Don't Miss!
- Sports
IPL 2022: 'മാനസിക വിശ്രമം വേണം', വിരാട് കോലി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കുന്നു !
- News
അസാമിലെ മഴക്കെടുതി ബാധിച്ചത് നാല് ലക്ഷത്തിലധികം ആളുകളെ; സഹായ വാഗ്ദാനവുമായി അമിത് ഷാ
- Lifestyle
മുടി പ്രശ്നങ്ങള്‍ക്ക് എളുപ്പ പരിഹാരം; ബീറ്റ്റൂട്ട് ഉപയോഗം ഈ വിധം
- Automobiles
ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യ വീഡിയ
- Finance
എടിഎം കാർഡ് എടുക്കാൻ മറന്നോ; പണം പിൻലിക്കാൻ പുതിയ വഴി പഠിക്കാം
- Travel
ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍
- Technology
മെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ
എത്ര സിനിമ ചെയ്താലും, ആ മനസുണ്ടാകണം! മമ്മൂട്ടി നല്കിയ ഉപദേശം വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്
മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകൡും സാന്നിധ്യം അറിയിച്ചിട്ടുള്ള ഉണ്ണി മുകന്ദന് വില്ലന്‍ വേഷത്തിലും കയ്യടി നേടിയിട്ടുണ്ട്. അഭിനയത്തില്‍ നിന്നും നിര്‍മ്മാണ രംഗത്തും ചുവടുവെക്കുകയാണ് ഉണ്ണി മുകന്ദന്. തന്റെ പുതിയ സിനിമയായ മേപ്പടിയാനിലൂടെയാണ് ഉണ്ണി മുകുന്ദന് നിര്‍മ്മാണ രംഗത്തേക്ക് എത്തുന്നത്. ഇതിനിടെ ഇപ്പോഴിതാ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ചുള്ള ഉണ്ണിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സിനിമ ഇല്ലെങ്കില്‍ എന്ത് ചെയ്യുമെന്ന് ചോദിച്ചാല്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഉത്തരമുണ്ടാകില്ലെന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ മനസും ശരീരവും മുഴുവനായും സിനിമയില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്. ഇന്ത്യാ ഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. മമ്മൂട്ടി തനിക്ക് നല്കിയ ഉപദേശവും താരം വെളിപ്പെടുത്തുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ വായിക്കാം വിശദമായി തുടര്‍ന്ന്. 'മമ്മൂക്ക എന്നോട് പറഞ്ഞത് നീ എങ്ങനെയാണോ അങ്ങനെ തന്നെ ഇരിക്കണമെന്നാണ്. സിനിമ ആഗ്രഹിച്ചിരിക്കുന്ന സമയത്തുള്ള ഒരു മനസുണ്ടല്ലോ, ആ മനസ് എത്ര സിനിമ ചെയ്താലും ഉണ്ടാവണമെന്ന് പറഞ്ഞിട്ടുണ്ട്'' എന്നായിരുന്നു ഉണ്ണി മുകുന്ദന് പറഞ്ഞത്.

അതേസമയം, ലാല്‍ സാറിന്റെയടുത്ത് നിന്നും ഉപദേശമൊന്നും കിട്ടിയിട്ടില്ല. പക്ഷേ നിനക്ക് യോഗ്യതയുണ്ട്, നിനക്ക് തീര്‍ച്ചയായും നേടാനാവുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന് വ്യക്തമാക്കുന്നു. ഈ സ്റ്റാര്‍ഡം ഒന്നുമില്ലാതെ തന്നെ ഇവര്‍ സിനിമയെ ഇഷ്ടപ്പെടുന്നവരാണെന്നാണ് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് ഉണ്ണി പറയുന്നത്. സിനിമ ഇല്ലെങ്കില്‍ എന്തുചെയ്യുമെന്ന് ചോദിച്ചാല്‍ രണ്ടുപേരുടെ കൈയ്യിലും ഉത്തരമുണ്ടാവില്ല എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്. കാരണം അവര്‍ മനസും ശരീരവും മുഴുവനായും സിനിമയില്‍ നിക്ഷേപിച്ചിരിക്കുകയാണ് എന്നാണ് ഉണ്ണി മുകുന്ദന് അഭിപ്രായപ്പെടുന്നത്.

മേപ്പടിയാനാണ് ഉണ്ണി മുകുന്ദന് നായകനായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഈ ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന് നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെക്കുന്നത്. ഉണ്ണി മുകുന്ദന് ഫിലിംസ് ആണ് മേപ്പടിയാന് നിര്‍മിച്ചിരിക്കുന്നത്. അഞ്ജു കുര്യന് ആണ് ചിത്രത്തിലെ നായിക.
വിഷ്ണു മോഹന്‍ ആണ് സിനിമയുടെ സംവിധാനം. അദ്ദേഹം തന്നെയാണ് തിരക്കഥയുമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ആരും കൊതിക്കുന്നതാണെന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്. ചിത്രത്തിനായി താരം നടത്തിയ മേക്കോവര്‍ ഏറെ ചര്‍ച്ചയായിരുന്നു. ജയകൃഷ്ണന് എന്ന നാട്ടിന്‍പുറത്തുകാരനായിട്ടാണ് ഉണ്ണിമുകുന്ദന് ചിത്രത്തില്‍ എത്തുന്നത്.

ഈരാറ്റുപേട്ട, പാല എന്നിവിടങ്ങളിലായി നാല്‍പ്പത്തെട്ടോളം ലൊക്കേഷനുകളിലാണ് മേപ്പടിയാന് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഉണ്ണി മുകുന്ദന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മേപ്പടിയാന്. ഇന്ദ്രന്‍സ്, സൈജു കുറുപ്, മേജര്‍ രവി, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. രാഹുല്‍ സുബ്രമണ്യന്‍ ആണ് സംംഗീത സംവിധാനം. നീല്‍ ഡിക്കുഞ്ഞയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം സാബു മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ വിപിന്‍ കുമാര്‍ എന്നിവരാണ്.

ആദ്യം മേപ്പടിയാന് എന്നായിരുന്നില്ല സിനിമയുടെ പേര് എന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്. ആദ്യത്തെ പേര് കണ്ടാല്‍ എല്ലാവര്ക്കും കഥയെ കുറിച്ച് ആദ്യമെ രൂപം കിട്ടുമായിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു. പലരും മേപ്പടിയാനിന്റെ അര്‍ഥം ചോദിച്ചിട്ടുണ്ട് പക്ഷെ മമ്മൂക്ക മാത്രമാണ് ഇങ്ങോട്ട് വിളിച്ച് മേപ്പടിയാന്റെ അര്‍ഥം ഇതല്ലേ എന്ന് ചോദിച്ചതെന്നും ഉണ്ണി മുകുന്ദന് പറഞ്ഞിരുന്നു. എനിക്ക് വളരെ പ്രതീക്ഷിയുള്ള സിനിമയാണ് മേപ്പടിയാന്. എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന കഥയാണ് എന്നതിലും സംശയില്ലെന്നും താരം പറഞ്ഞിരുന്നു. അതേസമയം ഭ്രമം ആണ് ഉണ്ണിയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകന്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലായിരുന്നു ഉണ്ണി മുകുന്ദന് എത്തിയത്.