For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ട്രാൻസിലെ റെഡ് ഡിസ്ട്രിക് രംഗങ്ങൾ ഷൂട്ട് ചെയ്തത് കേരളത്തിൽ, അതുംപ്രേക്ഷകരുടെ പ്രിയനഗരത്തിൽ

  |

  പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അൻവർ റഷീദ് -ഫഹദ് ഫാസിൽ കൂട്ട്ക്കെട്ടിൽ ഒരുങ്ങിയ ചിത്രമായിരുന്നു ട്രാൻസ്. അൻവർ റഷീദ് എന്റർടെയിൻമെന്റ്സ് നിർമ്മിക്കുന്ന ഈ ചലച്ചിത്രത്തിൽ ഫഹദ് ഫാസിൽ, നസ്രിയ നസീം, സൗബിൻ സാഹിർ, വിനായകൻ, ഗൗതം മേനോൻ എന്നിങ്ങനെ വലിയ താരനിരയായിരുന്നു അണിനിരന്നത്. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ചിത്രം നേടിയത്. ഓൺലൈൻ സ്ട്രിമിങ്ങിലും എത്തിയതോടെ കാഴ്ചക്കാർ ഇരട്ടിക്കുകയായിരുന്നു.

  trance

  ലോക്ക് ഡൗൺ ദിനത്തിൽ ആ വലിയ ആഗ്രഹം പങ്കുവെച്ച് യുവ താരം, കയ്യടിച്ച് ആരാധകർ...

  ട്രാൻസിലെ ലൊക്കേഷനുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിന് പുറമേ, മുംബൈ, കന്യാകുമാരി. ദുബായ്, ആംസ്റ്റർഡാമം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരിച്ചത്. ഇപ്പോഴിത ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം വീണ്ടും ചർച്ചയാകുകയാണ്. ഫഹദ് ഫാസിലിന്റെ കഥാപാത്രം എസ്തറിനെ നേടി പോകുന്ന ആംസ്റ്റർഡാം രംഗങ്ങൾ ഫോർട്ട്കൊച്ചിയിലാണ് ഷൂട്ട് ചെയ്തത്. ആംസ്റ്റര്‍ഡാമിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്ടിൽ ഷൂട്ട് ചെയ്യുന്നത് പുതിയ നിയമപ്രകാരം അനുവദീയമല്ല. തുടർന്ന് കലാസംവിധായകൻ അജയൻ ചാലിശ്ശേരിയുടെ നേത്യത്വത്തിൽ സെറ്റ് നിർമ്മിക്കുകയായിരുന്നു. തുടർന്നാണ് ക്ലൈമാക്സ് സീൺ ഷൂട്ട് ചെയ്തത്. ഫഹദ് ഫാസിൽ റെഡ് ഡിസ്ട്രിക്ടിൽ കൂടി നടക്കുന്ന രംഗങ്ങളെല്ലാം ഇവിടെയാണ് ചിത്രീകരിച്ചത്.

  കാണാത്തവർ കണ്ടതിനു ശേഷം വായിക്കുക, ഇതാണ് അഞ്ചാം പാതിരയിലെ മിഥുൻ മാനുവൽ ബ്രില്ല്യൻസ്, കുറിപ്പ് വൈറൽ

  ദിവസങ്ങൾക്ക് മുൻപ് ഫഹദിന്റെ കഥാപാത്രമായ വിജു പ്രസാദിന്റെ കന്യാകുമാരിയിലെ വീട് ഉണ്ടായതിനെ കുറിച്ച് വെളിപ്പെടുത്തി കലാസംവിധായകന്‍ അജയന്‍ ചാലിശ്ശേരി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോജിലൂടെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. സെറ്റിടുന്നതിന് മുന്‍പുള്ള ചിത്രവും ശേഷവും അദ്ദേഹം പങ്കുവെച്ചിരുന്നു.
  ഇതാണു വിജു പ്രസാദിന്റെ വീട്. വളരെ ഭംഗിയേറിയ കന്യാകുമാരി കടല്‍ക്കരയോട് ചേര്‍ന്നുളള ഒരു പഴയ ശൈലിയിലുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയാണ് ഇത്. അതിലെ വാടകക്കാരെ തല്‍ക്കാലം ഒഴിപ്പിച്ച് വിജുവിന്റെ വീടായി മാറ്റിയത്. അടുക്കള നമ്മള്‍ അതില്‍ സെറ്റ് ചെയ്തതാണു. വിജുവിന്റെ മുറി. അനിയന്റെ മുറിയെല്ലാം സെറ്റു ചെയ്തു. പഴയതും നല്ല പോലെ ഉപയോഗിച്ച സാധനങ്ങള്‍ തപ്പിയെടുത്ത് വീട്ടില്‍ നിറക്കുക ആയിരുന്നു. മുന്‍പുള്ളതും ശേഷമുള്ളതും തരത്തില്‍ ആണു ഫോട്ടോസ്. വിജുവിന്റെ കുട്ടിക്കാലം ചിത്രീകരിച്ച വീടും പരിസരത്ത് ഉളളത് തന്നെയാണ്. അതിന്റെയും പഴയ രൂപവും നമ്മള്‍ ചെയ്തതും മനസ്സിലാക്കുക'. ട്രാന്‍സ് ഒരു സമ്പൂര്‍ണ അന്‍വര്‍ റഷീദ് ചിത്രമാണെന്നും അദ്ദേഹം പറയുന്നു.

  ഒരു മോട്ടിവേഷണല്‍ ട്രെയിനറായ വിജു പ്രസാദ് എന്ന കഥാപാത്രത്തെയാണ് ട്രാന്‍സില്‍ ഫഹദ് അവതരിപ്പിച്ചത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുമ്പോള്‍ വിന്‍സെന്റ് വടക്കനാണ് ട്രാന്‍സിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അമല്‍ നീരദാണ് ക്യാമറ ചലിപ്പിച്ചത്. സൗണ്ട് ഡിസൈനിംഗിന് വളരെ പ്രാധാന്യമുള്ള ചിത്രത്തിന് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് അത് നിര്‍വഹിച്ചു.

  Read more about: trance movie സിനിമ
  English summary
  Fahadh Faasil Movie Trance Climax Scene Was shot in Fort Cochin.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X