Don't Miss!
- News
'നമ്മുടെ സര്‍ക്കാരൊക്കെയാണ്..പക്ഷെ പറഞ്ഞിട്ടെന്താ കാര്യം..കൊള്ളില്ല'; ബിജെപി മന്ത്രിയുടെ ഓഡിയോ പുറത്ത്
- Automobiles
കൺഫ്യൂഷൻ ഒന്നും വേണ്ട! പുതിയ Ola S1 ഇലക്ട്രിക് സ്കൂട്ടറിനെ കുറിച്ച് കൂടുതലറിയാം
- Sports
ഗാംഗുലി ഇതിഹാസം, പക്ഷെ ഈ മൂന്ന് റെക്കോഡുകള്‍ നേടാനായില്ല!, അറിയാമോ?
- Finance
30 വയസ് കഴിഞ്ഞിട്ടും പോക്കറ്റിൽ കാശില്ലേ ; സാമ്പത്തിക കാര്യത്തിൽ വരുത്തുന്ന 6 അബദ്ധങ്ങൾ ഒഴിവാക്കണം
- Lifestyle
ഗര്‍ഭിണികളിലെ കരള്‍ രോഗം നിസ്സാരമല്ല: കാരണങ്ങളും ലക്ഷണങ്ങളും
- Travel
വൈറ്റ് ഹൗസ് മുതല്‍ എവറസ്റ്റ് ബേസ് ക്യാംപും നാസയും വരെ.. ഗൂഗിള്‍ എര്‍ത്തില്‍ കാണാം കിടിലന്‍ കാഴ്ചകള്‍
- Technology
Airtel Plans: 250 ജിബി ഡാറ്റ വരെ നൽകുന്ന എയർടെല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
സിനിമാതാരം ആകണമെന്ന് തോന്നിയത് ആ ചിത്രം കണ്ടതിന് ശേഷം; നടനാവാൻ തന്നെ സ്വാധീനിച്ച താരത്തെപ്പറ്റി ഉണ്ണി മുകുന്ദൻ
മലയാള സിനിമയുടെ സ്വന്തം മസിൽ അളിയൻ ആണ് ഉണ്ണി മുകുന്ദൻ. താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറൽ ആവാറുണ്ട്. താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ട്വൽത്ത്മാൻ ആയിരുന്നു.

മോഹൻലാൽ നായകനായി എത്തിയ ജീത്തു ജോസഫ് ചിത്രത്തെ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഒരു ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം ഓ ടി ടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോറസ്റ്ററിലൂടെയാണ് റിലീസ് ചെയ്തത്.
Also Read: ശിവദയെയും അനുശ്രീയെയും കണ്ടാൽ തിരിച്ചറിയില്ലേ മസിലളിയാ; ഉണ്ണിമുകുന്ദന്റെ പോസ്റ്റ് ചർച്ചയാവുന്നു
ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങിയതിന് ശേഷം താരം നൽകിയ അഭിമുഖമാണ് വൈറലായി മാറുന്നത്. താനൊരു ഹാര്‍ഡ്കോര്‍ ലാലേട്ടന് ഫാനാണെന്നും സ്ഫടികം സിനിമ കണ്ട ശേഷമാണ് ഒരു സിനിമാ താരമാകണം എന്ന മോഹം ഉണ്ടായതെന്നും ഉണ്ണിമുകുന്ദൻ വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മോഹന്‍ലാലിന്റേയോ മമ്മൂട്ടിയുടേയോ ഒരു ബയോപിക് എടുക്കാന്‍ അവസരം ലഭിച്ചാല്‍ ആരെ വെച്ച് സിനിമ ചെയ്യുമെന്ന ചോദ്യത്തിന് അത് ലാലേട്ടനെ വെച്ച് ചെയ്യാമെന്നായിരുന്നു ഉണ്ണിയുടെ മറുപടി.
ലാലേട്ടന്റെ ബയോപിക് വരികയാണെങ്കില്‍ അതില്‍ ലാലേട്ടനായി അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നും അങ്ങനെ ഒരു പടം വന്നാല്‍ ടിക്കറ്റെടുത്ത് കാണുമെന്നുമായിരുന്നു ഉണ്ണി മുകുന്ദൻ നൽകിയ മറുപടി.
മോഹന്‍ലാലിനൊപ്പം ട്വൽത്ത് മാനിന്റെ സെറ്റിൽ തന്റെ ജന്മദിനം ആഘോഷിച്ച അനുഭവവും ഉണ്ണി മുകുന്ദന് പങ്കുവച്ചു.
'ഞാന്‍ അങ്ങനെ വലിയ സെലിബ്രേഷനൊന്നും ഇഷ്ടപ്പെടുന്ന ആളല്ല. 12ത്ത് മാന്റെ ഷൂട്ടിനിടയിലാണ് എന്റെ ബര്‍ത്ത് ഡേ വന്നത്. അന്ന് ലാലേട്ടന് ഷൂട്ടില്ല. എന്നിട്ടും രാത്രി 12 മണി ആയപ്പോള്‍ അദ്ദേഹം കേക്കുമായി വന്ന് എന്റെ ജന്മദിനം ആഘോഷിച്ചു.
Also Read: മമ്മൂട്ടിയോട് അസൂയ തോന്നിയിട്ടുണ്ടോ; ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ലാലേട്ടൻ
അതൊക്കെ ഒരു ഭാഗ്യമാണ്. എല്ലാവര്‍ഷവും ലാലേട്ടന്റെ കൂടെ ബര്‍ത്ത് ഡേ സെലിബ്രേറ്റ് ചെയ്യാന്‍ നമുക്ക് കഴിയില്ലല്ലോ. ആ മൊമന്റ് ക്യാമറയിലാക്കിയ വ്യക്തിയ്ക്കും നന്ദി പറയുന്നു,' ഉണ്ണി മുകുന്ദന് പറഞ്ഞു.
ഒരു നടൻ എന്ന നിലയിൽ മാത്രമല്ല ഒരു നിർമ്മാതാവായും മലയാള സിനിമയിൽ ഇന്ന് സജീവമാണ് താരം. ഉണ്ണി മുകുന്ദൻ സ്വന്തമായി നിർമ്മാണം ചെയ്ത ആദ്യ ചിത്രമായിരുന്നു മേപ്പടിയാൻ , ചിത്രത്തിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.