For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  യഥാര്‍ത്ഥ സിനിമാ ജീവിതം തുടങ്ങിയത് ആ ചിത്രത്തിന് ശേഷം, അതിന് മുൻപ് വരെ... ഉണ്ണി മുകുന്ദൻ പറയുന്നു

  |

  2011ൽ സിനിമയിൽ ചുവട് വെച്ച ഉണ്ണി മുകുന്ദൻ സിനിമയിൽ എത്തിയിട്ട് 10 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. മമ്മൂട്ടി ചിത്രമായ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും നടന് തിളങ്ങാൻ കഴിഞ്ഞിരുന്നു. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന നടനാണ് ഉണ്ണി മുകുന്ദൻ.

  പുഷ്പ 2 നെ നോട്ടമിട്ട് പ്രമുഖ നിർമാണ കമ്പനി,വാഗ്ദാനം ചെയ്തത് വൻ തുക, നിലപാട് അറിയിച്ച് നിർമാതാക്കൾ

  സിനിമയിൽ എത്തി 10 വർഷങ്ങൾക്ക് അപ്പുറം നിർമ്മാതാവിന്റെ കുപ്പായവും നടൻ അണിഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രമായ മേപ്പടിയാനിലൂടെയാണ് നിർമ്മാണരംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. 2022 ൽ പുറത്ത് ഇറങ്ങിയ ഉണ്ണിയുടെ ആദ്യ ചിത്രമാണിത്. ജനുവരി 14 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഒരു നാട്ടിൻ പുറത്തുകാരനായ ജയകൃഷ്ണനായിട്ടാണ് ഉണ്ണി ചിത്രത്തിൽ എത്തുന്നത്. നടന്റെയൊരു വ്യത്യസ്തമായ ചിത്രമാണിത്. അഞ്ജു കുര്യന്‍ ആണ് മേപ്പടിയാനിലെ നായിക.സംവിധായകന്‍ വിഷ്ണു മോഹന്‍ തന്നെയാണ് ചത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

  പ്രണവിനെ വിമർശിക്കുന്നവരോട് പറയാനുളളത് ഇതാണ്; ലൊക്കേഷൻ അനുഭവം പങ്കുവെച്ച് സൂരജ്

  മേപ്പടിയാനെ ഇരു കൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് കൊണ്ട് ഉണ്ണി മുകുന്ദനും എത്തിയിട്ടുണ്ട്. കൂടാതെ തിയേറ്ററുകളിൽ വിജയകരമായി പോകുന്ന ചിത്രത്തിന്റെ വ്യാജ ‌ പതിപ്പുകൾ കാണരുതെന്നും ഉണ്ണി പറയുന്നുണ്ട്. '' 4 വർഷം കൊണ്ട് വളരെ കഷ്ട്ടപെട്ട് മനസ്സിൽ കാത്തുസൂക്ഷിച്ച സ്വപ്നം ആണ് 'മേപ്പടിയാൻ'! ഈ കോവിഡ് പ്രതിസന്ധി കാലത്ത് പലരും തിയേറ്ററിൽ നിന്നും പിൻവാങ്ങിയപ്പോളും വളരെ പ്രയാസപെട്ടാണേലും ഞങ്ങളെ കൊണ്ട് ആകുംവിധം പ്രൊമോഷൻസ് ചെയ്ത് തിയേറ്ററിൽ തന്നെ റിലീസ് ചെയ്‌തു. വളരെ മികച്ച അഭിപ്രായത്തോട് കൂടി കുടുംബപ്രേക്ഷകർ ഏറ്റെടുത്ത് തിയേറ്ററിൽ മുന്നേറികൊണ്ടിരിക്കുമ്പോൾ കേൾക്കുന്നത് പൈറസി പ്രിന്റ് ഇറങ്ങി പലരും അത് വീട്ടിൽ ഇരുന്നു കാണുന്നു എന്ന്.

  കോവിഡ് ബാധിച്ച് തിയേറ്ററിൽ വരാൻ പറ്റാത്തവർ ഉണ്ടാകും. എന്നിരുന്നാലും മോറൽ എത്തിക്സ് വെച്ചിട്ട് തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമ വീട്ടിൽ ഇരുന്നു വ്യാജ പതിപ്പ് കാണുന്ന പ്രവണത നല്ലതല്ലെന്ന് ഞങ്ങൾ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലോ? എത്രെയോ പേരുടെ അധ്വാനം ആണ് സിനിമ എന്നും 50% മാത്രം സീറ്റിങ് പരിധിയിൽ ആണ് ഇപ്പോൾ തിയേറ്ററിൽ ഓടുന്നതാന്നെന്നും ഓർക്കണം. ഒരുപാട് മുതൽമുടക്കിൽ എടുക്കുന്ന സിനിമ പോലെ തന്നെയാണ് നമ്മുടെ സിനിമയും. സിനിമയെ ആത്മാർത്ഥമായി സ്നേഹിച്ചു മുതൽമുടക്കിയ ഞാനും, വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആദ്യമായി സംവിധാനം ചെയുന്ന സംവിധായകൻ വിഷ്ണു മോഹനും ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റില്ല. എത്ര തവണ പൈറസിക്കു എതിരെ പറഞ്ഞാലും ലാഘവത്തോടെ കാണുന്ന സമൂഹം ആയി മാറുന്ന കാഴ്ചയാണ് ഇപ്പോളും. വളരെ അധികം നന്ദി. ഞയർ തിയേറ്റർ പ്രവർത്തിക്കുന്നില്ലായിരുന്നു. തിങ്കൾ തൊട്ട് മേപ്പടിയാൻ 138 ഇൽ പരം തീയേറ്ററുകളിൽ തുടരുന്നുണ്ട്. ഇപ്പോഴും മനുഷ്വത്വത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. വീണ്ടും നന്ദി എന്നായിരുന്നു കുറിച്ചത്.

  മഞ്ജു വാര്യര്‍ക്കെതിരെ സംഘി ആക്രമണം, കട്ടകലിപ്പില്‍ ഉണ്ണി മുകുന്ദന്‍ | FilmiBeat Malayalam

  സിനമയിൽ എത്തിയിട്ട് 10 വർഷം പൂർത്തിയായെങ്കിലും യഥാർത്ഥ സിനിമ ജീവിതം തുടങ്ങുന്നത് 2014 ന് ശേഷമാണെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യ പറഞ്ഞത്. ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന് ശേഷമാണ് തന്റെ യഥാര്‍ത്ഥ സിനിമ ജീവിതം ആരംഭിക്കുന്നതെന്നാണ് നടൻ പറയുന്നത്. ഈ സിനിമയ്ക്ക് മുൻപ് ഇൻഡസ്ട്രിയിൽ താൻ ഉണ്ടെന്ന് വിശ്വസിച്ചിരുന്നില്ലെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

  നടന്റെ വാക്കുകൾ ഇങ്ങനെ... '' ആദ്യ ചിത്രത്തിന് ശേഷം മൂന്നാല് വര്‍ഷം സീരിയസായോ കരിയര്‍ പ്ലാന്‍ വെച്ചോ അല്ല മുന്നോട്ട് പോയത്. സിനിമകളില്‍ അഭിനയിക്കണമെന്നുണ്ടായിരുന്നു. വിക്രമാദിത്യന് ശേഷമാണ് സിനിമയെ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയത്. സിനിമജീവിതം തുടങ്ങിയത് വിക്രമാദിത്യന് ശേഷമാണ് എന്ന് പറയാം. അതിനു മുന്‍പേ സിനിമകളില്‍ അഭനയയിച്ചത് കൊണ്ട് ഈ സിനിമ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല. സിനിമ കിട്ടുന്നുണ്ടായിരുന്നു. ചെയ്യുന്നത് ആസ്വദിക്കാന്‍ പറ്റാത്തിടത്തോളം നമ്മള്‍ ആ ചെയ്യുന്നതിനായി റെഡിയല്ല എന്നാണ് അര്‍ത്ഥം. വിക്രമാദിത്യന്‍ കഴിഞ്ഞാണ് എന്റെ യഥാര്‍ത്ഥ സിനിമകള്‍ ചെയ്യാന്‍ തുടങ്ങുന്നത്,' ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

  English summary
  Unni Mukundan Opens Up How Vikramadithyan Movie Changed His Movie Cinema Career,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X