For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിയാസ് ഖാനും ഭാര്യ ഉമയും ഒളിച്ചോടി കല്യാണം കഴിച്ച കഥ; 29 വര്‍ഷത്തെ വിവാഹ ജീവിതത്തെ കുറിച്ച് താരദമ്പതിമാര്‍

  |

  മലയാള സിനിമയിലെ ഏറ്റവും കിടിലന്‍ വില്ലന്മാരില്‍ ഒരാളാണ് റിയാസ് ഖാന്‍. മസില്‍മാനായ വില്ലന്‍ വേഷങ്ങളായിരുന്നു കൂടുതലായും താരത്തിന് ലഭിച്ചിരുന്നത്. തമിഴില്‍ നിന്നുമാണ് കരിയര്‍ ആരംഭിച്ചതെങ്കിലും മലയാളത്തില്‍ താരം തിളങ്ങി നിന്നിരുന്നു. ഇന്നും ചെറുപ്പം കാത്ത് സൂക്ഷിക്കുന്ന അപൂര്‍വ്വം നടന്മാരില്‍ ഒരാളാണ് റിയാസ്. തമിഴ് നടി ഉമയാണ് റിയാസിന്റെ ഭാര്യ. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 29 വര്‍ഷങ്ങളായെന്ന കാര്യം അധികമാര്‍ക്കും അറിയാന്‍ വഴിയില്ല.

  ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം

  വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് റിയാസ് ഖാനും ഭാര്യയും കൂടി പുറത്ത് വിട്ട വീഡിയോയിലാണ് തങ്ങളുടെ പ്രണയകഥ താരദമ്പതിമാര്‍ വെളിപ്പെടുത്തുന്നത്. ആദ്യമായി കണ്ടുമുട്ടിയതും ഒളിച്ചോടി കല്യാണം കഴിച്ച കാര്യങ്ങളുമൊക്കെ ഉമയും റിയാസും പറയുന്നു. ഉമയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന വീഡിയോ അതിവേഗം വൈറലായി മാറി.

  വിവാഹം കഴിഞ്ഞിട്ട് എത്ര വര്‍ഷമായെന്നാണ് ആദ്യം ഉമ റിയാസിനോട് ചോദിച്ചത്. പെട്ടെന്ന് സംശയം വന്നെങ്കിലും 29 വര്‍ഷമായെന്ന് റിയാസ് ഖാന്‍ പറയുന്നു. പ്രണയിച്ച് നടന്ന കാലത്ത് വാലന്റൈന്‍സ് ഡേ ആഘോഷിച്ചിട്ടില്ല. കാരണം അതിന് മുന്‍പ് തന്നെ വിവാഹിതരായി. രണ്ടോ മൂന്നോ മാസം മാത്രമേ പ്രണയിച്ചിട്ടുള്ളു. അതിന് ശേഷം നേരെ വിവാഹത്തിലേക്ക് പോയി. അതിന് ശേഷം ഫെബ്രുവരി വന്നെങ്കിലും കുഞ്ഞിനൊപ്പമായിരുന്നു ആഘോഷിച്ചത്. വലിയ ആഘോഷം പോലെ ഒന്നും ഇല്ലായിരുന്നുവെന്ന് ഉമ പറയുന്നു.

  അത് ശരി വെച്ച് റിയാസും എത്തി. കാരണം ഞങ്ങള്‍ ജീവിതം നോക്കി ഓടി കൊണ്ടിരിക്കുകയാണ്. നിന്നെ സംരക്ഷിക്കണം എന്നതായിരുന്നു പ്രധാനമായിട്ടുള്ള കാര്യം. നിനക്ക് ഓര്‍മ്മ ഉണ്ടോ? വിവാഹം കഴിഞ്ഞ സമയത്ത് എനിക്ക് ജോലി ഇല്ലായിരുന്നു. പുതിയതായി സിനിമകളൊന്നും കിട്ടിയിട്ടുമില്ല. ഒരു കേബിള്‍ ടിവി നടത്തിയിരുന്നു. അതാണ് നമുക്ക് ചോറ് തന്നത്. വളരെ കുറഞ്ഞ വരുമാനവും. ഒരിക്കല്‍ പോണ്ടി ബസറില്‍ നിന്നും മുന്നൂറ് രൂപയ്ക്ക് ചുവപ്പ് നിറമുള്ള ചുരിദാര്‍ വാങ്ങി തന്നിട്ടുണ്ട്. അത് ഓര്‍മ്മയുണ്ടോന്ന് റിയാസ് ഉമയോട് ചോദിക്കുന്നു. ഞാന്‍ സമ്പാദിച്ച് ആദ്യം വാങ്ങി കൊടുത്ത ഡ്രസ് അതായിരുന്നു. പക്ഷേ തനിക്കത് ഓര്‍മ്മ ഇല്ലെന്നാണ് ഉമയുടെ മറുപടി.

  നീയും എന്റെ അനിയത്തും ക്ലാസ്‌മേറ്റ്‌സ് ആയിരുന്നു. അപ്പോള്‍ ഓര്‍ത്തിരുന്നോ എന്നെ വിവാഹം കഴിക്കുമെന്ന്? എന്നാണ് റിയാസ് ഖാന്‍ അടുത്തതായി ഭാര്യയോട് ചോദിച്ചത്. നിങ്ങളുടെ അനിയത്തിയെ കണ്ടപ്പോള്‍ ഞാന്‍ അങ്ങനെ ചിന്തിച്ചിട്ട് പോലുമില്ല. എന്നാല്‍ നിങ്ങളെ കണ്ടപ്പോള്‍ കല്യാണം കഴിക്കണമെന്ന് തന്നെ ആഗ്രഹിച്ചിരുന്നു.

  Shine Tom Chacko Exclusive Interview | Operation Java | Jerrys Talk Tube | FilmiBeat Malayala

  വിവാഹത്തിന് മുന്‍പ് നടന്ന മറക്കാന്‍ കഴിയാത്ത സംഭവം ഏതാണെന്നാണ് റിയാസിന്റെ അടുത്ത ചോദ്യം. അത് വിവാഹം കഴിക്കാന്‍ വേണ്ടി ഒളിച്ചോടിയതാണെന്ന് ഉമ പറയുന്നു. അത് മറക്കാന്‍ സാധിക്കില്ല. കാരണം വലിയൊരു സാഹസികത തന്നെയാണ് അത്. അന്ന് ഒരു കാസറ്റ് കൊടുത്തിട്ട് വരാമെന്ന് അമ്മയോട് പറഞ്ഞിട്ടാണ് വീട്ടില്‍ നിന്നും ഞാനിറങ്ങിയത്. കാസറ്റ് കടയില്‍ റിയാസ് കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഇനി മുന്നോട്ട് എന്താവുമെന്ന് ഓര്‍ത്ത് തന്റെ മനസ് ബ്ലാങ്ക് ആയി പോയ നിമിഷമായിരുന്നതെന്ന് റിയാസ് ഖാനും ഓര്‍മ്മിക്കുന്നു.

  English summary
  Uma And Riyaz Khan Revealed Their Love Story For The First Time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X