്ന് തന്നെ അടുത്ത ക്യാംപുകളിലേക്കെത്തണമെന്നുമായിരുന്നു താരം പറഞ്ഞത്.

    English summary
    Tovino Thomas's reply to selfie request
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X