For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മക്കും അച്ഛനും മലയാളം സംസാരിക്കാൻ അറിയാം, കേരളവുമായുള്ള അടുത്ത ബന്ധം വെളിപ്പെടുത്തി തൃഷ

  |

  മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുള്ള താരമാണ് തൃഷ കൃഷ്ണൻ. മലയാളത്തിൽ അധികം സജീവമല്ലെങ്കിലും നടിയോട് ഒരു പ്രത്യേക സ്നേഹമാണ് മലയാളി പ്രേക്ഷകർക്ക്. നടിയുടെ മിക്ക ചിത്രങ്ങളും മലയാളത്തിലും മികച്ച കാഴ്ചക്കാരെ സൃഷ്ടിക്കാറുണ്ട്.. കേരളത്തിനോടും മലയാളികളോടും നടിക്കും പ്രത്യേക താൽപര്യമാണ്. കേരളവുമായ വളരെ അടുത്ത ബന്ധമാണ് തൃഷയ്ക്കുള്ളത്.

  കേരളവുമായുളള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് തെന്നിന്ത്യൻ താരറാണി. കേരളകൗമുദി ഓൺലൈനോടാണ് കേരളവുമായുള്ള ആത്മബന്ധത്തെ കുറിച്ച് തൃഷ മനസ് തുറന്നത്. കൂടാതെ മലയാള സിനിമ ലോകവുമായുള്ള അടുത്ത ബന്ധത്തെ കുറിച്ചും നടി വെളിപ്പെടുത്തുന്നുണ്ട്.

  പലക്കാട് അയ്യർ കുടുംബമാണ് തങ്ങളുടേത്. അ​ച്ഛൻ ​​ ​മൂ​വാ​റ്റു​പു​ഴ​ ​സ്വ​ദേ​ശി​യാ​ണ്. അമ്മ കല്പാത്തിയയും. ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. അമ്മയ്ക്കും അച്ഛനും മലയാളം അറിയാം എന്നാൽ എനിക്ക് മലയാളം സംസാരിക്കാൻ അറിയില്ല. പറയുന്നത് മനസ്സിലാക്കാൻ സാധിക്കും ഞങ്ങൾ ചെന്നൈയിൽ സ്ഥിരതാമസമാണെങ്കിലും കേരളവുമായി വളരെ അടുത്ത ബന്ധമാണുളളത്. ഓണം, വിഷു എന്നിങ്ങനെ എല്ലാ ആഘോഷവും ചെന്നൈയിലെ വീട്ടിൽ ആഘോഷിക്കാറുണ്ട്. അതുപോലെ ഓണപ്പുക്കളം, സദ്യ എന്നിവയെല്ലാം തനിക്കേറെ പ്രിയപ്പെട്ടതാണെന്നും തൃഷ പറയുന്നു.

  പ്രിയദർശൻ സാർ സംവിധാനം ചെയ്ത ലേസാ ലേസാ... എന്ന ചിത്രത്തിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്. എന്നാൽചില സാങ്കേതിക കാരണം കൊണ്ട് സിനിമ റിലീസ് ചെയ്യാൻ വൈകി. ഈ സമയം ഞാൻ ചെറിയ വേഷത്തിൽ എത്തിയ ജോഡി എന്ന ചിത്രം റിലീസായി. പിന്നീട് സൂര്യയോടൊപ്പം മൗനം പേശിയതേ...എന്ന ചിത്രത്തിൽ അഭിനയിച്ചു. ആദ്യ ചിത്രത്തിന്റെ റിലീസ് വൈകിയപ്പോൾ സങ്കടമുണ്ടായിരുന്നു. എന്നാൽ മൗ​നം​ ​പേ​ശി​യ​തേ​"​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​വി​ജ​യം​ ​ആ​ ​വി​ഷ​മ​ത്തെ​ ​ഇ​ല്ലാ​താ​ക്കി. തനിക്ക് ഏറ്റവും ഉറപ്പുള്ള ചിത്രമായിരുന്നു ലേസാ ലേസാ. മ​ല​യാ​ള​ത്തി​ൽ​ ​വ​ൻ​ജ​യം​ ​നേ​ടി​യ​ ​സ​മ്മ​ർ​ ​ഇ​ൻ​ ​ബ​ത് ​ല​ഹേ​മി​ന്റെ​ ​റീ​മേ​ക്കാ​യ​ ​ഈ​ ​ചി​ത്ര​ത്തി​ൽ​ ​മ​ഞ്ജു​വാ​ര്യ​ർ​ ​ അവതരി​പ്പി​ച്ച റോ​ളി​ലാ​യി​രു​ന്നു​ ​ഞാ​ൻ​ ​അ​ഭി​ന​യി​ച്ച​ത്. തന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം പ്രിയദർശൻ സാറിനോടൊപ്പമായിരുന്നു.​ ​വെ​ള്ളാ​ന​ക​ളു​ടെ​ ​നാ​ട് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഹി​ന്ദി​ ​റീ​മേ​ക്ക് ​ ഖാ​ട്ട​ ​മീ​ത്ത എന്ന ചിത്രത്തിലൂടെയായിരുന്നു അത്. മ​ല​യാ​ള​ത്തി​ൽ​ ​ശോ​ഭ​ന​ ​ചെ​യ്ത​ ​ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു​ ​ഞാ​ൻ​ ​ചെ​യ്ത​ത്

  മലയാള സിനിമയിൽ നിന്ന് നിരവധി ഓഫറുകൾ നേരത്തെ വരുന്നുണ്ടായിരുന്നു. എന്നാൽ മറ്റുഭാഷകളിലെ തിരക്കുകൾ കാരണം അതൊന്നും ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് ഹേയ് ജൂഡിലെ ക്രിസ്റ്റൽ ആൻ എന്ന കഥാപാത്രം തന്നെ വല്ലാതെ ആകർഷിച്ചിരുന്നു. കൂടാതെ ശ്യാമപ്രസാദ് സാറിന്റെ ചിത്രം വേണ്ടെന്ന് വയക്കാനും താൻ തയ്യാറായില്ലായിരുന്നു. നിവിൻ പോളിക്കൊപ്പമുള്ള അഭിനയം ഒരു പുതിയ അനുഭവമായിരുന്നു.​ചെ​ന്നൈ​യി​ൽ​ ​ന​ട​ന്ന​ ​ഒ​രു​ ​സ്റ്റേ​ജ് ​ഷോ​യി​ലാ​ണ് ​ആ​ദ്യ​മാ​യി​ ​നി​വി​നെ​ ​പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ആ സൗഹൃം ചിത്രത്തിൽ വളരെ ഗുണപ്പെട്ടു.

  ജെസ്സിയും കാര്‍ത്തികും ജീവിതത്തില്‍ ഒന്നിക്കുന്നു | Filmibeat Malayalam

  മോഹൻലാൽ സാറിനോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കണമെന്ന് നേരത്തെ തന്നെ ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹം ഇപ്പോൾ നടന്നിരിക്കുകയാണ്. കൂടാത ജീത്തു ജോസഫ് ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു. ഏറെ പ്രതീക്ഷയോടെയാണ് രാമിനായി കാത്തിരിക്കുന്നത്. കേരളം, ലണ്ടൻ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടന്നത്. ഇനി രണ്ട് ഷെഡ്യൂൾ കൂടിയുണ്ട്. കൊവിഡ് പ്രതിസന്ധി കഴിഞ്ഞാൽ ഉടനെ റാമിന്റെ ചിത്രീകരണം ആരംഭിക്കും. തന്റെ കഥാപാത്രത്തിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു.

  Read more about: trisha തൃഷ
  English summary
  Trisha Krishnan Revealed Her Close Relationship With Kerala,Trisha Krishnan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X