For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  10 ബ്രഹ്മാണ്ഡ സിനിമകള്‍; മോഹന്‍ലാലിന് 3, മമ്മൂട്ടിക്ക് 3! ബാക്കിയുള്ളതും കൂടി മോളിവുഡിന് രാജയോഗം!

  |
  10 ബ്രഹ്മാണ്ഡ സിനിമകള്‍ അണിയറയിൽ ഒരുങ്ങുന്നു

  പുതുമ ഇല്ലാത്ത സിനിമകളെ പിന്തള്ളി വ്യത്യസ്ത പരീക്ഷിക്കുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. താരരാജാക്കന്മാര്‍ക്കൊപ്പം യുവതാരങ്ങളുടെ സിനിമകളും ഈ പട്ടികയിലുണ്ട്. എല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന ബ്രഹ്മാണ്ഡ സിനിമകളാണ്. പണം വാരി വിതറുന്ന പത്ത് ബിഗ് ബജറ്റ് സിനിമകളില്‍ പത്തും ചരിത്ര സിനിമകളാണെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

  മൂന്ന് വീതം സിനിമകളുമായി മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ മത്സരമാണെന്ന് പറയാം. ഇവര്‍ക്കൊപ്പം പൃഥ്വിരാജ്, ടൊവിനോ തോമസ്, നിവിന്‍ പോളി തുടങ്ങിയവരുമുണ്ട്. മോളിവുഡിന്റെ ചരിത്രം മാറ്റി മറിക്കാനെത്തുന്ന സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓരോ സിനിമാ പ്രേമികളും. ചിത്രീകരണം ആരംഭിച്ചതും ആരംഭിക്കാന്‍ പോവുന്നതുമായ സിനിമകളുടെ വിശേഷങ്ങള്‍ വായിക്കാം..

  ഒടിയന്‍

  ഒടിയന്‍

  മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ റിലീസിനൊരുങ്ങുകയാണ്. ഒടിയന്മാരുടെ കഥ പറയുന്ന ചിത്രം മലയാളക്കരയെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ പാകമുള്ള സിനിമയായിട്ടാണ് വരുന്നത്. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിലൂടെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഈയൊരു സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ഏറ്റെടുത്ത കഷ്ടപാടുകളിലൂടെ തന്നെ സിനിമ നൂറ് ശതമാനം വിജയിച്ച് കഴിഞ്ഞിരിക്കുകയാണ്. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, നരേന്‍, നന്ദു, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, കൈലാഷ്, ശ്രീജയ, സന അല്‍താഫ്, തുടങ്ങി വന്‍ താരനിര തന്നെ സിനിമയിലുണ്ട്. ഇരുട്ടിന്റെ മറനീക്കി പുറത്ത് വരുന്ന മാണിക്യനെ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരിപ്പോള്‍.

  മാമാങ്കം

  മാമാങ്കം

  പഴശ്ശിരാജയായി മുന്‍പ് കേരളക്കരയെ അത്ഭുതപ്പെടുത്തി മെഗാസ്റ്റാര്‍ നായകനാവുന്ന മൂന്ന് ചരിത്ര സിനിമകളാണ് അണിയറയിലുള്ളത്. അതിലൊന്ന് 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് നിര്‍മ്മിക്കുന്നത്. ചാവേറുകളുടെ കഥ പറയുന്ന മാമാങ്കം നവാഗനായ സജീവ് പിള്ളയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഷൂട്ടിംഗ് മംഗലാപുരത്ത് നിന്നും ആരംഭിച്ചിരുന്നു. ചിത്രത്തില്‍ കര്‍ഷകനായും സ്‌ത്രൈണ ഭാവമുള്ളതുമായ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ മാമാങ്കമാണെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് സിനിമ നിര്‍മ്മിക്കുന്നത്. തായ്‌ലാന്‍ഡില്‍ നിന്നുമുള്ള ജയ്ക്ക് സ്റ്റണ്ട്‌സാണ് മാമാങ്കത്തിന് സംഘട്ടനം ഒരുക്കുന്നത്. ബോളിവുഡ് നടി പ്രാചി ദേശായിയാണ് നായിക.

   കായംകുളം കൊച്ചുണ്ണി

  കായംകുളം കൊച്ചുണ്ണി

  നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി. കൊച്ചുണ്ണിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ 2018 ല്‍ തന്നെ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ പ്രിയ ആനന്ദാണ് നായിക. പ്രിയങ്ക തിമേഷ്, സണ്ണി വെയിന്‍, ബാബു ആന്റണി, മണികണ്ഠന്‍ ആചാരി, തെസ്‌നി ഖാന്‍, ഷൈന്‍ ടോം ചാക്കോ, ജൂഡ് ആന്റണി, സുദേവ് നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരപ്പിക്കുന്നത്.

  കാളിയന്‍

  കാളിയന്‍

  പൃഥ്വിരാജ് നായകനാവുന്ന ചരിത്ര സിനിമയാണ് കാളിയാന്‍. വേണാടിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്ത് കുഞ്ചിറക്കോട്ട് കാളിയുടെയും കഥയാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. കാളിയന്‍ റിയല്‍ ലൊക്കേഷനില്‍ നിന്നും നേരിട്ട് തന്നെ ചിത്രീകരണം നടത്തനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ദൃശ്യവിസ്മയത്തിന് വലിയ പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന സിനിമ നവാഗതനായ എസ് മഹേഷാണ് സംവിധാനം ചെയ്യുന്നത്. ഹോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരാണ് കാളിയന്റെ പിന്നണിയിലുണ്ടാവുക.

   മാര്‍ത്താണ്ഡ വര്‍മ്മ

  മാര്‍ത്താണ്ഡ വര്‍മ്മ

  തെന്നിന്ത്യന്‍ സൂപ്പര്‍ താരം റാണ ദഗ്ഗുപതിയെ നായകനാക്കി കെ മധു സംവിധാനം ചെയ്യുന്ന സിനിമയാണ് മാര്‍ത്താണ്ഡ വര്‍മ്മ. രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിക്കുന്ന സിനിമയില്‍ രാജശില്‍പിയായ അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്നതാണ് ഒന്നാം ഭാഗം. 'അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ ഠവല ഗശിഴ ീള ഠൃമ്മിരീൃല' എന്ന പേരിലാണ് സിനിമ അഭ്രപാളികളിലേക്കെത്തിക്കുക. പീറ്റര്‍ ഹെയിനാണ് ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത്. സിനിമയ്ക്ക് ശബ്ദം നല്‍കുന്നത് റസൂല്‍ പൂക്കുട്ടിയും സംഗീതം പകര്‍ന്ന കീരവാണിയും പിന്നണിയിലുണ്ട്.

  രണ്ടാമൂഴം

  രണ്ടാമൂഴം

  ഒടിയന് ശേഷം വിഎ ശ്രീകുമാര്‍ മേനോനും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയാണ് രണ്ടാമൂഴം. ആയിരം കോടി ബജറ്റില്‍ ബിആര്‍ ഷെട്ടിയാണ് നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ജാക്കിചാനും ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എം ടി വാസുദേവന്‍ നായരുടെ രണ്ടാംമൂഴം എന്ന നേവലിനെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. ഭീമനായിട്ടാണ് മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിക്കുന്നത്. ഹോളിവുഡിലെ പ്രമുഖ ആക്ഷന്‍ ഡയറക്ടറായ ലീ വിറ്റാക്കറാണ് സിനിമയ്ക്ക് വേണ്ടി ആക്ഷനൊരുക്കുന്നത്. പീറ്റര്‍ ഹെയിനാണ് സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ആമിര്‍ ഖാനെ നായകനാക്കി മറ്റൊരു മഹാഭാരതം കൂടി സിനിമയാവുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

  കുഞ്ഞാലി മരക്കാര്‍

  കുഞ്ഞാലി മരക്കാര്‍

  വീരയോദ്ധക്കളുടെ കഥയുമായി മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാരും വരികയാണ്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷാജി നടേശന്റെ കീഴിലുള്ള ആഗസ്റ്റ് സിനിമയാണ് ആഗസ്റ്റ് സിനിമയാണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ എഴുപത് ശതമാനത്തോളം ഭാഗങ്ങളും കടലില്‍ നിന്നുമായിരിക്കും ചിത്രീകരിക്കുന്നത്. കോഴിക്കോട്ടെ സാമുതിരിയുടെ പടത്തലന്മാരായിരുന്നു കുഞ്ഞാലി മരക്കാര്‍മാരില്‍ ഒറ്റക്കണ്ണന്‍ കാവല്‍ക്കാരനായ മുഹമ്മദ് അലി എന്ന നാലാമന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തമാക്കുന്നത്. നാടിനെ സംരക്ഷിക്കാന്‍ വീരയോദ്ധക്കന്മാര്‍ നടത്തിയെ പോരാട്ടങ്ങളുടെ ഭീകരത ഓര്‍മ്മപ്പെടുത്തുന്ന സിനിമ തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, എന്നിങ്ങനെ പല ഭാഷകളിലുമായിട്ടാണ് നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

   ചെങ്ങാഴി നമ്പ്യാര്‍

  ചെങ്ങാഴി നമ്പ്യാര്‍

  സിധില്‍ സുബ്രമണ്യന്‍ സംവിധാനം ചെയ്യുന്ന ചെങ്ങാഴി നമ്പ്യാര്‍ എന്ന സിനിമയിലൂടെ ചരിത്ര സിനിമകളുടെ ഭാഗമാവാന്‍ ടൊവിനോ തോമസുമുണ്ട്. പുതുമന പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമ 101 ചാവേര്‍ പോരാളികളുടെ കഥയാണ് പറയുന്നത്. വ്യത്യസ്ത ഭാഷകളിലായി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം 2018 ല്‍ തന്നെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  വേലുതമ്പി ദളവ

  വേലുതമ്പി ദളവ

  വേലുതമ്പി ദളവ എന്ന ഇതിഹാസ പുരുഷനായി വരാന്‍ പൃഥ്വിരാജ് ഒരുങ്ങുകയാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിജി തമ്പി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് രഞ്ജി പണിക്കരാണ് തിരക്കഥ രചിക്കുന്നത്. വന്‍ മുതല്‍ മുടക്ക് ആവശ്യമായി വരുന്ന സിനിമയില്‍ വിദേശത്ത് നിന്നുള്ള അഭിനേതക്കളടക്കം വലിയ താരനിര തന്നെയുണ്ട്. രജപുത്ര വിശ്വല്‍ സിനിമയുടെ ബാനറില്‍ എം രഞ്ജിത്താണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരാനിരിക്കുന്നതെ ഉള്ളു.

   മരക്കാര്‍ അറബിക്കടലിന്റെ സിംഹം

  മരക്കാര്‍ അറബിക്കടലിന്റെ സിംഹം

  മലയാളത്തിലെ ഏറ്റവുമധികം ചിലവേറിയ ചിത്രമായി നിര്‍മ്മിക്കുന്ന സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. കുഞ്ഞാലി മരക്കാരുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം പ്രിയദര്‍ശന്റെ സംവിധാനത്തിലാണ് വരുന്നത്. മോഹന്‍ലാല്‍ നായകനാവുന്ന സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞ മാസമായിരുന്നു നടന്നത്. 100 കോടിയാണ് ബജറ്റില്‍ ഒരുക്കുന്ന സിനിമ ആന്റണി പെരുമ്പാവൂറിന്റെ കീഴിലുള്ള ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റെും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നവംബര്‍ ഒന്നിന് ഹൈദരാബാദില്‍ നിന്നും ചിത്രീകരണം ആരംഭിക്കും. ഇന്ത്യയിലെയും ചൈനയിലെയും പ്രമുഖ താരങ്ങളും സിനിമയുടെ ഭാഗമാവും..

  English summary
  Upcoming 10 big bujet malayalam movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X