For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെൺകുട്ടിയെ കിട്ടില്ലേ എന്ന് ഭർത്താവിനോട് ചോദിക്കും, വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ഹണി

  |

  മികച്ച പ്രേക്ഷക സ്വീകാര്യതയുള്ള ടോക്ക് ഷോയാണ് ഗായകൻ ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഷോയിൽ അതിഥികളായി എത്തുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിലും മറ്റും വൈറലാവുന്നത് പറയാം നേടാം ഷോയുടെ പുതിയ എപ്പിസോഡ് ആണ്. ഇക്കുറി ഷോയിൽ എത്തിയിരിക്കുന്നത് ട്രാൻസ്ജെൻഡർ എയ്ന്‍ ഹണി ആരോഹിയാണ്. ഇതാദ്യമായാണ് തന്റെ ഷോയിലേക്ക് ട്രാൻസ്ജെൻഡർ എത്തുന്നതെന്ന് പറഞ്ഞ് കൊണ്ടാണ് ഹണിയെ എംജി സ്വാഗതം ചെയ്യുന്നത്.

  അമ്മയാകാൻ പോകുന്നത് മറച്ച് വെച്ചത് ഇത് കൊണ്ടാണ്, ലൂക്ക വന്നതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് മിയ

  എനിക്ക് ഈ ട്രാന്‍സുമായി ബന്ധപ്പെട്ട് കുറച്ച് അറിവേയുള്ളൂ. അധികമൊന്നുമില്ല. അതേക്കുറിച്ച് ഹണിയോട് ചോദിക്കുന്നതില്‍ വിരോധമില്ലല്ലോ എന്ന് ചോദിച്ചായിരുന്നു എംജി ശ്രീകുമാര്‍ സംസാരിച്ച് തുടങ്ങുന്നത്. തന്റെ ജീവിതത്തിലെ മാറ്റത്തെ കുറിച്ചും കുടുംബത്തെ പറ്റിയും ഭർത്താവിനെ കുറിച്ചുമൊക്കെ ഹണി പറയുന്നുണ്ട്. ട്രാൻസ് ആയിന്റെ പേരിൽ കുടുംബജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ചും മറ്റും ഹണി പറയുന്നുണ്ട്.

  കാല് കുഴഞ്ഞ് ഞാൻ കടപ്പുറത്ത് വീണു, എല്ലാവരും പേടിച്ചു പോയി, സംഭവം വെളിപ്പെടുത്തി മനോജ് കെ ജയൻ

  ചെറുപ്പം മുതലെ ഇങ്ങനെ തന്നെയായിരുന്നു എന്നാണ് ഹണി പറയുന്നത്. എപ്പോഴാണ് സ്ത്രിത്വം മനസ്സിൽ കടന്നു കൂടിയതെന്നുളള ചോദ്യത്തിനായിരുന്നു ഹണി മറുപടി നൽകിയത്.''കുട്ടിക്കാലത്തെ അങ്ങനെയായിരുന്നു. വളര്‍ന്നുവന്നൊരു സാഹചര്യത്തിൽ അത് പറയാനാവുമായിരുന്നില്ല. ഗേള്‍സിന്റെ ഡ്രസ് ഇടാന്‍ തോന്നുക, പെണ്‍കുട്ടികളോടൊപ്പം മാത്രം കളിക്കാൻ തോന്നുക. ആൺകുട്ടികളെ ചെറുപ്പം മുതലെ പേടിയായിരുന്നു. അവർ അടിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു. പ്രണയമൊക്കെ തോന്നുന്ന സമയത്ത് എനിക്ക് ആണ്‍കുട്ടിയോടാണ് പ്രണയം തോന്നിയത്. അത് പറയാന്‍ ശ്രമിച്ചപ്പോള്‍ ഒരുപാട് ഉപദ്രവവും കിട്ടി.
  ഒരു ട്രാന്‍സ് വുമണാകുന്ന വ്യക്തിക്ക് പബ്ലിക്കില്‍ നിന്നും ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഒരു പെണ്‍കുട്ടി-ആണ്‍കുട്ടിയാണെങ്കില്‍ അത്രയും പ്രശ്നങ്ങളുണ്ടാവില്ല. അങ്ങനെ ആ പ്രണയം മനസ്സില്‍ തന്നെ ഒതുക്കിവെക്കുകയായിരുന്നുവെന്ന് ഹണി പറയുന്നു.''

  സ്‌കൂള്‍ ലൈഫൊക്കെ കഴിഞ്ഞ് പുറത്തേയ്ക്ക് വന്നപ്പോൾ എനിക്കൊരു ആഗ്രഹമായിരുന്നു പെട്ടെന്ന് എന്റെ ഐഡന്റിറ്റിയിലേക്ക് മാറേണ്ടതായി വന്നു. അതിന് വേണ്ടി ഒരുപാട് സ്ട്രഗിള്‍ ചെയ്യേണ്ടതായി വന്നു. സര്‍ജറിയെക്കുറിച്ചൊന്നും അന്ന് അറിയില്ലായിരുന്നു. ആ സമയം കമ്മിറ്റ് ആയി. ഒരു റിലേഷൻഷ് ആയെന്നും ഹണി പറയുന്നു. സർജറികളെ കുറിച്ചും പറയുന്നുണ്ട്. പാട്ടു പാടുമോ എന്ന് എംജി ചോദിക്കുമ്പോഴാണ് സൗണ്ട് സർജറിയ ചെയ്തതിനെ കുറിച്ച് പറയുന്നത്. പിന്നീട് ഇതിനെ കുറിച്ച് ഗായകൻ കൂടുതൽ ചോദിക്കുകയായിരുന്നു.
  .

  കുറേ സര്‍ജറികളുണ്ടെന്നാണ് ഹണി പറയുന്നത്. നമ്മൾ ഓരേ സ്റ്റേജ് കഴിയുമ്പോഴാണ് മിസ്റ്റേക്കുകൾ കണ്ടുപിടിക്കുന്നത്. നീ ആണല്ലേ എന്തിനാണ് പെണ്ണുങ്ങളുടെ ഡ്രസ് ഇട്ട് നടക്കുന്നതെന്നൊരു ചോദ്യമുണ്ടായിരുന്നു പബ്ലിക്കില്‍ നിന്നും. പബ്ലിക് ബാത്ത്‌റൂം ഉപയോഗിക്കുന്നതിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. പൂര്‍ണ്ണതയിലേക്കെത്താനായി ആദ്യം ഡൗണ്‍ സര്‍ജറി ചെയ്തു. കോയമ്പത്തൂരാണ് ചെയ്തത്. സക്‌സസായിരുന്നു. അത് കഴിഞ്ഞ് ബ്രസ്റ്റിന്റെയായിരുന്നു. ബാംഗ്ലൂരിലാണ് അത് ചെയ്തത്. അത് കഴിഞ്ഞ് സൗണ്ട് ഒരു പ്രശ്‌നമായിരുന്നു. അങ്ങനെയാണ് വോയ്‌സ് സര്‍ജറി ചെയ്തത്. സംസാരിച്ച് തുടങ്ങുമ്പോഴാണ് പലര്‍ക്കും പ്രശ്‌നങ്ങള്‍ തോന്നുന്നത്. അത് വളരെയധികം വേദനിപ്പിച്ചിരുന്നു. പിന്നീട് ട്രെയിനിൽ ഇരിക്കുന്ന സമയത്ത് കുഴപ്പമില്ല എന്നാൽ നമ്മൾ സംസാരിച്ച് തുടങ്ങുന്ന സമയത്ത് അവർ മാറി ഇരിക്കും. ഒരു ഹോട്ടലിൽ പോയി ഇരിക്കുന്ന സമയത്ത് നമ്മളുടെ അടുത്ത് ആരും ഇരിക്കാറില്ല. അതാണ് സര്‍ജറിയിലേക്ക് പോയതെന്നും പാട് കാണിച്ച് കൊണ്ട് ഹണി പറയുന്നു. സർജറി ചെയ്യുമ്പോൾ പൂർണ്ണമായി സൗണ്ട് ഇല്ലാതാവുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. എല്ലാ ദൈവത്തിന് വിട്ട് കൊടുത്ത് ഓപ്പറേഷന് കിടന്ന് കൊടുക്കുകയായിരുന്നു എന്നും ഹണി കൂട്ടിച്ചേർത്തു.

  തങ്ങളുടെ ദൈവത്തെ കുറിച്ചും പറയുന്നുണ്ട്.താനൊരു ക്രിസ്ത്യനാണ്. എല്ലാ ദൈവങ്ങളേയും വിശ്വസിക്കുന്നുണ്ട്. പക്ഷെ ഞങ്ങളുടെ ദൈവം സന്തോഷ് മാതയാണ്. ബഹുചാരമാതയെന്നു പറയുന്നു. നല്ല പവറാണ്. വല്ലാര്‍പാടം മാതാവും ഗുരുവായൂരപ്പനും ബഹുചാരമാതയുമാണ് എന്റെ ഇഷ്ടദൈവങ്ങള്‍. കുടുംബത്തെ കുറിച്ചും ഹണി പറഞ്ഞിരുന്നു. ഞങ്ങള്‍ 5 മക്കളാണ്. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ച് പോയിരുന്നു. അമ്മ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളര്‍ത്തിയത്. പബ്ലിക്കില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിട്ടിരുന്ന സമയത്താണ് എവിടെയെങ്കിലും പോയി രക്ഷപ്പെട്ടെളൂയെന്ന് പറഞ്ഞത്. ദുരനുഭവങ്ങള്‍ ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്. ട്രാന്‍സാണെന്നറിഞ്ഞാല്‍ പല തരത്തിലുള്ള മോശമായ ചോദ്യങ്ങൾ വരാറുണ്ടെന്നും ഹണി പറയുന്നു.

  ഭർത്താവിനെ കുറിച്ചും പറയുന്നുണ്ട്. ജൂലൈ 4നായിരുന്നു വിവാഹം. ആള്‍ ഖത്തറിലാണ്. കുടുംബാംഗങ്ങളൊന്നും അംഗീകരിച്ചിട്ടില്ല. ഒരു മകനാണ്, അമ്മയ്ക്ക് പ്രശ്‌നമായിരുന്നു. രജിസ്റ്റര്‍ മാര്യേജായിരുന്നു. പുള്ളീടെ വീട്ടുകാര്‍ക്ക് അറിയില്ല. പുള്ളീടെ അമ്മയ്ക്ക് ട്രാന്‍സിനെ കാണുമ്പോള്‍ പേടിയാണ്. എന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല. നാട്ടിലൊക്കെ ചെല്ലുമ്പോള്‍ പ്രശ്‌നമാണ്. വിവാഹം കഴിഞ്ഞെങ്കിലും ആള്‍ക്കും പ്രശ്‌നമാണ്. ആര്‍ക്കെങ്കിലും പരിചയപ്പെടുത്തുമ്പോള്‍ നിനക്ക് പെണ്‍കുട്ടിയെ കിട്ടില്ലേ, നീയെന്തിനാണ് കല്യാണം കഴിച്ചത് എന്നൊക്കെയാണ് ചോദ്യങ്ങള്‍. അതോണ്ട് ആള്‍ക്കും ടെന്‍ഷനാണ്.

  ആ സത്യം ദുൽഖർ പറയുന്നു.. വാപ്പച്ചിയോട് മുട്ടാൻ എനിക്കാവില്ല | Filmibeat Malayalam

  അമ്മയാവാനാകില്ലെന്നോര്‍ത്ത് ഒരുപാട് കരഞ്ഞിട്ടുണ്ട് ജീവിതത്തില്‍. എത്രയൊക്കെ സര്‍ജറികള്‍ ചെയ്താലും അത് നടക്കില്ലല്ലോ. അതിന് വേണ്ടി ഒരുപാട് പേര്‍ ട്രൈ ചെയ്യുന്നുണ്ട്. തന്റെ ഭർത്താവിനോട് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. നോര്‍മ്മലിയുള്ള ഗേളിനെയാണ് വിവാഹം ചെയ്യുന്നതെങ്കിലും കുട്ടികളില്ലാതെ ആവുന്നില്ലേ, എനിക്ക് ഇതൊരു വിഷമമായി തോന്നുന്നില്ലെന്നാണ് എന്റെ ഭര്‍ത്താവ് അവരോട് പറയാറുള്ളത്. അത് കേള്‍ക്കുമ്പോള്‍ തനിക്ക് സങ്കടമാണെന്നും ഹണി പറയുന്നു. നിയമപരമായി വിവാഹിതരായവരാണെങ്കിലും ട്രാന്‍സിന് അഡോപ്ഷനും എളുപ്പമല്ല, അതും പ്രശ്‌നമാണെന്നും ഹണി പറയുന്നു.

  Read more about: mg sreekumar
  English summary
  Transgender Honey Aarohi opens Up About Her Marriag Life Issues,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X