For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംവൃതയും ചാക്കോച്ചനും ലൊക്കേഷനിലുണ്ട്; പക്ഷേ ഞാന്‍ കരച്ചിലായിരുന്നു, മല്ലു സിംഗിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍

  |

  നടന്‍ ഉണ്ണി മുകുന്ദന്റെ കരിയറില്‍ വലിയൊരു ബ്രേക്ക് കൊടുത്ത ചിത്രമായിരുന്നു മല്ലു സിംഗ്. സേതു രചന നിര്‍വഹിച്ച് വൈശാഖ് സംവിധാനം ചെയ്ത സിനിമ പഞ്ചാബിനെ കൂടി ആസ്പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു. 2012 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഉണ്ണി മുകുന്ദനെ കൂടാതെ കുഞ്ചാക്കോ ബോബന്‍, മനോജ് കെ ജയന്‍, ബിജു മേനോന്‍, സംവൃത സുനില്‍, മീര നന്ദന്‍ തുടങ്ങി വമ്പന്‍താരനിരയും അണിനിരന്നിരുന്നു.

  ഹരി എന്ന പേരിലും ഹരീന്ദ്രര്‍ സിംഗ് എന്ന മല്ലു സിംഗ് ആയിട്ടും രണ്ട് വേറിട്ട ഗെറ്റപ്പിലായിരുന്നു ഉണ്ണി അഭിനയിച്ചത്. മാസ് ഡയലോഗും ആക്ഷന്‍ സീനുകളുമൊക്കെയുള്ള മല്ലു സിംഗ് ഹിറ്റായതോടെ ഉണ്ണിയുടെ കരിയറിനും വലിയ മാറ്റം സംഭവിച്ചു. എന്നാല്‍ ഈ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയതിന് ശേഷം തനിക്ക് പറ്റില്ലെന്ന് പറഞ്ഞ് പിന്മാറാന്‍ ശ്രമിച്ചിരുന്നതായി പറയുകയാണ് താരമിപ്പോള്‍. ചില രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് താന്‍ കരച്ചിലോട് കരച്ചിലായിരുന്നുവെന്നും ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ഉണ്ണി പറയുന്നു.

  unni-mukundan

  ''മല്ലു സിംഗ് സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ കരഞ്ഞിട്ടുണ്ട്. എനിക്ക് ടെന്‍ഷന്‍ കൂടിയിട്ട്, വൈശാഖേട്ടനോട് ഞാനീ സിനിമ ചെയ്താല്‍ ശരിയാവില്ലെന്ന് പറഞ്ഞിട്ടുണ്ട്. വേറെ ആരെയെങ്കിലും നോക്കണം. എനിക്ക് പനി പിടിച്ചെന്ന് പറഞ്ഞ് എന്നെ അങ്ങ് ഒഴിവാക്കി തരണമെന്ന് കൂടി ഞാന്‍ പറഞ്ഞു. ഏത് സീനിലാണെന്ന് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. ചിത്രത്തില്‍ പശുവിനെ പാല് കറക്കുന്നൊരു സീനുണ്ട്. അതെടുക്കുന്നതിന് തൊട്ട് മുന്‍പ് ഞാന്‍ കരച്ചിലോട് കരച്ചിലായിരുന്നു. സംവൃത സുനിലും ചാക്കോച്ചനുമൊക്കെ അവിടെ ഉണ്ട്.

  ഐശ്വര്യ റായിയ്ക്ക് മുന്‍പ് 10 മാസത്തോളം അഭിഷേക് മറ്റൊരു പ്രണയത്തിലായിരുന്നു; പ്രണയകഥ വീണ്ടും വൈറൽ- വായിക്കാം

  ഒറ്റപ്പാലത്തെ വരിക്കശ്ശേരി മനയിലായിരുന്നു ഷൂട്ടിങ്ങ്. അവിടെ ഒരു കുളമുണ്ട്. വൈശാഖേട്ടന്‍ എന്നെ അവിടേക്ക് മാറ്റി കൊണ്ട് പോയി സംസാരിച്ചു. 'എന്താണ് പ്രശ്‌നമെന്ന് ചോദിച്ചപ്പോള്‍' എനിക്ക് ടെന്‍ഷനായെന്ന് പറഞ്ഞു. ടെന്‍ഷന്‍ കാരണം ഭ്രാന്ത് ആവാന്‍ തുടങ്ങി. എപ്പോള്‍ നോക്കിയാലും ഈ സിനിമയെ കുറിച്ച് എന്താവും എന്താവുമെന്ന് ആള്‍ക്കാര്‍ ചോദിച്ച് കൊണ്ടേ ഇരിക്കുകയാണ്. ഞാനത്രയും ടെന്‍ഷനെടുത്ത് അഭിനയിക്കാന്‍ വന്ന ആളല്ല. പുള്ളിയാണ് ഉണ്ണി വല്ല്യ വല്ല്യ കാര്യങ്ങള്‍ക്ക് ടെന്‍ഷന്‍ ആയിരിക്കും ഉള്ളത്. സ്‌ട്രെസ് ഇല്ലെങ്കില്‍ ജീവിതം ഇല്ല. മാക്‌സിമം ഈ സിനിമയങ്ങ് ചെയ്യാന്‍ പറഞ്ഞത്.

  unni-mukundan

  അങ്ങനെയാണ് മല്ലു സിംഗില്‍ താന്‍ അഭിനയിച്ചതെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ഒരാള്‍ നമുക്ക് അത്രയും ആത്മവിശ്വാസം തരുമ്പോള്‍ നമ്മളും കുറച്ച് കൂടി ഹാര്‍ഡ് വര്‍ക്ക് ചെയ്യണം. നന്നായി വരണമെന്നുള്ളതായിരിക്കണം നമ്മുടെ ആറ്റിറ്റിയൂഡ്. ആദ്യം ഡബ്ബ് ചെയ്തിരുന്നെങ്കിലും അത് മാറ്റി പിന്നീട് മിഥുനാണ് ചെയ്തത്. അതിലെനിക്ക് വിഷമം ഉണ്ടായിരുന്നു. പിന്നെ നോക്കിയപ്പോള്‍ ഓക്കെയായി. എത്രയോ പ്രമുഖ താരങ്ങള്‍ക്ക് പലരും ശബ്ദം കൊടുക്കുന്നുണ്ടെന്ന് മനസിലായതെന്നും ഉണ്ണി പറയുന്നു.

  കുടുംബവിളക്കിന് അവിഹിത സീരിയലെന്ന പേര് വീണ്ടും വരും; അനുവിന് സുമിത്രയുടെ അവസ്ഥ വരാതിരിക്കാൻ ഉപദേശവുമായി ആരാധകർ- വായിക്കാം

  Unni Mukundan reveals the reasons why he got the part In mamangam | FilmiBeat Malayalam

  മാമാങ്കം ആണ് ഉണ്ണി മുകുന്ദന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കത്തെ ആസ്പദമാക്കി ഒരുക്കിയ ചരിത്ര സിനിമയില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന ചാവേറിന്റെ വേഷത്തിലായിരുന്നു ഉണ്ണി അഭിനയിച്ചത്. ഇനി മേപ്പടിയാന്‍ എന്ന ചിത്രമാണ് ഉണ്ണിയുടേതായി ഉടന്‍ വരാനിരിക്കുന്നത്. ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ഇത് മാത്രമല്ല ഉണ്ണി നായകനാവുന്ന നിരവധി ചിത്രങ്ങളാണ് പ്രൊഡക്ഷൻ നടക്കുന്നത്. കൊവിഡ് പ്രതിസന്ധികളിലാണ് ഓരോ സിനിമകളും.

  സീരിയൽ ലൊക്കേഷനിൽ നിന്നും ആദ്യം കണ്ടു; രജിസ്റ്റർ മ്യാരേജ് ആയിരിക്കും, വിവാഹത്തെ കുറിച്ച് ചന്ദ്ര ലക്ഷ്മൺ- വായിക്കാം

  English summary
  Unni Mukundan Opens Uo About His Movie Struggles In Mallu Singh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X