For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  2019 ല്‍ മമ്മൂട്ടിയോ മോഹന്‍ലാലോ ആര് മിന്നിക്കും? ബിഗ് ബജറ്റിലെത്തുന്ന ബ്രഹ്മാണ്ഡ സിനിമകള്‍ ഇവയാണ്!

  |
  2019 ൽ വരാൻ പോകുന്നത് അടാർ സിനിമകൾ | filmibeat Malayalam

  മലയാള സിനിമയുടെ കാര്യത്തില്‍ ലാഭവും നഷ്ടവും പകുതി പകുതി പങ്കിട്ടൊരു വര്‍ഷമായിരുന്നു 2018. കഴിഞ്ഞ വര്‍ഷത്തെ ജനുവരിയില്‍ പ്രണവ് മോഹന്‍ലാലിന്റെ ആദി ആണ് ഫസ്റ്റ് ബ്ലോക്ക് ബസ്റ്റര്‍ മൂവി. പ്രളയം വന്നതോടെ സിനിമാ മേഖലയും കനത്ത നഷ്ടത്തില്‍ ആയെങ്കിലും അതില്‍ നിന്നെല്ലാം കര കയറി വന്നിരിക്കുകയാണ്. സെപ്റ്റംബര്‍ മുതല്‍ ഹിറ്റ് സിനിമകളായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്.

  വില്ലനെ ഒഴിവാക്കി കുമ്പളിങ്ങി നൈറ്റ്‌സിന്റെ പോസ്റ്റര്‍! ഫഹദ് എവിടെ പോയി? അന്വേഷിച്ച് ആരാധകര്‍!!

  റിയാലിറ്റി ഷോ യിലൂടെ തുടങ്ങിയ പ്രണയം! പ്രണയ നായകനെ പരിചയപ്പെടുത്തി നടി സാനിയ ഇയ്യപ്പന്‍!!

  പുതിയ വര്‍ഷം പിറന്നതോടെ ഗംഭീര സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മോഹന്‍ലാലും മമ്മൂട്ടിയും നായകന്മാരായി അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളാണ് അണിയറയിലുള്ളത്. കൂട്ടത്തില്‍ യുവതാരങ്ങളും മിന്നിക്കാനുള്ള തയ്യാറെടുപ്പിലാണ്. അത്തരത്തില്‍ 2019 ല്‍ ബോക്‌സോഫീസ് തകര്‍ക്കാന്‍ പോവുന്ന സിനിമ ഏതായിരിക്കും എന്നാണ് ഇനി അറിയാനുള്ളത്.

  നയന്‍താരയുടെയും വിഘ്‌നേശിന്റെയും ന്യൂ ഇയര്‍ ആഘോഷം ദേ ദിങ്ങനെയായിരുന്നു

   മാമാങ്കം

  മാമാങ്കം

  ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയ്ക്ക് പ്രത്യേക കഴിവുണ്ട്. അതിനാല്‍ മമ്മൂട്ടിയുടെ ചരിത്ര സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കുഞ്ഞാലി മരക്കാര്‍, മാമാങ്കം എന്നീ സിനിമകളാണ് ബിഗ് ബജറ്റിലൊരുക്കുന്ന മമ്മൂട്ടിയുടെ സിനിമകള്‍. 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. സജീവ് പിളള സംവിധാനം ചെയ്യുന്ന ചിത്രം 50 കോടിയോളം ബജറ്റില്‍ കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന മാമാങ്കം ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തും. മമ്മൂട്ടി ഏറ്റെടുത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ അണിയറയില്‍ ഉണ്ടെങ്കിലും മാമാങ്കത്തിന് വേണ്ടിയാണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

   ലൂസിഫര്‍

  ലൂസിഫര്‍

  മമ്മൂട്ടിയുടെ സിനിമ കഴിഞ്ഞാല്‍ മോഹന്‍ലാല്‍ സിനിമകളുടെ വിശേഷമാണ് പറയാനുള്ളത്. 2018 ല്‍ മോഹന്‍ലാലിന്റെ സിനിമകള്‍ ആരാധകരെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ 2019 ല്‍ ലൂസിഫറിലൂടെ മിന്നിക്കാനുള്ള വരവാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ഡ്രാമയായ ലൂസിഫറില്‍ ഒരു രാഷ്ട്രീയക്കാരനായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. 2019 മാര്‍ച്ചോടെയായിരിക്കും ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തുന്നത്.

   മരക്കാര്‍ അറബിക്കടലിന്റെ സിംഹം

  മരക്കാര്‍ അറബിക്കടലിന്റെ സിംഹം

  2018 ലെ നഷ്ടങ്ങളെല്ലാം കണക്ക് പറഞ്ഞ് തിരിച്ചടിക്കാനെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.
  സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാര്‍മാരുടെ കഥയുമായി എത്തുന്ന ചിത്രം പ്രിയദര്‍ശനാണ് സംവിധാനം ചെയ്യുന്നത്. ഡിസംബര്‍ ഒന്നിന് ഹൈദരബാഗിലെ റാമോജി ഫിലിം സിറ്റിയില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ലൊക്കേഷനില്‍ നിന്നും പുറത്ത് വന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. 2019 ല്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസ് ഉണ്ടാവുമോ എന്നതിനെ കുറിച്ച് വ്യക്തതയില്ല.

  കാളിയന്‍

  കാളിയന്‍

  ഉറുമിയിലെ ചരിത്ര കഥാപാത്രത്തിലൂടെ മിന്നുന്ന പ്രകടനമായിരുന്നു പൃഥ്വിരാജ് കാഴ്ച വെച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സാമനമായെരു കഥാപാത്രവുമായി താരം വീണ്ടുമെത്തുകയാണ്. എസ് മഹേഷ് സംവിധാനം ചെയ്യുന്ന കാളിയന്‍ ആണ് 2019 ലെ പൃഥ്വിരാജിന്റെ പ്രധാനപ്പെട്ട സിനിമ. ചരിത്രം പശ്ചാതലമാക്കിയൊരുക്കുന്ന കാളിയനും ബിഗ് ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. കുഞ്ചിറക്കോട്ട് കാളി എന്ന കാളിയനായിട്ടാണ് പൃഥ്വി ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതികനം സിനിമാപ്രേമികള്‍ക്ക് കാളിയന്‍ വലിയ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്.

   മിഖായേല്‍

  മിഖായേല്‍

  കഴിഞ്ഞ വര്‍ഷം കായംകുളം കൊച്ചുണ്ണി തിയറ്ററുകളിലേക്ക് എത്തിച്ച് നിവിന്‍ പോളി ഞെട്ടിച്ചിരുന്നു. മലയാളത്തില്‍ മറ്റൊരു യുവതാരത്തിനും ലഭിക്കാത്ത സ്വീകരണമായിരുന്നു കൊച്ചുണ്ണിയിലൂടെ നിവിന് ലഭിച്ചത്. 2019 ല്‍ മിഖായേല്‍ എന്ന ചിത്രത്തിലൂടെയായിരിക്കും നിവിന്‍ മിന്നിക്കുന്നത്. അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ ഒരുക്കി ഹിറ്റാക്കിയതിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമയാണ് മിഖായേല്‍. അടുത്തിടെ ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍ എന്നിങ്ങനെ മിഖായേലിലെ നായകന്റെയും വില്ലന്റെയും ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

  English summary
  Upcoming big budget movies of Mollywood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X