Don't Miss!
- News
നടുക്കം മാറിയിട്ടില്ല... കുഞ്ഞ് മോളെ ഇന്നും ഓര്‍ക്കുന്നു; ബില്‍ക്കീസിന്റെ ഭര്‍ത്താവ്, പ്രതികള്‍ക്ക് മധുരം
- Finance
6 മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഈ ഫാര്‍മ ഓഹരിയില്‍ ബ്രേക്കൗട്ട്; വാങ്ങുന്നോ?
- Sports
'മനുഷ്യനായാല്‍ റണ്‍സിനോട് ഇത്ര ആര്‍ത്തി പാടില്ല', രോഹിത്തിനെക്കുറിച്ച് ഹസന് അലി
- Travel
ആത്മീയതയുടെ ഉന്നതിയിലെ പർവതശൃഖം... തപോവന ഭൂമികയായ മരുത്വാമല
- Automobiles
പെട്രോൾ കാറിനെ സിഎൻജിയാക്കാം... പക്ഷേ എങ്ങനെ?
- Lifestyle
വയറിലെ കൊഴുപ്പ് എളുപ്പം കത്തിച്ച് തടി കുറക്കാന്‍ ഈ പ്രകൃതിദത്ത ഔഷധങ്ങള്‍
- Technology
Airtel Plans: 250 ജിബി ഡാറ്റ വരെ നൽകുന്ന എയർടെല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
ശിവദയെയും അനുശ്രീയെയും കണ്ടാൽ തിരിച്ചറിയില്ലേ മസിലളിയാ; ഉണ്ണിമുകുന്ദന്റെ പോസ്റ്റ് ചർച്ചയാവുന്നു
മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് 'ട്വല്‍ത്ത് മാന്‍' മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന മൂന്നാമത്തെ സൂപ്പർഹിറ്റ് ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മെയ് 20 നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.
കഴിഞ്ഞദിവസം സിനിമയുടെ വിജയാഘോഷം നടന്നിരുന്നു. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ആഘോഷത്തിൽ ഒരുമിച്ചിരുന്നു. ചടങ്ങിൽ പകർത്തിയ ചിത്രങ്ങൾ നടൻ ഉണ്ണിമുകുന്ദൻ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിരുന്നു.
ചിത്രത്തിൽ ഒപ്പം അഭിനയിച്ച ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും ഉണ്ണിമുകുന്ദൻ ഫോട്ടോ എടുത്തിരുന്നു ഇതിൽ അനുശ്രീക്ക് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചപ്പോൾ രസകരമായ നിരവധി കമൻറുകൾ ആണ് പോസ്റ്റിനു താഴെ വന്നത്. ഏറ്റവും അവസാനം ശിവദ യുടെ കൂടെയുള്ള ചിത്രം ഞാൻ പങ്കിട്ടു എന്നായിരുന്നു ചിത്രത്തിനു താഴെ ഉണ്ണിമുകുന്ദൻ നൽകിയ ക്യാപ്ഷൻ.

ചിത്രത്തിന് താഴെ വളരെ രസകരമായ കമ്മന്റുകളാണ് വന്നത്. അനുശ്രീക്കൊപ്പം ചിത്രം എടുത്തിട്ട് ശിവദയെ മെൻഷൻ ചെയ്തതിന് "ശിവദയെയും അനുശ്രീയെയും കണ്ടാൽ തിരിച്ചറിയില്ലേ മിസ്റ്റർ മസിലളിയൻ" എന്നാണ് ഒരു ആരാധകൻ കമന്റിട്ടത്.
Also Read: ലാലേട്ടനെയും ബിഗ് ബോസിനെയും നീ അപമാനിച്ചു; റിയാസിന് കണക്കിന് കൊടുത്ത് റോബിൻ
മെൻഷൻ മാറിപ്പോയെന്നു പറഞ്ഞ് നിരവധി ആരാധകർ കമ്മന്റിടുകയും കളിയാക്കുകയും ചെയ്തു " ഷൈനിയുടെ കൂടെ നിന്നിട്ട് നയനയെ ടാഗ് ചെയ്യുന്നോ എന്നും കമന്റുകളെ വന്നു. പലരും നിങ്ങൾക്ക് രണ്ടുപേർക്കും കല്യാണം കഴിച്ചു കൂടെ എന്ന ചോദ്യങ്ങളും കമന്റായി ഇട്ടു. ഇതേ സമയം "എന്നെ നൈസ് ആയി ഒഴിവാക്കിയെടി ഉണ്ണിച്ചേട്ടൻ" എന്നാണ് ആണ് ശ്രീ ശിവദയെ മെൻഷൻ ചെയ്ത് കമന്റിട്ടത്

മോഹന്‍ലാല്‍ ഉള്‍പ്പെടെ സിനിമയിലെ 10 താരങ്ങള്‍ ചിത്രത്തിലെ വിജയാഘോഷ ചടങ്ങിനെത്തിയിരുന്നു, ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഉണ്ണി മുകുന്ദന്, സൈജു കുറുപ്പ്, അനു മോഹന്‍, ചന്തുനാഥ്, രാഹുല്‍ മാധവ്,അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, അനു സിത്താര, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയവരായിരുന്നു.
പതിനൊന്ന് സുഹൃത്തിക്കൾ ബാച്ചിലർ അവരിൽ ഒരാളുടെ ബാച്ചിലർ പാർട്ടിക്കായി പോവുകയും പാര്‍ട്ടി പുരോഗമിക്കവേ ഇവരില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ആരാണ് കൊലയാളി എന്ന ചോദ്യത്തിന് ഉത്തരം തേടുന്നതാണ് സിനിമ. അടച്ചിട്ട മുറിയിലാണ് അന്വേഷണം.
ഫോണ്‍ കോളുകളിലൂടെയും വാട്സ്ആപ് മെസേജുകളിലൂടെയും ശേഷിച്ച പത്ത് പേരുടെ സംഭാഷണങ്ങളിലൂടെയുമൊക്കെ ഓരോ രഹസ്യങ്ങള്‍ പുറത്ത് കൊണ്ടുവരുന്ന തരത്തിലാണ് ചിത്രത്തിന്റെ ആഖ്യാനം.
മലയാളത്തിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഈ വേറിട്ട കുറ്റാന്വേഷണ രീതി ജിത്തു ജോസഫിന്റെ മാത്രം കഴിവാണ്. ഇഴച്ചലുകളില്ലാതെ ക്ലോസ്ഡ് റൂമിലെ കേസന്വേഷണം പുരോഗിമിക്കുന്നുവെന്നത് തന്നെ ജീത്തു ജോസഫിന്റെ ആഖ്യാനപാടവത്തിന്റെ തെളിവ്.

ചിത്രത്തിന്റെ അവസാനം വരെ ആത്മഹത്യയാണോ കൊലപാതകമാണോ, ആരാണ് കൊലപാതകി എന്നീ ചോദ്യങ്ങള്‍ മാറി മറിയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.
അവസാനരംഗം വരെ രഹസ്യത്തിന്റെ തുമ്പ് പ്രേക്ഷകന് കിട്ടാത്ത തരത്തിലുള്ള തിരക്കഥയാണ് കെ ആര് കൃഷ്ണകുമാർ ചിത്രത്തിനായി ഒരുക്കിയത്. ഒരു കഥയില്‍ മറ്റൊരു കഥയിലേക്കും ഒരു രഹസ്യത്തില്‍ നിന്ന് മറ്റൊരു രഹസ്യത്തിലേക്കും മാറിമാറിയെത്തി ഒടുവില്‍ അന്വേഷണം പൂര്‍ത്തിയാകും വരെ ത്രില്ലടിപ്പിക്കുന്ന കാഴ്ചാനുഭവമാണ് ചിത്ത്രത്തിനുള്ളത്.
സതീഷ് കുമാറിന്റെ ഗംഭീര ഛായാഗ്രഹണമാണ് ചിത്രത്തിന്റെ മറ്റൊരു പ്രിത്യേകത. ഒരു കഥ പല കഥകളായി വഴിപിരിയുകയും പലപ്പോഴായി കൂട്ടിച്ചേരുകയും ചെയ്യുന്ന ആഖ്യാനത്തിന് പാകത്തിലുള്ളതാണ് വി എസ് വിനായകന്റെ കട്ടുകള്‍ മലയാളി പ്രേക്ഷകർ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വേറിട്ട ദൃശ്യാഅനുഭവം ചിത്രം സമ്മാനിക്കുന്നതിനു കാരണമായി.
അനില്‍ ജോണ്‍സണിന്റെ സംഗീതം, ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയും ചെയ്തു.