For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങളെ ശ്രദ്ധിക്കുന്നതിനായി ജോലി ഉപേക്ഷിച്ചു; അമ്മയെ കുറിച്ച് ഉണ്ണി മുകന്ദന്‍

  |

  യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ നെഞ്ചിലേറ്റു താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ സിനിമ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇതിന് നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കാറുളളത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും വൈറല്‍ ആവുന്നത് അമ്മയെ കുറിച്ച് നടന്‍ എഴുതിയ കുറിപ്പാണ്. ലോക മാത്യദിനത്തിലാണ് തങ്ങള്‍ക്ക് വേണ്ടി അമ്മ ചെയ്ത ത്യാഗത്തെ കുറിച്ച് ഉണ്ണി തുറന്നെഴുതിയത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രത്തിനോടൊപ്പമായിരുന്നു കുറിപ്പ് പങ്കുവെച്ചത്.

  unni

  ഉണ്ണിയുടെ വാക്കുകള്‍ ഇങ്ങനെ...' ഈ ദിനം അമ്മമാര്‍ക്കുവേണ്ടി മാത്രമുള്ളതല്ല. പ്രിയപ്പെട്ടവര്‍ക്കുവേണ്ടി സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ച എല്ലാവര്‍ക്കും വേണ്ടിയാണെന്ന് ഉണ്ണി എഴുതി. ഗുജറാത്തിലെ അഹമ്മദാബാദില്‍ വെച്ചെടുത്ത ചിത്രമാണിതെന്നാണ് ചിത്രത്തേക്കുറിച്ച് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. അമ്മ തന്നില്‍ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉള്ളതുവെച്ച് കാര്യങ്ങള്‍ ഭംഗിയാക്കാന്‍ അവര്‍ ശ്രമിച്ചിരുന്നെന്നും' താരം ഓര്‍മിക്കുന്നു.

  എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങള്‍ മെസേജ് അയക്കും, വിചിത്ര ആരാധകനെ കുറിച്ച് മാളവിക

  'ഗുജറാത്തിയും ഹിന്ദിയും അമ്മ സ്വന്തം പ്രയത്‌നംകൊണ്ട് പഠിച്ചെടുക്കുകയായിരുന്നു. മാതൃഭാഷയുടെ ഛായയില്ലാതെ തന്നെ സംസാരിക്കുകയും ചെയ്യും. തമിഴ്‌നാട്ടില്‍ വളര്‍ന്നതിനാല്‍ ആ ഭാഷയും നന്നായി വഴങ്ങും. അധ്യാപികയായിരുന്നെങ്കിലും ഞങ്ങളെ ശ്രദ്ധിക്കുന്നതിനായി ജോലി ഉപേക്ഷിക്കുകയായിരുന്നു. തെക്കുനിന്നും വടക്കുഭാഗത്തേക്ക് ജീവിതം മാറിയവര്‍ക്ക് ഇത് പെട്ടന്ന് മനസിലാകും'; അമ്മയെ കുറിച്ച് വാചാലനായി

  '30 വയസ്സുള്ള സാധാരണ തൃശൂര്‍ സ്വദേശികളായുള്ള ദമ്പതികള്‍ക്ക് ഇത് എളുപ്പമുള്ള മാറ്റമായിരിക്കില്ല, പക്ഷേ എന്റെ മാതാപിതാക്കള്‍ രണ്ടുപേരും പ്രത്യേകിച്ച് എന്റെ അമ്മ എന്നെ വെല്ലുവിളികളെ കൃപയോടെ സ്വീകരിക്കാനും വിജയിക്കാനും പഠിപ്പിച്ചു. എല്ലാ അമ്മമാരോടും, പ്രത്യേകിച്ച് ഒരിക്കലും സംസാരിക്കാത്ത, ഒരിക്കലും പരാതിപ്പെടാത്ത, ഒരിക്കലും ഉപേക്ഷിക്കാത്ത നിശബ്ദരായ അമ്മമാരോട് എന്റെ സ്‌നേഹവും ആദരവും' എന്നുപറഞ്ഞുകൊണ്ട് ഉണ്ണി മുകുന്ദന്‍ കുറിപ്പ് അവസാനിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് മികച്ച കമന്റുകളാണ് ലഭിക്കുന്നത്. ഉണ്ണിയുടെ അമ്മയ്ക്ക് മാതൃദിനാശംസകള്‍ നേരുന്നുമുണ്ട്.

  ഒരു ദിവസം കൂടെ താമസിക്കാന്‍ പറഞ്ഞു, നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് ജസീല പണ്‍വീര്‍

  ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മേപ്പടിയാന്‍. അഭിനയിക്കുന്നതിനോടൊപ്പം ചിത്രം നിര്‍മ്മിച്ചതും ഉണ്ണി തന്നെയായിരുന്നു. നടന്റെ ആദ്യത്തെ നിര്‍മ്മാണ സംരംഭമാണിത്. നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കുടുംബ നായകനായിട്ടാണ് ഉണ്ണി എത്തിയത്. ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെയായിരുന്നു നടന്‍ അവതരിപ്പിച്ചത്. മേപ്പടിയാനിലൂടെ ഉണ്ണിയുടെ ഇമേജ് തന്നെ മാറുകയായിരുന്നു. സാധരണ ആക്ഷന്‍ നായകനായിട്ടാണ് ഉണ്ണി പ്രത്യക്ഷപ്പെട്ടിരുന്നത്. സിനിമ മികച്ച വിജയം സ്വന്തമാക്കിയതിന് പിന്നാലെ വിവാദങ്ങളും തലപൊക്കിയിരുന്നു.

  2022 ജനുവരി 14ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഇതിന് ശേഷം ആമസോണ്‍ പ്രൈമിലും ചിത്രം എത്തിയിരുന്നു. തിയേറ്റര്‍ നിന്ന് മാത്രം 2.4 കോടി ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് എത്തിയിരുന്നു. സാറ്റലൈറ്റ് റൈറ്റ് ഇനത്തില്‍ 2.5 കോടിയും ഒ.ടി.ടി റൈറ്റ് വിറ്റ വകയില്‍ 1.5 കോടിയും ചിത്രം നേടിയെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

  ഉണ്ണി മുകുന്ദനോടൊപ്പം വന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍ എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. സാബു മോഹനാണ് കലാസംവിധാനവും നിര്‍വഹിച്ചത്. ഉണ്ണി മുകുന്ദന്റേതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

  Read more about: unni mukundan
  English summary
  Unni Mukundan Pens About His Mother, Write Up Went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X