For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് കേട്ട അതേ ചോദ്യങ്ങളായിരുന്നു മേപ്പടിയാനിലും നേരിട്ടത്, റിസ്‌ക്കിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍

  |

  ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമാണ് മേപ്പടിയാന്‍. നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കുടുംബ നായകനായിട്ടാണ് ഉണ്ണി എത്തിയത്. മേപ്പടിയാനിലൂടെ താരത്തിന്റെ ഇമേജ് തന്നെ മാറുകയായിരുന്നു. നേരത്തെ ആക്ഷന്‍ നായകനായിട്ടാണ് ഉണ്ണി പ്രത്യക്ഷപ്പെട്ടിരുന്നത്.
  നടന്റെ സ്റ്റൈലന്‍ കഥാപാത്രങ്ങള്‍ സ്വീകരിച്ച പ്രേക്ഷകര്‍ മേപ്പടിയാനിലെ ജയകൃഷ്ണനേയു നെഞ്ചോട് ചേര്‍ക്കുകയായിരുന്നു. ഉണ്ണി തന്നെയാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണിയുടെ ആദ്യത്തെ നിര്‍മ്മാണ സംരംഭം കൂടിയാണ് ഈ സിനിമ

  Unni mukundan,

  മേപ്പടിയാന്‍ റിലീസ് ചെയ്തതിന് പിന്നാലെ വിവാദങ്ങളും തലപൊക്കിയിരുന്നു. ഇപ്പോഴിതാ മേപ്പടിയാന്‍ നിര്‍മിക്കാന്‍ താനെടുത്ത റിസ്‌ക്കിനെക്കുറിച്ച് തുറന്നുപറയുകയാണ് ഉണ്ണി മുകുന്ദന്‍. മേപ്പാടിയന്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്തതിന് പിന്നാലെ തനിക്ക് നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഈ സിനിമയെ വിശ്വസിച്ച് സ്വീകരിച്ചവര്‍ര്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

  പോലീസ് സ്റ്റേഷനില്‍ നിന്ന് അവള്‍ വിളിച്ചു,നടി അഞ്ജലിയുമായുള്ള വിവാഹത്തെ കുറിച്ച് ശരത്

  നടന്റെ വാക്കുകള്‍ ഇങ്ങനെ...യാതൊരു പരിചയവുമില്ലാത്ത വിഷ്ണു മോഹന്‍ എന്ന നവാഗതനെ വെച്ച് ഒരു സിനിമാ നിര്‍മിക്കുമ്പോള്‍ എനിക്ക് പല ചോദ്യങ്ങളും നേരിടേണ്ടിവന്നിരുന്നു. കെ.എല്‍ 10 പത്ത് എന്ന സിനിമക്കായി മുഹ്സിന്‍ പരാരിയുമായി കൈകൊടുക്കുമ്പോഴും എനിക്ക് ഇത്തരത്തിലുള്ള ചില ചോദ്യങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ കെ.എല്‍ 10 പത്ത് എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെടുന്ന സിനിമയായി ഇപ്പോഴും തുടരുന്നുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

  കരയില്‍ നിന്ന് കാണുന്നതല്ല കടല്‍, വല്ലാതെ ഭയപ്പെടുത്തി,അനുഭവം വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോ

  കൊവിഡ് കാലത്ത് മേപ്പടിയാന്‍ പോലൊരു സിനിമ നിര്‍മിച്ചതിനും എനിക്ക് ചോദ്യങ്ങള്‍ നേരിടേണ്ടിവന്നു. മറ്റ് ചിലരുടെ ചോദ്യം ഈ സമയത്തും സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്തതിനായിരുന്നു.സിനിമകളിലെ അടിസ്ഥാന കഥാപാത്രങ്ങളെ പുറത്തെടുക്കാനാകുമോ എന്ന ചോദ്യവും എനിക്കേല്‍ക്കേണ്ടിവന്നു.എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്, എല്ലാ ചോദ്യങ്ങള്‍ക്കും നന്ദി. ആ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള ആത്യന്തികമായ ഉത്തരമാണ് മേപ്പാടിയാന്റെ വലിയ വിജയം. ഈ സ്വപ്നത്തില്‍ എന്നെ വിശ്വസിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

  ഇന്നിപ്പോള്‍ എക്‌സ്‌പോ 2020 ദുബായില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമായി മേപ്പടിയാന്‍ മാറി. മേപ്പടിയാന്‍ ബെംഗളൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സരിക്കുന്നു. എന്റെ ടീമിന് ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരമാണിത്. തിയേറ്ററുകളില്‍ ഇപ്പോള്‍ അഞ്ചാം ആഴ്ചയും ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇപ്പോള്‍ സ്ട്രീം ചെയ്യുകയാണ്. സ്വപ്നം കാണുക. ലക്ഷ്യമുണ്ടാകുക.. നേടുക,' ഉണ്ണിമുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

  കഴിഞ്ഞ മാസം 14നാണ് മേപ്പടിയാന്‍ തിയേറ്ററുകളില്‍ എത്തിയത്. 2019ല്‍ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടര്‍ന്നും വൈകുകയായിരുന്നു. സിനിമയ്ക്കായി ഉണ്ണി മുകുന്ദന്‍ നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഉണ്ണി മുകുന്ദനോടൊപ്പം വന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍ എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. സാബു മോഹനാണ് കലാസംവിധാനം.

  ഒരാളെ വീഴ്ത്താൻ എനിക്ക് മസിലിന്റെ ആവശ്യമില്ല | Unni Mukundan Interview | FilmiBeat Malayalam

  മികച്ച കളക്ഷമാണ് ചിത്രം സ്വന്തമാക്കിയത്. തിയേറ്റര്‍ നിന്ന് മാത്രം 2.4 കോടി ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സാറ്റലൈറ്റ് റൈറ്റ് ഇനത്തില്‍ 2.5 കോടിയും ഒ.ടി.ടി റൈറ്റ് വിറ്റ വകയില്‍ 1.5 കോടിയും ചിത്രം നേടിയെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട. തിയേറ്ററില്‍ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷം സിനിമ ഒടിടിയില്‍ എത്തിയിരുന്നു. ആമസോണ്‍ പ്രൈമിലാണ് മേപ്പടിയാന്‍ എത്തിയത്

  English summary
  Unni mukundan Opens Up About he Taken Risk For Meppadiyan Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X