Don't Miss!
- News
'ദിലീപും കാവ്യയും ട്രെയിൻഡ് ആണ്..കാവ്യയ്ക്ക് അതിബുദ്ധി..ഇതൊക്കെ പൊളിഞ്ഞ് വീഴും'; ധന്യ രാമൻ
- Lifestyle
ആര്‍ത്തവ വിരാമം 40-ന് മുന്പെങ്കില് അപകടം: കാരണവും ലക്ഷണങ്ങളും
- Automobiles
ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യ വീഡിയ
- Finance
എടിഎം കാർഡ് എടുക്കാൻ മറന്നോ; പണം പിൻലിക്കാൻ പുതിയ വഴി പഠിക്കാം
- Sports
IPL 2022: രോഹിത്തും കോലിയും ആ റെക്കോര്‍ഡില്‍ ഒപ്പത്തിനൊപ്പം, ഒന്നാമന് പക്ഷേ ഈ താരം
- Travel
ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍
- Technology
മെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ
എന്തെങ്കിലും ചെയ്യാന്‍ പറ്റില്ലെന്ന് പറയുമ്പോള്‍ ലാലേട്ടന്റെ കമ്മിറ്റ്മെന്റ് വേട്ടയാടും: ഉണ്ണി മുകുന്ദന്
മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്. മലയാള സിനിമയിലെ മസിലളിയന് എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന താരം. നായകനായി മാത്രമല്ല വില്ലനായും സഹനടനായുമെല്ലാം ഉണ്ണി മുകുന്ദന് കയ്യടി നേടിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഉണ്ണി മുകുന്ദന്. മലയാളത്തിലെ സൂപ്പര്‍് താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം അഭിയിക്കാന്‍ സാധിച്ചിട്ടുള്ള യുവതാരം കൂടിയാണ് ഉണ്ണി മുകുന്ദന്.
മമ്മൂട്ടിയ്ക്കൊപ്പം മാസ്റ്റര്‍പീസ്, മാമാങ്കം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഉണ്ണി മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുള്ളത് ജനത ഗ്യാരേജിലാണ്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന 12ത്ത് മാന്‍, ബ്രോ ഡാഡി എന്നീ സിനിമകളും റിലീസിന് തയ്യാറെടുക്കുകയാണ്. ബ്രോ ഡാഡിയുടെ സംവിധാനം പൃഥ്വിരാജ് ആണെന്നതും പ്രത്യേകതയാണ്. ചിത്രത്തിന്റെ ട്രെയിലറും പാട്ടുമെല്ലാം ഇതിനോടകം തന്നെ ഹിറ്റായി മാറിയിരുന്നു.

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിച്ചതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ഉണ്ണി മുകുന്ദന്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദന് മനസ് തുറന്നത്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും അഭിനയം തനിക്ക് കണ്ട് പഠിക്കാന്‍ ആകില്ലെന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്. അതേസമയം സിനിമയോടുള്ള അവരുടെ മനോഭാവം കണ്ട് പഠിക്കാറുണ്ടെന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.
ലാല്‍ സാറിനൊപ്പം അഭിനയിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നുവെന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്. അടുപ്പിച്ച് രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളുടെ ഭാഗമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന്. മമ്മൂക്കയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അവരുടെയൊക്കെ അഭിനയം കണ്ടുപഠിക്കാനാവില്ലെന്നും പക്ഷേ അവരുടെ വര്‍ക്ക് എത്തിക്സ് നോക്കാറുണ്ട് എന്നും ഉണ്ണി മുകുന്ദന് പറയുന്നു. എങ്ങനെയാണ് ഇത്രയും സിനിമ ചെയ്തിട്ടും മടുക്കാതെ പിടിച്ചുനിക്കുന്നത് എന്നതൊക്കെ തന്നെ ആകര്‍ഷിച്ചിട്ടുണ്ട്, എന്നാണ് ഉണ്ണി പറയുയന്നത്. 'ലാല്‍ സാര്‍ ലേറ്റ് നൈറ്റ് ഷൂട്ട് ചെയ്യാറുണ്ട്. മമ്മൂക്കയും അങ്ങനെ ചെയ്യാറുണ്ട്. 12ത്ത് മാന്‍ ഫുള്‍ നൈറ്റ് ഷൂട്ടായിരുന്നു. എന്നും ഉണ്ണി മുകുന്ദന് പറയുന്നു.
ബോക്സിങ് ബേസ്ഡ് സിനിമ ചെയ്യുന്നുണ്ട് ലാല്‍ സാര്‍. വെളുപ്പിനെ നാല് മണി അഞ്ച് മണി വരെ ഷൂട്ട് ചെയ്തിട്ട് ആറ് മണിയാവുമ്പോള്‍ ബോക്സിംഗ് പ്രാക്ടീസ് ചെയ്യാന്‍ പോവും. കൈയ്യിലും കാലിലും വെയ്റ്റ്സ് ഇട്ടിട്ടാണ് ചെയ്യുന്നത്. പുള്ളി അങ്ങനെ ചെയ്തില്ലെങ്കിലും സിനിമ ഷൂട്ട് നടക്കും. ലാല്‍ സാറിനോട് ആര് എന്ത് പറയാനാ. പക്ഷേ ആ ഒരു കമ്മിറ്റ്മെന്റ് പുള്ളി ഇപ്പോഴും കാണിക്കുന്നുണ്ട്. ആ മനോഭാവം, അതൊക്കെയാണ് എനിക്ക് പഠിക്കാന്‍ പറ്റുക. ഒരു കാര്യം ചെയ്യാന്‍ പറയുമ്പോള്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ഇവരുടെയൊക്കെ കമ്മിറ്റ്മെന്റ് നമ്മളെ വേട്ടയാടും എന്ന് താരം പറയുന്നു. ഇത്രയും സീനിയറായ സക്സസ്ഫുള്ളായ ആളുകള്‍ക്ക് ഇത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്യാമെങ്കില്‍ നിനക്കെന്താ പറ്റാത്തത് എന്നൊരു ചിന്ത ഉണ്ടാവുമെന്നും ഉണ്ണി മുകുന്ദന് കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം ഉണ്ണി മുകുന്ദന്റെ പുതിയ സിനിമയായ മേപ്പടിയാന് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. തീയേറ്ററുകൡലൂടെയായിരുന്നു സിനിമയുടെ റിലീസ്. ഉണ്ണി മുകുന്ദന് നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് മേപ്പടിയാന്. ഉണ്ണി മുകുന്ദന് ഫിലിംസ് എന്നാണ് താരത്തിന്റെ നിര്‍മ്മാണ കമ്പനിയുടെ പേര്. നവാഗതനയാ വിഷ്ണു മോഹന്‍ ആണ് സിനിമയുടെ സംവിധായകന്. അഞ്ജു കുര്യന് ആണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, മേജര്‍ രവി, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭാവന്‍ ഷാജോണ്‍, അപര്‍ണ ജനാര്ദ്ദനന്, നിഷ സാരംഗ്, പൗളി വില്‍സണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രാഹുല്‍ സുബ്രഹ്മണ്യന് ആണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
-
അന്ന് ധൈര്യമില്ലായിരുന്നു, പ്രിയങ്ക ഗാന്ധി അതിലൊരാള്‍; മെസേജുകളെക്കുറിച്ചും അഭയ ഹിരണ്മയി
-
പുറത്ത് ലവ് ട്രാക്ക് നടക്കുന്നുണ്ടെന്ന് ലക്ഷ്മിപ്രിയയും ധന്യയും; ദില്‍ഷയും റോബിനും പുറത്താവില്ലെന്ന് താരങ്ങൾ
-
മുൻഭർത്താവിൻ്റെ രണ്ടാം വിവാഹത്തിന് ആശംസ; ജീവിതം പാഴാക്കിയ താനൊരു മണ്ടിയാണെന്ന് ഡി ഇമ്മൻ്റെ ആദ്യഭാര്യ മോണിക