For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  25 സിനിമയില്‍ അഭിനയിച്ചു, 3 പടത്തില്‍ ഉമ്മ വെച്ചു! ലിപ് ലോക്ക് രംഗങ്ങളെ കുറിച്ച് ടൊവിനോ പറയുന്നു..

  |
  ടോവിനോ തുറന്നു പറയുന്നു | filmibeat Malayalam

  മലയാളത്തിലെ ഇമ്രാം ഹാഷ്മി എന്നറിയപ്പെടുന്ന യൂത്തനാണ് ടൊവിനോ തോമസ്. നേരത്തെ ഈ പേര് ഫഹദ് ഫാസിലിനായിരുന്നു. ടൊവിനോയുടെ സിനിമകളിലെ ചുംബന രംഗങ്ങളായിരുന്നു അദ്ദേഹത്തിന് അങ്ങനെ ഒരു പേര് നല്‍കി കൊടുത്തത്. ഓരോ സിസനിമകള്‍ കഴിയുംതോറും ടൊവിനോയുടെ ഒരു ലിപ് ലോക്ക് രംഗം ചിത്രത്തിലുണ്ടോ എന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്.

  നിലവില്‍ കൈനിറയെ സിനിമകളുമായി ടൊവിനോ തിരക്കോട് തിരക്കിലാണ്. എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രമാണ് ഈ ക്രിസ്തുമസിന് തിയറ്ററുകളിലേക്ക് എത്തുന്ന സിനിമ. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാനെത്തിയ ടൊവിനോ തന്റെ സിനിമകളിലെ ചുംബനരംഗത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

   റോമാന്റിക് ഹീറോ

  റോമാന്റിക് ഹീറോ

  ടൊവിനോ നായകനായി അഭിനയിച്ച ഓരോ സിനിമകളും പ്രേക്ഷകര്‍ ഏറ്റെടുക്കുന്നതാണ് അടുത്തിടെ കാണാന്‍ കഴിയുന്നത്. അഭിനയത്തിലുള്ള കഴിവ് കൊണ്ട് മാത്രം ഉയരങ്ങള്‍ കീഴടക്കിയ താരമാണ് ടൊവിനോ. കുഞ്ചാക്കോ ബോബനൊക്കെ അടക്കി വാണിരുന്ന മലയാള സിനിമയുടെ റോമാന്റിക് ഹീറോ എന്ന ലേബല്‍ ടൊവിനോ സ്വന്തമാക്കിയിരുന്നു. പ്രണയം ഇതിവൃത്തമാക്കിയെത്തിയ ടൊവിനോയുടെ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. അതില്‍ ശ്രദ്ധേയം ലിപ് ലോക്ക് രംഗങ്ങളായിരുന്നു.

   മായാനദി ഉണ്ടാക്കിയ ഓളം

  മായാനദി ഉണ്ടാക്കിയ ഓളം

  ടൊവിനോയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു മായാനദി. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് റിലീസിനെത്തിയ സിനിമ പ്രേക്ഷക പ്രതികരണത്തിലൂടെയായിരുന്നു ഹിറ്റിലേക്ക് എത്തിയത്. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും നായിക നായകന്മാരായി തകര്‍ത്തഭിനയിച്ച സിനിമ ആഷിക് അബുവായിരുന്നു സംവിധാനം ചെയ്തത്. സിനിമയിലെ ടൊവിനോയുടെ മാത്തന്‍ എന്ന കഥാപാത്രവും ഐശ്വര്യയുടെ അപര്‍ണ എന്ന അപ്പുവും ശ്രദ്ധേയമായിരുന്നു. അതിലും തരംഗമായത് ഇരുവരും തമ്മിലുള്ള ലിപ് ലോക്ക് രംഗങ്ങളായിരുന്നു. ഒരു പാട്ട് രംഗത്തിലായിരുന്നു ഈ സീന്‍.

  പിന്നാലെ വന്ന സിനിമകള്‍

  പിന്നാലെ വന്ന സിനിമകള്‍

  മായാനദിയ്ക്ക് ശേഷം ടൊവിനോ അഭിനയിച്ച ഒന്ന് രണ്ട് സിനിമകളിലും കിടിലന്‍ ലിപ് ലോക്ക് രംഗങ്ങളുണ്ടായിരുന്നു. ഒരേ സമയം മലയാളത്തിലും തമിഴിലുമായി നിര്‍മ്മിച്ച അഭിയുടെ കഥ അനുവിന്റെയും ആയിരുന്നു അതിലൊന്ന്. ബിആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്ത ചിത്രമൊരു റോമാന്റിക് ഡ്രാമയായിരുന്നു. ചിത്രത്തില്‍ ടൊവിനോയും തെന്നിന്ത്യന്‍ നടി ബാജ്‌പേയിയും തമ്മില്‍ സിനിമയിലെ പാട്ട് രംഗത്തിലുണ്ടായിരുന്ന ലിപ് ലോക് രംഗമായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്.

  തീവണ്ടിയും

  തീവണ്ടിയും

  സെപ്റ്റംബറില്‍ തിയറ്ററുകളിലേക്ക് എത്തിയ തീവണ്ടി ഹിറ്റായത് അതിലെ പാട്ടിലൂടെയായിരുന്നു.ജീവാംശമായി താനെ എന്ന് തുടങ്ങുന്ന പാട്ടില്‍ ടൊവിനോയും നടി സംയുക്ത മേനോനും തമ്മിലുള്ള ലിപ് ലോക്ക് തംരഗമായിരുന്നു. പാട്ടിനെ ജനപ്രിയമാക്കിയതും അത് തന്നെയായിരുന്നു. മൂന്നാല് സിനിമകളില്‍ ഇത്തരം രംഗങ്ങള്‍ കൈകാര്യം ചെയ്തതോടെയാണ് ചുംബന രംഗമില്ലാത്ത ടൊവിനോ ചിത്രമില്ലെന്ന് പ്രേക്ഷകര്‍ വിധി എഴുതിയത്.

   ടൊവിനോയുടെ വാക്കുകള്‍

  ടൊവിനോയുടെ വാക്കുകള്‍

  മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവിനോ തുറന്ന് സംസാരിച്ചത്. ഒരു 25 സിനിമയിലെങ്കിലും ഞാന്‍ അഭിനയിച്ച് കാണും. ആകെ രണ്ടോ മൂന്നോ പടത്തിലാണ് ഉമ്മ വെച്ചത്. ആളുകള്‍ ഇതിനെ ഇത്രയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യമുണ്ടോ?. മറ്റ് സിനിമകളിലൊക്കെ ഫൈറ്റും ഇമോഷനുമൊക്കെ ഉള്ളത് പോലെയാണ് ഇതും. 'എക്‌സ്പ്രഷന്‍ ഓഫ് ലൗ' ആയി കണ്ടാല്‍ പോരെ. ഒരു നായകന്‍ വില്ലനെ അടിച്ചും ഇടിച്ചും വെട്ടിയും കൊല്ലുന്നത് കൈയ്യടിയോടെ ഏറ്റ് വാങ്ങുന്ന പ്രേക്ഷകര്‍ക്ക്, ഒരു നായകന്‍ നായികയെ ചുംബിക്കുന്ന സീന്‍ കാണുമ്പോഴേക്കും അത് കുടുംബ പ്രേക്ഷകര്‍ക്ക് കാണാന്‍ പറ്റാത്തതായി. യുവാക്കളെ വഴിത്തെറ്റിക്കുന്നതായി എന്നൊക്കെ പറയുന്നത് ശരിയാണോ?

   പ്രണയത്തിന്റെ പൂര്‍ത്തികരണത്തിനാണ് ചുംബനം

  പ്രണയത്തിന്റെ പൂര്‍ത്തികരണത്തിനാണ് ചുംബനം

  ഈ ഉമ്മ മാത്രം അവരെ അസ്വസ്ഥമാക്കുന്നുണ്ടെങ്കില്‍ അതൊരു കപട സദാചാരം അല്ലേ? ആ കഥാപാത്രം ആവശ്യപ്പെടുന്നത് കൊണ്ട് മാത്രം ചെയ്യുന്നതാണ്. അല്ലാതെ സിനിമയെ കുറച്ച് സ്‌പൈസി ആക്കാം എന്ന് വിചാരിച്ചിട്ടൊന്നും ഉമ്മ ഒരു സിനിമയിലും കൂട്ടി ചേര്‍ക്കുന്നതല്ല. ലിപ്‌ലോക് സീന്‍ അവിടെ ഇല്ലാതെ ഒന്ന് ചിന്തിച്ച് നോക്കിയാല്‍ എന്തായിരിക്കും..? ആ സിനിമയുടെ പൂര്‍ണതയ്ക്ക് വേണ്ടി അങ്ങനെ ചെയ്യണ്ടേ? നായകന്‍ വില്ലനെ കൊല്ലുമ്പോളാണ് ആള്‍ക്കാര്‍ക്ക് സിനിമ പൂര്‍ത്തീകരിച്ചതായി തോന്നുന്നത്. പ്രണയത്തിന്റെ പൂര്‍ത്തികരണത്തിനായാണ് ചുംബനം എന്ന് മനസിലാക്കിയാല്‍ പോരെ എന്നും ടൊവിനോ ചോദിക്കുന്നു.

  English summary
  Tovino Thomas talks about kiss scenes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X